ഖസാക്കിന്റെ ഇതിഹാസം’ : നൂറാം പതിപ്പ് ഈ മാസം 15-ന് പുറത്തിറങ്ങും

 

 

ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്‌ നൂറാം പതിപ്പ്‌ ഇറങ്ങുന്നു. ഡിസി ബുക്‌സാണ്‌ ഖസാക്ക് ബ്ലാക്ക് ക്ലാസിക് എഡിഷൻ ഇറക്കുന്നത്‌. കറുപ്പ്‌ പുറംചട്ടയിൽഎട്ട്‌ വ്യത്യസ്‌ത കവർചിത്രങ്ങളുമായാണ്‌ പുസ്‌തകം. ഓരോ കോപ്പിയിലും പ്രമുഖ എഴുത്തുകാരുടെ വായനാനുഭവം പങ്കിടുന്ന മുഖക്കുറിപ്പുണ്ടാകും.

സക്കറിയ, ആനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, എം മുകുന്ദൻ, ബെന്യാമിൻ, കെ ആർ മീര, സേതു, എൻ എസ് മാധവൻ, കെ സച്ചിദാനന്ദൻ തുടങ്ങി 105 എഴുത്തുകാരുടെ ആമുഖക്കുറിപ്പാണ്‌ ഉണ്ടാവുക. എ.എസ്. വരച്ച രേഖാചിത്രങ്ങളും ഒ.വി.വിജയൻ രൂപകൽപ്പനചെയ്ത കവറും ഉൾപ്പെടെ എട്ട്‌ വ്യത്യസ്ത കവറുകളും വിജയന്റെ കൈപ്പടയിലുള്ള കുറിപ്പും വിവിധ കാലങ്ങളിലുള്ള ഫോട്ടോകളും ഈ പതിപ്പിന്റെ പ്രത്യേകതയാണ്.

1969-ൽ കറന്റ്‌ ബുക്‌സാണ്‌ ഖസാക്കിന്റെ ഇതിഹാസം ആദ്യ പതിപ്പ്‌ പുറത്തിറക്കിയത്‌. പിന്നീട്‌ സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസാധകരായി. 1992-ലാണ്‌ ഡി.സി. ആദ്യ പതിപ്പിറക്കിയത്‌.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here