എങ്ങനെ
ഇങ്ങനെ
ഏറെപ്പറഞ്ഞാ
കൊങ്ങനെ
അതിലുമേറെപ്പറഞ്ഞാ
ടെലിഫോൺ കോഡ് കണക്കെ
കൊടലുമാല
കഴുത്തിൽ വിലങ്ങനെ.
കുറുന്തോട്ടി കണ്ടാലറിയില്ല
മുക്കുറ്റി കണ്ടാലറിയില്ല
പറയും പറമ്പത്തെ തേങ്ങയെ ചക്കാന്ന്
പറയും പാടത്തെ വിളഞ്ഞ നെല്ലിനെ പുല്ലെന്ന്
കണ്ടാലറിയുന്നതൊന്നുണ്ട് :
സ്മാർട്ട് ഫോൺ ലെൻസിലൂടെ താൻതാൻ
നിരന്തരം ക്ലിക്കിച്ചെടുക്കും സെൽഫി!
നേരിന് വേരില്ല
നെറിക്ക് മറയില്ല
പണിക്കു കറയില്ല
കീറി പഴന്തുണി
ക്റ ക്റ ക്റ
കക്കിരി
കറു മുറ
വിഷമടി തേനിയിൽ
സഹ്യപ്പാറമ്മൽ തൂറ്റലസഹ്യം
തലക്കുത്തും പനിയും
ചറപറ വിറ വിറ
തിരുവോണം മുട്ടിക്കാൻ
ഇരുട്ടിലാക്കാൻ കണി
ഓണംകേറാമൂലേന്നു
വന്നു കേറി വിളിക്കാതെ
കൊറോണപ്പൊട്ടശ്രീ.
ഇവനെ ചെത്തി കൊത്തി മടക്കി കൊത്തി
പൂളിപ്പൂളി ഉരലിലിട്ടു
ഉലക്കകൊണ്ട് കുത്തി കുത്തി ഇടിച്ചിടിച്ച്
പൊടിപൊടിയാക്കി തവിടുസമം
അറബിക്കടലിൽ തൂറ്റാൻ ആരുണ്ട്?
പറയൂ വാളൻപുളിങ്ങ
പറയൂ വാളൻപുളിങ്ങ
വരും വെള്ളം നിങ്ങള വായിൽ
ഒരു കൊതുമ്പുവള്ളമിറക്കാൻ
അഥവാ വെള്ളംതള്ളി വന്നില്ലേൽ
നിങ്ങള് അഹം ബ്രഹ്മാസ്മി!
നിങ്ങള് പര പര പര ബ്രഹ്മാസ്മി!!
Click this button or press Ctrl+G to toggle between Malayalam and English