വയലാർ അവാർഡിൽ തിരിമറിയോ: ഗുരുതര ആരോപണങ്ങളുമായി   കെഎം ഷാജഹാൻ

വയലാർ  ബന്ധപ്പെട്ട് അവാർഡ് കമ്മറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെഎം ഷാജഹാൻ രംഗത്ത്. അവാർഡിന് പിന്നിൽ ചില  പ്രശ്നങ്ങൾ ഉണ്ടെന്നു പ്രഖ്യാപനത്തിന് ചർച്ച ഉണ്ടായിരുന്നെങ്കിലും ഇപ്പോളാണ് അവ വെളിച്ചത്തെത്തിയത്. കമ്മറ്റിയുടെ നേതൃസ്ഥാനത്തുള്ള എംകെ സാനുവിന് എതിരെയും അവാർഡ് ജേതാവായ കെ വി മോഹൻകുമാറിനെതിരെയുമാണ്  ഉണ്ടായിരിക്കുന്നത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
 ഈ വർഷത്തെ വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹമായ കെ വി മോഹൻകുമാറിന്റെ “ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം” എന്ന നോവൽ തെരഞ്ഞെടുത്ത ജൂറിയിൽ അംഗമായിരുന്ന എം എസ് ഗീത, വയലാർ ട്രസ്റ്റ് ചെയർമാനും പ്രമുഖ സാംസ്കാരിക നായകനും, സാഹിത്യകാരനുമായ എം കെ സാനുവിന്റെ മകളായിരുന്നു എന്നതാണ് ആ വിവരം.
എറണാകുളത്തെ കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ഒരു ഹിന്ദി അദ്ധ്യാപികയാണ് ഗീത എന്നാണ് അറിയാൻ കഴിഞ്ഞത്. കേരളത്തിലെ ഏറ്റവം പ്രധാന സാഹിത്യ പുരസ്കാരമായ വയലാർ അവാർഡ് നിർണ്ണയിക്കുന്ന ജൂറിയിൽ സ്വന്തം മകളെ ( അതും ഒരു റിട്ടയേർഡ് ഹിന്ദി അദ്ധ്യാപികയെ ) തിരുകി കയറ്റിയത് സാംസ്കാരിക നായകനായ എം കെ സാനു ചെയ്ത ഏറെ തരം താഴ്ന്ന നടപടിയായി പോയി എന്ന് പറയാതെ വയ്യ.
വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരത്തിന്റെ മിഴിവും, പ്രാധാന്യവും, പ്രശസ്തിയും ഈ ഒരൊറ്റ നടപടി വഴി തീർത്തും ഇല്ലാതായിരിക്കുകയാണ്.
നിലവാരമില്ലാത്ത സാഹിത്യരചനകൾക്ക് വയലാർ അവാർഡ് ലഭിക്കുന്നു എന്ന ആരോപണം അന്തരീക്ഷത്തിലുണ്ടായിരുന്നു. ഇത്തവണത്തെ ജൂറി അംഗങ്ങളുടെ പേര് വിവരം പുറത്ത് വന്നപ്പോൾ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തവണത്തെ ജൂറി അംഗങ്ങൾ, കോൺഗ്രസ് അനുകൂല സാഹിത്യകാരൽ എം ആർ തമ്പാനും, തിരുവനന്തപുരത്തെ ധനുവച്ചപുരം എൻ എസ് എസ് കോളേജിലെ മലയാളം അദ്ധ്യാപികയായ ബെറ്റിമോൾ മാത്യുവും എം കെ സാനുവിന്റെ മകളായ എം എസ് ഗീതയും ആയിരുന്നു.
വയലാർ ട്രസ്റ്റിൽ ഈ രചനക്ക് അവാർഡ് കൊടുക്കണമെന്ന് ഏറ്റവും ശക്തമായി വാദിച്ചത്, പുതുതായി ട്രസ്റ്റ് അംഗമായി ചുമതലയേറ്റ പ്രഭാ വർമ്മയാണെന്നും കേൾക്കുന്നു. ലൈംഗിക പീഢന ആരോപണത്തെ തുടർന്ന് “ദി ഹിന്ദു” ദിനപത്രത്തിൽ നിന്ന് രാജിവച്ചൊഴിഞ്ഞ സി ഗൗരീദാസൻ നായരും ട്രസ്റ്റിൽ അംഗമായി രുന്നു. ട്രസ്റ്റിലെ മറ്റംഗങ്ങൾ, ട്രസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം നീക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും വിവരമുണ്ട്.
സിഡിറ്റ് എന്ന സർക്കാർ സ്ഥാപനത്തിലെ ഒരു സാധാരണ ജീവനക്കാരനായ തന്റെ മരുമകനെ ആദ്യം ട്രസ്റ്റിന്റെ അംഗവും, പിന്നീട് ട്രസ്റ്റിന്റെ സെക്രട്ടറിയുമാക്കാൻ ഇപ്പോഴത്തെ സെക്രട്ടറി സി വി ത്രിവിക്രമൻ നടത്തുന്ന നീക്കങ്ങൾക്കെതിരെയും വിമർശനമുയരുന്നുണ്ട്. വയലാർ ട്രസ്റ്റ് കുടുംബ സ്വത്താക്കാൻ ശ്രമിക്കുന്നു എന്നതാണ് ആരോപണം.
സ്വന്തം മകളെ അവാർഡ് നിർണ്ണയ സമിതിയിൽ തിരുകിക്കയറ്റി നിലവാരമില്ലാത്ത സാഹിത്യ സൃഷ്ടിക്ക് വയലാർ അവാർഡ് നൽകാൻ കൂട്ടുനിന്നതിലൂടെ, വിഖ്യാത ഗാന രചയിതാവായ വയലാർ രാമവർമ്മ തന്നെ കടുത്ത അപകീർത്തിക്ക് ഇരയായിരിക്കുകയാണ്.
ഈ നടപടിക്ക് കാരണക്കാരനായ എം കെ സാനുവിന് ഇനി വയലാർ ട്രസ്റ്റിന്റെ ചെയർമാനായി തുടരാനാവില്ല.
അദ്ദേഹം എത്രയും വേഗം ആ സ്ഥാനത്ത് നിന്ന് രാജിവച്ചൊഴിയണം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here