പ്രാർത്ഥന

 

മനമുരുകുന്നു, കരളിൽ വേദന തൻ

ലാവതിളച്ചു

നദിപോലെ ശീതളമാകണമേ 

ഭാരം പേറി ഉയരാൻ വയ്യ

ഹൃദയം അതിലൊരു കമലം ആകണമേ

നെഞ്ചിൽ ചിതറിക്കിടക്കുന്ന കറുപ്പുകൾ

ശാന്തതയുടെ വെണ്മേഘങ്ങളായി നിറഞ്ഞൊരാ ഗംഗയിൽ 

തെളിയേണമേ

ദുഖങ്ങളാകുന്നതെന്തും കരകവിയാതെ

താളമായതിൽ ചേരേണമേ

അകലെ വിളിക്കുമാ സമുദ്രത്തിനാഴത്തിൽ കുമ്പിടാൻ മാനസം

അറിവിൻെറ ഉപ്പുരസം കലരാൻ മാത്രം പാകമാക്കേണമേ

കരളിൽ വേദന തൻ ലാവ തിളച്ചു

നദിപോലൊഴുകണമേ അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here