മലയാളത്തിലെ പുതിയൊരു പരീക്ഷണ നോവലാണ് ‘പൂ എന്ന പെണ്കുട്ടി’.പിക്റ്റോഗ്രാഫിക് നോവല്‍ എന്ന ഗണത്തിൽ പെടുന്ന ഈ രചനയെപ്പറ്റി എഴുത്തുകാരിയുടെ തന്നെ അഭിപ്രായം വായിക്കാം
കോഴിക്കോട്ടുള്ള പ്രസാധക സംരംഭമായ ഇൻസൈറ്റ് പബ്ലിക്ക അവരുടെ 2018 ലെ പുസ്തകക്കൂട്ടില്‍ പെടുത്തിയിട്ടുള്ള നോവല്‍ പരമ്പരയില്‍ എന്റെ ഒരു പിക്റ്റോഗ്രാഫിക് നോവല്‍ ഉണ്ടെന്ന് അറിയിക്കുന്നതില്‍ വലിയ സന്തോഷം.
‘പൂ എന്ന പെണ്കുട്ടി’ എന്നാണു പുസ്തകത്തിന്റെത പേര്.
ഈ നോവലിലെ 69 ചിത്രങ്ങളില്‍ ഓരോ പേജും കഥയെ പലവിധം വായിക്കാനായി എടുക്കുന്ന ഓരോ ചിത്രങ്ങളാണ്. വായിച്ചാല്‍ പോര. നോക്കി വായിക്കണം. നോക്കാനേ ഉള്ളൂ ഈ നോവല്‍ എന്നും പറയാം.
കൊല്ലപ്പെടുകയും, ബലാത്സംഗം ചെയ്യപ്പെടുകയും, മതം മാറുകയും, എന്തൊക്കെയോ ചെയ്യുകയും, പലതും ചെയ്യാതിരിക്കുകയും, എന്തൊക്കെയോ നേടുകയും പലതും നേടാതിരിക്കുകയും ഒക്കെ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളായി ഓരോ മാധ്യമസീസണില്‍ നമ്മുടെ സമൂഹത്തില്‍ ‘പെണ്‍കുട്ടികള്‍’ വന്നു മറയുന്നു. അപ്പോഴെല്ലാം പലവിധ കഥകളുടെ പ്രളയത്തില്‍ മുങ്ങിപ്പൊങ്ങുന്ന നമുക്കില്ലൊരു കഥയും! ഇതിങ്ങനെ പറ്റില്ല. ഈ പ്രളയത്തിന്റെ തന്നെ പൊതുവായ കഥയെ ഏറ്റവും ആറ്റിക്കുറുക്കി എടുക്കണം. പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ ചിലപ്പോള്‍ നമ്മെപ്പോലെ ഇങ്ങനെ ഗതികെട്ട മനുഷ്യരുടെ കഥയില്ലായ്മയുടെ കാലങ്ങളില്‍ ഉണ്ടായിട്ടുള്ളതാകാനും വഴിയുണ്ട്. അതാത് കാലങ്ങളില്‍ അനുഭവിക്കുന്ന ജീവിതത്തില്‍ നിന്നും കേട്ട കഥകളില്‍ നിന്നും ചില ആലോചനകള്‍ ഉയരുന്നു. ഏറ്റവും നീതിമാന്‍ ആര് എന്ന ആലോചനയോ, ഏറ്റവും വലിയ യുദ്ധമേത്, അതിന്റെ കാരണമെന്ത് എന്ന അന്വേഷേണമോ ഒക്കെ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. എന്നുവച്ച് ഈ പുസ്തകം ഒരു പുരാണഗ്രന്ഥമല്ല. മറിച്ച് അനര്ഹടരെന്ന് കല്പ്പിനക്കപ്പെട്ടവരുടെ ആത്മീയാന്വേഷണങ്ങളുടെയും അവയേല്ക്കു്ന്ന തോല്വിചകളുടെയും ഒരു അനുഭവത്തുടര്ച്ചങയുണ്ട്. ഏതു ഗ്രന്ഥസംസ്കാരത്തിലും ഏറെയും അദൃശ്യമായിരിക്കുമത്. അവിടെയാണ് ഈ പുസ്തകം നില്ക്കു ന്നതായി ഞാന്‍ സങ്കല്പ്പിതക്കുന്നത്. കഥയായി നോവലായി, സാഹിത്യമോ ഗ്രാഫിക് നോവലോ, ഇതെല്ലാം കൂടിയോ ആയി ഇത് നില്ക്കതട്ടെ. ഏതുവഴിയില്‍ നോക്കിയാലും ഒരാള്‍ ഒരു നിമിഷം കൂട്ടത്തോട് പങ്കു വയ്ക്കുന്ന ഒരു രാഷ്ട്രീയ ഉപകഥയാണിത്. ‘സമകാലിക നാടോടി കഥ’.
