വറ്റ്

 

വറ്റിനു വേണ്ടി വിയർക്കുന്നു ജീവിതം
വെറുതെയല്ല
വിലയുള്ള എന്തിനുമപ്പുറം
വിലയുണ്ട് വറ്റിന്
സ്വപ്‌നങ്ങളുടെ വെണ്മയതിൽ –
നിറമോടെ കാണാം .
ആവിയായ് പാറുന്ന ജീവൻെറ പ്രത്യാശ
പുതുമണമായ് മുന്നിലെത്തിയ്ക്കുന്നു വേവോടെ .
വിശപ്പായെരിയും തീയണയ്ക്കാൻ
ധാന്യം വെന്തു വെളുത്താൽ വറ്റ്
വറ്റിനു വെളുപ്പ് തിളയറിഞ്ഞാൽ .

ആദ്യമേ ആരും തിരയുന്നു വറ്റിനു
വറ്റു പോലെ വെന്ത ജീവിതം അന്യനിൽ വെള്ളവീശുന്നു
നോവൊരൂർജ്ജമെന്നോതുന്നു
അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here