പ്രത്യാശ

 

 

 

 

 

ഈ കാലമെല്ലാം കടന്നു പോകും,
ഇരുൾ മാറി, വെയില്‍ വന്നു പുഞ്ചിരിക്കും.
ഈ വഴിയില്‍ നാം വീണ്ടു,മൊത്തു കൂടും,
തോളോടു തോൾ ചേർന്നു നാം നടക്കും.

അവിടുണ്ട,വരങ്ങു പോർക്കളത്തിൽ,
അടരാടുവാനായ് നമുക്ക് മുന്നില്‍ .
അണയാതിരിക്കുവാൻ ജീവിതങ്ങൾ,
അവരുടെ വാക്ക് കാതോർത്തിരിക്കാം.

ഒരു ചെറുപുഞ്ചിരിത്തോണി തന്നിൽ,
കണ്ണീർക്കടൽ താണ്ടി വന്നവര്‍ നാം.
ഒരു നല്ല നാളെ തൻ തൂവലാലെ,
ചിറകിലാകാശം ഒതുക്കിയോർ നാം.

തളരില്ല,തകരില്ല കൈവിടില്ല,
കരുണതൻ കാവൽദീപങ്ങൾ നമ്മള്‍ .
കരുതലാൽ തീർക്കുക നാം കവചം,
കനവിലായ് കാണുക നല്ല കാലം.

കൈ തന്നതില്ലെങ്കിലെന്ത് തോഴ?
കരൾ ചേർത്തു നില്പാണ് നിന്‍റെ കൂടെ.
ചിരി കാൺമതില്ലെങ്കിലെന്ത് തോഴ?
തരിയില്ല ദൂരം മനസ്സു തമ്മില്‍.

ഭയമേതുമില്ലാതെ കാത്തിരിക്കാം
അതിജീവനത്തി,”ന്നകന്നു” നിൽക്കാം.
തീയിൽ കുരുത്തവർ തന്നെ നമ്മള്‍ ,
വെയിലാണിതെങ്കിലും വാടിടേണ്ട.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഉണ്ണിയുടെ ഓൺലൈൻ ക്ലാസ്
Next articleഓട്ടപ്പാത്രം
1988 - ൽ എറണാകുളം ജില്ലയിൽ ആലുവയ്ക്കടുത്ത് ജനനം. ഡിഗ്രി പഠനത്തിന് ശേഷം ഒരു സ്വകാര്യകമ്പനിയിൽ ജോലി നോക്കുന്നു .കഥയും കവിതയും നോവലുകളും ഇഷ്ടമാണ് . ചെറിയ തോതിൽ കവിതകൾ എഴുതാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു . contact:ctajoob@gmail.com

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here