എ കെ ജിയെന്ന കമ്യുണിസ്റ്റ് രക്ഷകന്‍ !

a-k-g

ഒരു തുള്ളി വിഷം കൊണ്ട് സമുദ്രത്തെ മലിനപ്പെടുത്താനാകില്ലെന്നപോലെ ചെറു തെറ്റുകള്‍ ചികയപ്പെടുന്നതിലൂടെ തകരുന്നതല്ല എ കെ ജി എന്ന മൂന്ന് അക്ഷരങ്ങളുടെ മേല്‍ പടുത്തുയര്‍ത്തപ്പെട്ട കേരള ചരിതം. പക്ഷേ, ഒരു പകര്‍ത്തി എഴുത്ത് മാത്രം നടത്തിയ വി ടി ബല്‍റാം ഇപ്രകാരം ആക്ഷേപിക്കപ്പെടുന്നതാണ് ഇവിടെ കൂടുതല്‍ കുറ്റകരമാകുന്നത്. അതും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അക്രമാസക്തമായ സമരങ്ങള്‍ നടത്തുകയും ഫ്ലാഷ് മോബ്‌ നടത്തിച്ച് ആഭാസകരമായ സംസ്കാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ്!

പീസ് സ്‌കൂള്‍ പൂട്ടിക്കുകയും , അക്രമ ആയുധ പരിശീലനത്തിനിടയില്‍ അംഗങ്ങള്‍ കൊല്ലപ്പെടുകയും മുസ്ലിമും ക്രിസ്ത്യാനീയും കമ്യുണിസ്റ്റും ഇല്ലാത്ത രാജ്യത്തിന് വേണ്ടി പോരാടാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുകയും കരിഓയില്‍, ചീമുട്ട പ്രയോഗങ്ങള്‍ നടത്തുകയും ചെയ്യേണ്ടതിന് പകരം , വിപ്ലവ മതേതര കുഞ്ഞാടുകളെ വി ടി ബല്‍റാമിലേക്ക് തിരിച്ചുവിടാനുള്ള സാഹചര്യം ഉണ്ടായതില്‍ കേരള സര്‍ക്കാരും ഇടതു നേതാക്കളും ബെല്‍റാമിനോട് നന്ദി പറയുകയാണ് വേണ്ടത്. ബല്‍റാം പ്രശ്നം രൂക്ഷമാക്കി നിലനിര്‍ത്തികൊണ്ട്, ഓഖി ദുരിതാശ്വാസ ഫണ്ട് ധൂര്‍ത്തടിച്ച മുഖ്യമന്ത്രിയെ ചീമുട്ട എറിയേണ്ടിയിരുന്ന സി പി എം പ്രവര്‍ത്തകരെ തൃത്താലയിലേക്ക് തിരിച്ചുവിടാന്‍ കഴിയുന്നു എന്ന കാര്യത്തില്‍ പിണറായി വിജയന് വ്യക്തിപരമായും സമാധാനിക്കാം.

ഇരകള്‍ക്ക് പണം വിതരണം ചെയ്യാന്‍ വേണ്ടി പോയാതായിരുന്നു പക്ഷേ, പങ്കായം കൊണ്ട് നേരിട്ടപ്പോള്‍ ഹെലിക്കോപ്റ്ററില്‍ കയറി രക്ഷപ്പെടുകയായിരുന്നു എന്ന് പ്രവര്‍ത്തകര്ക്കും ന്യായീകരിക്കാം. എന്നാലും, വലിയ അഭിമാനിയായതു കൊണ്ട് സുനാമി ഫണ്ട് ആദര്‍ശ വിപ്ലവ കാരിയായിരുന്ന കെ ടി ജലീലിന്റെ ഒരു മുന്നണി മാറ്റം കൂടി ഉടന്‍ പ്രതീക്ഷിക്കാം.

ഓഖി ദുരന്തത്തെക്കാള്‍ വലിയ പങ്കായ ദുരന്തം! അതിനേക്കാള്‍ വലിയ ദുരന്തമായി
ജനങ്ങളില്‍ നിന്നുള്ള പണം പിരിച്ചെടുക്കല്‍ ! (പിഴിഞ്ഞെടുക്കല്‍ ) ഇനിയും കണ്ടെത്തപ്പെടാത്ത മത്സ്യ തൊഴിലാളികളുണ്ടെന്നത് മറ്റൊരു ദുരന്തം ! ഇപ്പോഴിതാ, സര്‍വ്വ ദുരന്തങ്ങളെയും മറികടന്നുകൊണ്ട് , കിട്ടിയ പണംകൊണ്ട് ഹെലിക്കോപ്റ്ററില്‍ പറന്ന് ധൂര്‍ത്തടിച്ച മുഖ്യമന്ത്രിയെന്ന മഹാദുരന്തം !
മുഖ്യമന്ത്രിയുടെ ഇമേജ് ഇല്ലാതാക്കാന്‍ വേണ്ടി ഉപദേശികള്‍ തന്ത്രപൂര്‍വ്വം ചെയ്യിക്കുന്നതാണോ ഇതെല്ലാമെന്ന് അന്വേഷിക്കാനൊരു അന്വേഷണ കമ്മീഷനെകൂടി നിയമിക്കുന്നത് നന്നായിരിക്കും. ഏതായാലും ഇത്രയൊക്ക ഉപദേശികളും ഭരണ പരിഷ്കാരികളും ഉള്ളതല്ലേ.

ഒരു പ്രസ്ഥാനത്തിന്റെ മണ്മറഞ്ഞ നേതാക്കളുടെ നന്മ തിന്മകള്‍ വിശകലനം ചെയ്ത്കൊണ്ടോ ധീരോദാത്ത പ്രവര്‍ത്തനങ്ങളില്‍ അഭിരമിച്ചു കൊണ്ടോ കഴിഞ്ഞു കൂടാതെ, വര്‍ത്തമാനസാഹചര്യത്തില്‍ പ്രസ്ഥാനം എന്തൊക്കെ നിലപാട് സ്വീകരിക്കുന്നുവെന്ന് ആത്മ പരിശോധന നടത്താനും മനുഷ്യ വിരുദ്ധവും മതേതര വിരുദ്ധവുമാണെങ്കില്‍ പിന്തുടരുന്ന രാഷ്ട്രീയ പരിസരം വിട്ട് സ്വതന്ത്ര നിലപാടെങ്കിലും സ്വീകരിക്കാനും അണികള്‍ തയ്യാറാകാത്ത കാലം വരെ , ഫ്ലാഷ് മോബ് നടത്തിയും കരി ഓയില്‍ ഒഴിച്ചും ചീമുട്ടയെറിഞ്ഞും കാലം കഴിച്ചു കൂട്ടേണ്ടിവരും. ആവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യമെന്നത് ആപേക്ഷികമാണെന്ന് നാണം കെട്ടും സമര്‍ഥിച്ചുകൊണ്ടേ യിരിക്കേണ്ടിവരും !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here