ഇരവി ഗ്രന്ഥശാല, കുട്ടികളുടെ കേളികൊട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള കവി എ.അയ്യപ്പൻ അനുസ്മരണ സമ്മേളനം ഇന്ന് കൊല്ലം ജവഹർ ബാലഭവനിൽ ബുധനാഴ്ച നടന്നു. ഉച്ചകഴിഞ്ഞ് അയ്യപ്പൻ കവിതകളും നാടൻ കലാസാന്നിധ്യവും എന്ന വിഷയത്തിലെ സംവാദത്തിൽ പരപ്പിൽ കറുന്പൻ, പൂക്കുട്ടി പുഷ്പകുമാർ, കോട്ടവട്ടം തങ്കപ്പൻ, ശരത്ചന്ദ്രൻ കുടവട്ടൂർ എന്നിവർ പങ്കെടുത്തു.2.30ന് അയ്യപ്പൻ കവിതകളിലെ സ്ത്രീപ്രവേശം എന്ന കവയത്രി സംഗമത്തിൽ ഡോ.മായാ ഗോവിന്ദരാജ്, ഇന്ദുലേഖ, സതി അങ്കമാലി, രശ്മീദേവീ, മീന ശൂരനാട്, ഹിൽഡ, കസ്തൂരി ജോസഫ് ലരേ എന്നിവർ സംബന്ധിച്ചു.വൈകുന്നേരം നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പിരപ്പൻകോട് മുരളി, വി.എസ്.ബിന്ദു, സതി അങ്കമാലി, വിശ്വൻ കുടിക്കോട്, കെ.പി.സജിനാഥ് എന്നിവർ പ്രസംഗിക്കും. തുടർന്ന് അയ്യപ്പൻ കവിതകളിലെ കാലിക പ്രസക്തിയും ജീവിത ദർശനവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഡോ.മുഹമ്മദ് കബീർ, രാജു ഡി.മംഗലത്ത്, എസ്.ആർ.അജിത്, എഴുകോൺ സന്തോഷ് എന്നിവർ പങ്കെടുത്തു.