കവിത കേൾക്കാം:
ആലാപനം: ഉഷ വർമ്മ
അഖിലർക്കു മുള്ളിൽ ഭയാ ന്ധകാരത്തിന്റെ
പുക നിറച്ചവതാരം ചെയ്തോരണുവല്ലേ
ഭൂഖണ്ഡ മെല്ലാം മഹാമാരി
ചിന്നിയി
ട്ടഖില ജനത്തിനും നാശം വിതച്ചു നീ
നന്മയാണെന്നും വെളിച്ചമെന്നോതി നാം
തിന്മയാണന്ധകാരത്തിൻ
കറുപ്പെന്നും..
നിൻ പേരിതെന്തേ
കൊറോണയെന്നോതിയോർ,
ജന്മം നീ കൊണ്ടതു സർവ്വ നാശത്തിനോ…
അനുദിനം ലോകം കൊറോണതൻ ഭീതിയിൽ,
തളരുന്നു ശാസ്ത്രം
പൊലിയുന്നു ജന്മങ്ങൾ…
അടിയറവോതില്ല മാനുഷർ
നിൻ മുന്നിൽ,
അടവുകൾ പലതും
പയറ്റി കരേറിടും….
മനു ജന്മ ശത്രുവാം
രോഗാണു തൻ ഗതി
തടയുവാൻ മാലോകർ
കരുതിയിരിക്കണം…
വൃത്തിയിൽ കൈകൾ കഴുകീടണം സദാ
ചുറ്റിടേണം വായും
മൂക്കും തൂവാലയാൽ….
വീട്ടിൽ കഴിയേണം
നാട്ടിൽ തിരിയാതെ
നാട്ടാരു മൊത്തു
കൂടീടുന്ന നേരത്തു
പാർത്തീടണം ഒരു
കൈദൂരമപ്പുറം…..
യാത്രകൾ വേണ്ട
ഘോഷങ്ങളും കൂട്ടവും
രോഗാണു പിന്മാറു
വോളം നമുക്കിനി….
ഇല്ലില്ല തോൽക്കില്ല നിന്മുന്നിൽ മാനവൻ
ഇല്ല വിടില്ല പ്രതീക്ഷ തൻ
നാമ്പുകൾ….
വിജയം വരിച്ചിടും
ഞങ്ങളീ യുദ്ധത്തിൽ
നിശ്ചയം തോറ്റു നീ
പിന്മാറിടും കാൺക….
മാനവ ലോകത്തിൻ
പ്രാർത്ഥനകൾ, പിന്നെ
സത്യമാം ശാസ്ത്രത്തിൻ
പ്രതിരോധ തന്ത്രവും,
ജീവന്റെ സത്യവും,
ലോകത്തിൻ നന്മയും,
തുണയുണ്ട് യുദ്ധം ജയിച്ചു മുന്നേറുവാൻ……