ചരിത്രത്തിന്റെ ബാക്കിയായ വസ്തുരൂപങ്ങള്‍
അതിശയങ്ങളുടെ ആകാശം തുറന്നിടുന്നു..
സന്ദേഹസാന്ദ്രമായൊരു വിവശത
അതിൽ കലരുന്നു..
സൂക്ഷ്മജീവിതങ്ങളുടെ സങ്കലനങ്ങളിലൂടെ
ചരിത്രത്തിന്റെ വര്‍ണ്ണശീലകളുടെ
ഇതളുകൾക്ക് ജീവൻ വെയ്ക്കുന്നു..
വ്യവസ്ഥാബദ്ധമായ ഏകാമാനത
നഷ്ടപ്പെട്ട ചരിത്രത്തിന് ഭാവനാപൂര്‍ണ്ണമായ
അതിശയങ്ങളുടെ ആകാശം തുറന്നിടുന്നു..
സന്ദേഹസാന്ദ്രമായൊരു വിവശത
അതിൽ കലരുന്നു..
സൂക്ഷ്മജീവിതങ്ങളുടെ സങ്കലനങ്ങളിലൂടെ
ചരിത്രത്തിന്റെ വര്‍ണ്ണശീലകളുടെ
ഇതളുകൾക്ക് ജീവൻ വെയ്ക്കുന്നു..
വ്യവസ്ഥാബദ്ധമായ ഏകാമാനത
നഷ്ടപ്പെട്ട ചരിത്രത്തിന് ഭാവനാപൂര്‍ണ്ണമായ
ഇതളുകളും തുന്നിചേർക്കുന്നു..
ഗജരൂപത്തെ ചുമക്കുന്ന പാറയും
അതിനു മുകളിൽ ആകാശം
ചുംബിക്കുന്ന കൊട്ടാരവും
വാസ്തുവിസ്മയങ്ങളുടെ അതുല്യതയാണ്..
ചരിത്രത്തിന്റെ ആരൂഡമായിരുന്ന
കാലം നെഞ്ചിലേക്ക് കൂട്ടിച്ചേർക്കുന്നു..
കടലും പുഴയും നാഗരിക മാനങ്ങളും
പടവുകളും വഴികളുമൊക്കെ
നൂറ്റാണ്ടുകളുടെ ഋതുചാക്രികതയില്‍
അലിയിച്ചുകളഞ്ഞ പ്രകൃതിയുടെ
പ്രതിഭാസങ്ങളെ പുനഃർപ്രകാശനം ചെയ്തു
ഗജരൂപത്തെ ചുമക്കുന്ന പാറയും
അതിനു മുകളിൽ ആകാശം
ചുംബിക്കുന്ന കൊട്ടാരവും
വാസ്തുവിസ്മയങ്ങളുടെ അതുല്യതയാണ്..
ചരിത്രത്തിന്റെ ആരൂഡമായിരുന്ന
കാലം നെഞ്ചിലേക്ക് കൂട്ടിച്ചേർക്കുന്നു..
കടലും പുഴയും നാഗരിക മാനങ്ങളും
പടവുകളും വഴികളുമൊക്കെ
നൂറ്റാണ്ടുകളുടെ ഋതുചാക്രികതയില്‍
അലിയിച്ചുകളഞ്ഞ പ്രകൃതിയുടെ
പ്രതിഭാസങ്ങളെ പുനഃർപ്രകാശനം ചെയ്തു
ചരിത്രത്തിന്റെ ചാക്രികമായ
മാനം നമുക്ക് പകർന്നു തരുന്നു..
പാറയുടെ മുഖത്ത് പ്രകൃതി വരഞ്ഞിട്ട
വര്‍ണ്ണചാരുതകളും ശിലാരൂപങ്ങളും
ആകാശത്തിന്റെ നീലിമയെ തൊട്ട്
അപൂര്‍വ്വമായ കൊളാഷ് നിർമ്മിക്കുന്നു..
ആ അപാരത ഗുരുതരതയില്ലാത്ത
ഗുരുത്വാകര്‍ഷണത്തിന്റെ
കീഴ് വീഴ്ച്ചയെ ഭയപ്പെടുത്തുന്നില്ല!
മുകളിലേക്കുള്ള ആഴങ്ങൾ
ചോദനകളെ ത്രസിപ്പിക്കുന്നു..
കത്തുന്ന വെയിലിൽ
വര്‍ണ്ണഗ്രസ്തമായ ആ ഭ്രമകാഴ്ച്ച
ചലനവേഗംകൊള്ളുന്ന ജനപഥത്തിന്റെ
ഹൃദയം ക്രമാതീതമായി തുടിപ്പിച്ചുകൊണ്ട്
ശിലാഗ്രത്തിന്റെ സുരക്ഷിതത്വത്തിലേക്ക്
നമ്മളെ ആനയിക്കപ്പെടുകയാണ്!
മാനം നമുക്ക് പകർന്നു തരുന്നു..
പാറയുടെ മുഖത്ത് പ്രകൃതി വരഞ്ഞിട്ട
വര്‍ണ്ണചാരുതകളും ശിലാരൂപങ്ങളും
ആകാശത്തിന്റെ നീലിമയെ തൊട്ട്
അപൂര്‍വ്വമായ കൊളാഷ് നിർമ്മിക്കുന്നു..
ആ അപാരത ഗുരുതരതയില്ലാത്ത
ഗുരുത്വാകര്‍ഷണത്തിന്റെ
കീഴ് വീഴ്ച്ചയെ ഭയപ്പെടുത്തുന്നില്ല!
മുകളിലേക്കുള്ള ആഴങ്ങൾ
ചോദനകളെ ത്രസിപ്പിക്കുന്നു..
കത്തുന്ന വെയിലിൽ
വര്‍ണ്ണഗ്രസ്തമായ ആ ഭ്രമകാഴ്ച്ച
ചലനവേഗംകൊള്ളുന്ന ജനപഥത്തിന്റെ
ഹൃദയം ക്രമാതീതമായി തുടിപ്പിച്ചുകൊണ്ട്
ശിലാഗ്രത്തിന്റെ സുരക്ഷിതത്വത്തിലേക്ക്
നമ്മളെ ആനയിക്കപ്പെടുകയാണ്!
Click this button or press Ctrl+G to toggle between Malayalam and English