പ്രകൃതിതൻ അഴകുകൾ
കരളിനെ തൊട്ടപ്പോൾ
മനസിലൊരു കുഞ്ഞു
പിറക്കുവാൻ
കവിതയ്ക്കായ് ഗർഭപാത്രം
മോഹിച്ചു
പ്രകൃതിതൻ അഴകിൽ
പുഴയെയറിഞ്ഞപ്പോൾ
പുഴയൊരു പെണ്ണല്ല
കരയുന്ന കുഞ്ഞായി കണ്ടു.
മാറിടമേന്തിയ മലകളെകണ്ടപ്പോൾ
പ്രകൃതിയിൽ അമ്മമാരെന്നും
മുള്ളുള്ളതൊന്നും പാഴായതല്ലാതെ
വിലയുള്ള വിലക്കുകളെന്നതോർത്തു.
എവിടെയും അകലങ്ങൾ
ആകർഷണത്തിൻെറ ആധാരമെന്ന്
നക്ഷത്രങ്ങളെ നോക്കി പഠിച്ചു
പ്രകൃതിയെ സ്നേഹിച്ച്
കവിതയായൊരു
കുഞ്ഞുപിറക്കുവാൻ
മനസൊരു ഗർഭപാത്രത്തെ മോഹിച്ചു