നനഞ്ഞ ഒരേടിലാണ്
കുറെയേറെ ബിന്ദുക്കൾ ചിതറിക്കിടക്കുന്നത്
കണ്ടത്.
തെളിയാതെ തെളിഞ്ഞും
നിറയാതെ നിറഞ്ഞും
കരഞ്ഞും ചിരിച്ചും കുറെയേറെ
അക്ഷരത്തെറ്റുകളോടെ
ശിഥിലപ്പെട്ടു കിടക്കുകയായിരുന്നു
അവ
ചിലത് ഹൃദയതാളത്തോട്
മുട്ടിക്കിടക്കുകയായിരുന്നു.
ഇടയിലെപ്പോഴോ നഷ്ടപ്പെട്ട
പാഠപുസ്തകത്തിലെ ഏതോ
അക്ഷരമോ ഇടനെഞ്ചിൽ കത്തിയമർന്ന
ചാരത്തിൽ പൂണ്ടു കിടന്നു.
വായിക്കാനാകാത്ത
പുസ്തകത്തിലെ
തെളിയാത്ത ഏടിലെ
ശിഥില ചിത്രമായ്
ഇപ്പോഴും ഈ വഴിയിൽ
മൗനമായി ഒളിച്ചു നിൽപ്പാണ് ഞാൻ
സമുദ്രത്തിൽ ഉപ്പുകട്ടയെന്ന പോൽ
അലിഞ്ഞലിഞ്ഞു…
Click this button or press Ctrl+G to toggle between Malayalam and English