മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി ക്ക് ഇന്ന് 84 ആം പിറന്നാൾ .മലയാളിയുടെ ഒരു കാലത്തെ ഭാഷകൊണ്ടും ,ദൃശ്യം കൊണ്ടും സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ .
ചെറുകഥാ ,നോവൽ ,ലേഖനം ,വിവർത്തനം ,തിരക്കഥ എന്നിങ്ങനെ വിവിധ മേഖലകളിൽ എം ടി നടത്തിയ ഇടപെടലുകൾ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
1933 ജൂലൈ 15നാണ് എം ടി ജനിച്ചത്. കുമരനെല്ലൂര്‍ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് 1953ല്‍ രസതന്ത്രത്തില്‍ ബിരുദവും നേടി. തുടര്‍ന്ന് അധ്യാപകന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍, മാതൃഭൂമി പീരിയോഡിക്കല്‍സിന്റെ എഡിറ്റര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു.
നിരവധി പ്രാദേശിക ദേശീയ അവാർഡുകൾ അദ്ദേഹത്തെ തേടി എത്തി. എങ്കിലും എല്ലാറ്റിനും ഉപരിയായി ഭാഷയോടുള്ള എം ടിയുടെ സമർപ്പണവും ,വിധേയത്വവുമാണ് അദ്ദേഹത്തെ മലയാളിക്ക് പ്രിയപ്പെട്ട എഴുത്തുകാരനാക്കുന്നത്.