ഒരു ശ്വാനൻ

 

ഇഷ്ടമുളെന്തിനും പകരമായൊരു ശ്വാനനെ
ഹൃദയത്താലേറ്റു
വാങ്ങി , കുഞ്ഞെന്ന് കരുതി
കുഞ്ഞിനെപ്പോലെ താലോലിച്ചു.
ദുഖങ്ങളെ മറന്ന് സമയങ്ങൾ തലോടി.

പുലരിയുടെ കൗമാരവേളയിലെല്ലാം
അവനെയുണർത്താൻ കൂടിൻ അരികിൽചെന്നു.


മനുഷ്യനും ശ്വാനനും ഒന്നല്ലാത്ത ബോധം
ദിനങ്ങളിലെവിടെയോ ഉപേക്ഷിച്ചു .
നിത്യവും അന്നവും സ്നേഹവും നല്കവേ
ഓരോ ദിനങ്ങളും പുണ്യമായ് തീർന്നു.
തിരികെയായ് അവനെൻെറ നേർക്ക്
കണ്ണുകളാൽ സ്നേഹം വിളമ്പി .

എന്നും പ്രഭാതങ്ങളിൽ
പൂക്കളെക്കാളുമവയെ കാണാൻ കൊതിച്ചു.
തമ്മിലറിയുന്ന മൊഴികളില്ലെന്നതാൽ
ഇരുവർക്കും അന്തരങ്ങൾ അന്യോന്യം
തിരിച്ചറിയാതെപോയ് .

പറയാനറിയാത്ത നോവിലവൻ ഒരുനാൾ
തളർന്ന് പിടഞ്ഞുകിടന്നു .


പകലും രാത്രിയും കൈകാലിട്ടടിച്ചു .


ഓരോ പിടച്ചിലിലും വൈദ്യവും വിലാപവും
നിഷ്ഫലമായ് .


അവയിലെല്ലാം എൻെറ മോഹങ്ങളും സ്വപ്നങ്ങളും
വിട പറയുന്നതായ് തോന്നി .

നുരയും പതയും മോങ്ങലും ഉന്തിയ അസ്ഥിയും
എന്നിലെ നഷ്ട ചിന്തകളുടെ പ്രതീകങ്ങളായ് .


വീടിന് മുറിയിലവൻ മൃതതുല്യനായുറങ്ങി .


  • ഇഷ്ട്സാഫല്യങ്ങൾ നഷ്ട ചിന്തകളുടെ
    രാത്രിയെന്നോർമ്മിപ്പിച്ചു പുലരിയിലവൻ പോയി
    വരും ജന്മത്തിലാ ശ്വാനൻ നരനായി ജനിക്കാമോ ?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English