കുമാരൻ മാഷ് കലിപ്പോടെയാണ് സ്റ്റാഫ് റൂമിലെത്തിയത്.
” ആ അശ്രീകരം ഗേറ്റിനു വെളിയിൽ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്. ”
മാഷുടെ വാക്കുകളിൽ അരിശം അണപൊട്ടി.
“ഞാനും കണ്ടു. അകത്തു കടന്നാൽ കാലു തല്ലിയൊടിക്കുമെന്ന് വിരട്ടിയിട്ടാണ് പോന്നത്. ”
രവി മാഷ് കസേരയിലേയ്ക്കു മലർന്നു കൊണ്ട് അറിയിച്ചു.
” അതവിടെ നിന്നോട്ടെ മാഷേ. അകത്തു കടക്കാതെ നോക്കിയാൽ പോരേ ”
സുമതി ടീച്ചർ ഇടപെട്ടു.
“അതേ, എത്രയായാലും മാതൃഭാഷയല്ലേ.”
അജിത ടീച്ചർ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.