ശുഭചിന്ത

 

അകമേയൂറിയതറിയാതെ
ആനന്ദം പരതുവതെവിടെ
നനവെഴും നിനവിൽ അലിയുവതോർത്തു
മിഴി ബാഷ്പമേ വറ്റിവരളല്ലേ
കരളിൻെറ വേനലിൽ ചിരിയേകുമൊന്നാണ്
കവിത തൻ നീരൊഴുക്കിൻെറ നാദം
വിണ്ടതാമന്തരത്തിൻെറ ചൂടിൽ
വേർപിരിയാ ചിന്തകളത്രെ വേരുകൾ
കരയുമ്പോഴല്ലോ കനവുകളെല്ലാം
മുകിലുകൾ പോലെ പെയ്തൊഴിയുന്നത്
അറിവിൻ സൂര്യനെ തഴുകിയുണർത്തും
പുതുമതരുമാ മനസിൻ ശാന്തത
തെളിമ പരക്കേ തനിയെ അറിയും
ആനന്ദത്തിൻ ഉറവേതെന്ന്
വേദാന്തത്തിൻ വാക്യം പോലെ
അറിയാതകമേയാനന്ദം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here