ഉഷ്ണതീരത്തെ യാത്ര

Image may contain: ocean, sky, outdoor and water
ചുട്ടു പൊള്ളുന്ന ദിനരാത്രങ്ങൾ…
ഒറ്റപ്പെട്ട ജീവിതം…
പരുക്കൻ മേച്ചിൽ പാതയിലൂടെ

പക്ഷികൾ പോലും പറക്കുന്നില്ല..!

കരിഞ്ഞ മരങ്ങൾ…
കനം കെട്ടിയ ആകാശം…
ചില വരണ്ട ഓർമ്മകൾ
കടന്നുവരുമ്പോൾ,
മഴയുടെ നനുത്ത ദിനങ്ങളെക്കുറിച്ചുള്ള
ചിന്തകൾ കടന്നു വരുന്നു.
ആ കുളിർമ്മയിൽ,
നഗ്നമായ ഉണങ്ങിയ വൃക്ഷങ്ങൾ പോലും
കിളിർക്കുന്ന അത്ഭുതകരമായ കാഴ്ചകൾ
മനസ്സിൽ ഓടിയെത്തുന്നു.
കണ്ണുകളിലിന്ന് ഇരുൾ
വീണിരിക്കുന്നു…
കാതുകൾ അടഞ്ഞിരിക്കുന്നു…
നവംബറിലെ മഞ്ഞു പതിക്കും മുൻപ്
പുൽമേടുകൾ എങ്ങോ
ഒളിച്ചിരിക്കയാണോ..?
കടൽത്തീരങ്ങളുടെ
നിലവിളികൾ കേൾക്കുന്നില്ല…!?
ഇന്നലെകളിൽ,
അനന്തമായ കടൽപ്പരപ്പിൽ പറക്കാറുണ്ടായിരുന്ന
കടൽ കാക്കകൾ
അകലങ്ങളിലെ കാഴ്ചകൾ തേടാതെ,
കടൽക്കരയിൽ ചിറകറ്റ് വീണത്
കാണുന്നുമില്ല.
ചുറ്റും നടക്കുന്നതൊന്നും
അറിയുന്നില്ല.
ഉഷ്ണിച്ച മേഘത്തുണ്ടുകൾ
തീരത്തേക്കെറിഞ്ഞ
ഒരു തുള്ളിനീര്
വാടിത്തളർന്നൊരിലയിൽ തട്ടിത്തെറിച്ച്
വരണ്ട ചുണ്ടുകളെ ഉമ്മവച്ചത് പോലും!
പടിഞ്ഞാറൻ ചക്രവാളത്തിൽ
പകൽ മെല്ലെ താഴ്ന്നമരുമ്പോൾ,
സൂര്യന്റെ തിളങ്ങുന്ന പാത
മൂർദ്ധാവിൽ
മഞ്ഞ വെളിച്ചം കൊണ്ട്
ഒരു രേഖ വരച്ചു വച്ചിരിക്കുന്നു…
‘ആയുസ്സിന്റെ രേഖ’.
———————————
ചിത്രത്തിന് കടപ്പാട്: ഗൂഗിൾ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English