ആ പുഞ്ചിരി

 

 

ഒരുദിനം നീ
മുറിവുകൾ പറ്റിയ
ഹൃദയത്തിലേക്ക്
ചുണ്ടുകൾ വിടർത്തി
അതിലൊളിപ്പിച്ച പാതിയിൽ വിടർന്ന മൊട്ടോടെ
കോമള ധന്യയായി മുഖം നോക്കി
ആ പകൽ അസ്തമിച്ചു പോകെ
ചിരിയതിൽ മറഞ്ഞു
ദിവസങ്ങൾ പലതും കൊഴിഞ്ഞു
നീയും ദിനങ്ങൾക്കൊപ്പം
തിരികെയില്ലാതെ …
ഉരുകുന്നതെല്ലാം ഉപേക്ഷിച്ചു മടങ്ങി
ആരും മോഹിക്കും മറതീർത്ത
മഞ്ഞിനെ തേടി …
അതോർക്കുമ്പോഴാ പുഞ്ചിരി
പകലുകൾക്കൊരാമുഖമെഴുതുന്നു
അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here