‘പൂ പോലുള്ള’ പെണ്‍ കുട്ടി ജീവിതങ്ങള്ക്ക് എന്തു പറ്റുന്നു?
എന്നു വച്ചാല്‍ എനിക്കടക്കം എന്തു പറ്റുന്നു, എന്ന തോരാത്ത ചിന്തയില്‍നിന്നാണ് ഈ ചിത്ര പുസ്തകം ഉണ്ടായിരിക്കുന്നത്. പക്ഷേ മുഴുവനായി പരുവപ്പെട്ട ഒരു ഭാഷയിലല്ല കഥ പറയുന്നത്. മനപ്പൂര്വ്വം തന്നെയാണത്.
നമ്മുടെ ഭാഷ പൊതുവേ അറിയപ്പെടുന്നത് 51 അക്ഷരാളിയെന്നാണ്. പക്ഷേ ഇത് സാഹിത്യത്തിന്റെയും വര്ത്തേമാന ഭാഷയുടെയും കണ്ണിലൂടെ നോക്കുമ്പോഴാണ് അങ്ങനെ ആയിരിക്കുന്നത്. എഴുതലിന്റ്റെ കലയായ കാലിഗ്രാഫി വികസിച്ച നാടുകളില്‍ പലയിടത്തും, അക്ഷരങ്ങള്‍,ലോകത്തിലുള്ള വസ്തുക്കളിലേയ്ക്കും അനുഭവത്തിലേയ്ക്കും അവയുടെ അര്ത്ഥങളിലേയ്ക്കും തുടം വച്ച് , തുടം വച്ച്, ആളുകളും വസ്തുക്കളും നീങ്ങും പോലെത്തന്നെ അങ്ങനെ പോകുന്നു. അക്ഷരങ്ങള്‍ ഓരോ വാക്കെഴുത്തുകാരനിലൂടെയും മറ്റൊരു വിധത്തില്‍ വികസിതമാകുന്നു. ആ സംസ്കാരം നമ്മുടെ മലയാളത്തില്‍ ഇല്ല.ഒരുപക്ഷേ അങ്ങനെ മലയാള ലിപിയെ ഉടലനുഭവം പോലെ തുടം വയ്പ്പിച്ചെടുത്ത എനിക്കു പരിചയമുള്ള ഒരു വ്യക്തി, ചിത്രകാരനായിരുന്ന സി.എന്‍.കരുണാകരന്‍ ആണ്. പിന്നെ, വാസു പ്രദീപുണ്ട്. ഭട്ടതിരിയുണ്ട്. നാരായണ ഭട്ടതിരി ഇപ്പോള്‍ കാലിഗ്രാഫി കൊണ്ട് കവിത നിര്മ്മി ക്കുന്ന കൂട്ടുകാരി ഡോണാ മയൂരയുണ്ട്. അറബിയില്‍ ചെയ്യുന്ന ഖലീലുള്ള ചെമ്മനാട് ഉണ്ട്. പിന്നെ രാമു അരവിന്ദനുണ്ട്. എങ്കിലും ഇപ്പോള്‍ ഞാന്‍ സൂക്ഷിച്ചു നോക്കുന്നത് സീയെന്‍ നിർമ്മിച്ചിരുന്ന ആ എഴുത്തിലാണ്. അവയ്ക്ക് എപ്പോഴും ഒരു സ്മാരകസ്വഭാവമുണ്ട്. അതിനെ അദ്ദേഹത്തിന്റെ കാലത്തെ ആധുനികതാവാദത്തിലെ‘പ്രയുക്തി’കളില്‍ നിന്നും മോചിപ്പിച്ചുകൊണ്ട് നമ്മുടെ ഈ മുഹൂര്ത്തതത്തില്‍ സാധ്യമാകുന്ന പോലെ, വസ്തു ലോകത്തിലേയ്ക്ക് ഇഷ്ടം അനുസരിച്ചു പെരുകാവുന്ന തരംഗമാതൃകകളും ചതുര വടിവുകളും സൃഷ്ടിക്കാന്‍, അത് മറ്റൊന്നാക്കാന്‍ രസമാണ്. ഭാഷയിലെ ലിപിയും നമ്മുടെ ജീവിതവും സൂക്ഷ്മമായി നോക്കുമ്പോള്‍ ഇനി മേലില്‍ ജീവിത രതിയ്ക്ക് വേണ്ടി അതാലോചിച്ചാല്‍ മതിയെന്നും തോന്നുന്നു.