ചേതന പാതിയും വാർന്ന്
നിലവിളി പതുക്കെയായ്
ശ്രവണേന്ദ്രിയങ്ങളതിൽ
നീതിയുടെ ഭാരം അളന്നില്ല
നനവുകൾ വറ്റിയ നാവിനു
വാക്കുകൾ എറിയാൻ വയ്യാത്ത
കനലുകളാണ് .
കാലത്തിൻെറ കലപിലകൾക്കിടയിൽ
നിലവിളി കേൾക്കുന്നവരെവിടെ ?
കാലത്തിൻെറ കഥയിൽ സ്വപ്നത്തിൻെറ
വർണ്ണനൂലുകൾ കൊണ്ട് നെയ്ത സങ്കൽപ
കൂടാരങ്ങൾക്കുപകരം ദിന ചിന്തകളുടെ
ദ്രവിച്ച മേൽക്കൂരയിൽ അന്തിയുറങ്ങുന്നവൻെറ
നാവിൽനിന്നാണീ നിലവിളി .
അന്തിയുറക്കത്തിലും അന്നത്തിലും
അഭയംകണ്ട്ജീവിതം ജീവിച്ചു തീർക്കവേ
മറ്റൊന്നുംവിധിച്ചതല്ലെന്നോർക്കുകിൽ
പൊള്ളുന്ന പകലിലെ ജീവിതപ്പെരുവഴിയിലെ
അവശമാം ശബ്ദം ഇത്
വിലകൊടുക്കാൻ രക്തമില്ലാതെ
ചേതന വാർന്നവൻെറ കനമില്ലാത്ത നിലവിളി…