ഷാർജ അന്താരാഷ്ട്ര പുസ്‌തോത്സവത്തിന്റെ നാലാം ദിനമായ നവംബർ 6 ശനിയാഴ്ച, പ്രശസ്ത ഇന്ത്യൻ നോവലിസ്റ്റ് ചേതൻ ഭഗതിന്റെ ‘400 ദിവസങ്ങൾ’ എന്ന പുതിയ കൃതിയുടെ ആഗോള പ്രകാശനം നടന്നു. വൈകിട്ട് 8 മണിമുതൽ 9 മണിവരെ ബാൾ റൂമിൽ നടന്ന പരിപാടിയിൽ പുസ്തകത്തിന്റെ എഴുത്തു വഴികളെക്കുറിച്ച് എഴുത്തുകാരൻ ആസ്വാദകരോട് സംവദിച്ചു.
വൈകിട്ട് 7.15 മുതൽ 8.15 വരെ ഇന്റലെക്ച്വൽ ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നുള്ള മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വീർ സംഘ്‌വി ‘എ റൂഡ് ലൈഫ്’ എന്ന തന്റെ പുതിയ കൃതിയെ ആസ്വാദകർക്ക് പരിചയപ്പെടുത്തി.