വായനക്കാരന് ഊർജ്ജവും ഉൾ വെളിച്ചവും നല്ക്കുന്ന കവിയാണ് അൻവർ അലി. മലയാള കവിത മറന്ന് തുടങ്ങിയ ഇന്ത്യൻദേശീയത ശക്തമായി അടയാളപ്പെടുത്തുന്ന കവിതാ സമാഹാരമാണ് അൻവർ അലിയുടെ മെഹബൂബ് എക്സ്പ്രസ്സ് . മഴക്കാലം , ആടിയാടി അലഞ്ഞ മരങ്ങളേ എന്നീ കാവ്യസമാഹാരങ്ങളിൽ നിന്നും ദേശീയതയിലേക്കും അന്തർദേശീയതയിലേക്കും കൂടുതൽ വളർന്ന കാവ്യസമാഹാരമെന്നും മെഹബൂബ് എക്സ്പ്രസ്സിനെ രേഖപ്പെടുത്താം.ആദ്യ സമാഹാരമായ മഴക്കാലത്തിലെ ഏകാന്തതയുടെ അമ്പത് വർഷങ്ങൾ പോലുള്ള രാഷ്ട്രീയ കവിതകളുടെ പൂർണ്ണത മെഹബൂബ് എക്സ്പ്രസ്സിൽ കാണാം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള കവിതയിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്ന കവി എന്ന നിലയിലും അൻവർ അലി ശ്രദ്ധേയനാണ്. പി.എൻ. ഗോപീകൃഷ്ണൻ (ചെയർമാൻ), ജൂറി-
കെ.ഗിരീഷ് കുമാർ
കുഴൂർ വിത്സൻ
Click this button or press Ctrl+G to toggle between Malayalam and English