സന്ദേശം

 

 

നിനക്കറിയാമോ
എന്നെനിക്കറിയില്ല

ഈ കാണുന്ന ശ്രേഷ്ഠ വിചാരങ്ങൾക്കൊക്കെ
ഒരു അരുത് വരും.

കരഞ്ഞു കലങ്ങിയ
കെട്ടുകാഴ്ചകൾ
നിന്റെ വിശപ്പകറ്റും

കാഴ്ചവറ്റി, കലങ്ങി
കണ്ണീർ പുഴ
നിനക്ക് ദാഹശമനിയാകും

വശം കെട്ട് ആർപ്പുവിളികൾ
വഴിതെറ്റി പോകും

ഇരുട്ട് എപ്പോഴും നിനക്കുനേരെ
കുരച്ചു ചാടും

കത്തിച്ചു വച്ച വാക്കുകൾ                    കരിന്തിരികത്തി തളർന്നു വീഴും

പ്രതീക്ഷകളുടെ ഗർഭ ഭാരം പേറുന്നവർക്ക്
ഊന്നുവടികളുടെ നിലവിളി അരോചകമാവും

വാക്കുകൾ
പെയിന്റ് അടിച്ചു
വില്പനക്ക് വക്കും

കോടി മണം പൂക്കുന്ന സ്വപ്നങ്ങൾ വാങ്ങാൻ ആളില്ലാതെ പുസ്തകങ്ങളിലെ അക്ഷരങ്ങൾ
വിണ്ടുകീറി നിണച്ചാലുകൾ
നിന്നെ നനയിപ്പിക്കും

കെട്ടുകാഴ്ചകൾ കണ്ടു
ഞാൻ അന്ധനാകും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here