ബെത് ലഹേമിൽ പിറന്നു നാഥൻ
ഈ ലോക നിത്യസംരക്ഷകൻ
ഈ ഇടയന്റെ സന്ദേശം ആണിന്ന്
വിശ്വം നിറഞ്ഞായ് കേൾപ്പൂ
ഈ ദുരിത കാലം കടന്നു
പുണ്യപുലരികൾ പിറക്കാൻ
സ്തുതിക്കണം അങ്ങയെ സ്തുതിച്ചീടണം
ഈ മഞ്ഞുമാസ പൊൻപുലരി
അങ്ങുതൻ ദിവ്യമാം തേജസാണോ
പാതിരാ നേരത്ത് നക്ഷത്രങ്ങൾ
വാനിലായ് കൺ ചിമ്മി നിൽപ്പതുണ്ടോ
ഏതോ ദയാഗീതം അലയടിപ്പൂ
വിണ്ണിലായ് ആഘോഷ തിരമാലകൾ
ആരാധനാലയം മഞ്ഞിൻ കണങ്ങളാൽ
അലങ്കരിച്ചുത്സവ ഘോഷയാത്ര
വന്നുപോയ് മാലാഖമാരായ് പിറാവുകൾ
ഇന്നെന്റെ ദുഃഖം കടന്നുപോയി
ബത്തലഹേമിന്റെ ദൈവപുത്രൻ
ലോകത്തിൻ പ്രിയനാം ദൈവപുത്രൻ
സന്തുഷ്ടരാണിന്ന് ഞങ്ങളിപ്പോൾ
അങ്ങയെ കാണാനായിരിപ്പതുണ്ട്
എല്ലാം പറയണം മനസ്സിന്റെ ഭാരമോ
തെല്ലൊന്നു മാറ്റിതരുമോ ദേവാ
കാലിത്തൊഴുത്തിൽ പിറന്ന ദേവാ
കാലാകാലങ്ങളിൽ കാത്തിടേണെ
അങ്ങയെ സ്തുതിച്ചു പാടുവാനായ്
ഏഴകൾ ഞങ്ങൾ കാത്തുനിൽപ്പൂ.