മാതള നാരങ്ങകൾ

ൻ പേരെന്നാ …”

“മല്ലിക”

“ഇന്നേക്ക് സ്കൂൾ പോവാ വേണ്ടാമാ ..?”

അറിയാവുന്ന തമിഴിൽ ഒപ്പിച്ചു

“ഇതുക്കപ്പുറം താൻ സാർ പോക മുടിയും ”

അവളുടെ കൂടയിൽ മാതള നാരങ്ങകൾ ആയിരുന്നു.ആവശ്യമില്ലെങ്കിലും രണ്ടെണ്ണം വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല

“എവ്വളവ് ആച്..”

“പത്തു രൂപ സർ..”

“മല്ലികവുടെ വീട് എങ്കെ ?”

“ദോ അങ്കെ ..” അവൾ കുന്നിൻ ചെരുവിലേക്ക്‌ കൈ ചൂണ്ടി

“അങ്കെ ആരെല്ലാം ഇരിക്കെ ..?” മലയാളവും തമിഴും കൂടി കലർന്ന് വരുന്നു

“അമ്മ ,അക്ക ,ചിന്ന ..എല്ലാരും ഇരിക്ക് ,അമ്മ വേലപാക്ക പോയിരിക്കെ”

“അപ്പ …?”

“എരന്ത്‌ പോയിട്ടേ ..റൊമ്പ നാളാച്”

“ഏതു ക്ലാസ്സിൽ മല്ലിക ..,സ്കൂൾ പോവാൻ നേരമായില്ലേ ? ”

ഡിക്ഷനറി യിലെ തമിഴ് തീർന്നപ്പോൾ പിന്നെ മലയാളത്തിൽ ആയി ചോദ്യങ്ങൾ.കാറിൽ നിന്നും ഹോണ്‍ മുഴങ്ങാൻ തുടങ്ങി .ചെല്ലാനുള്ള സിഗ്നൽ ആണ് .ഊട്ടി യിലേക്ക് ഇനിയും 30 കിലോമീറ്റർ ഉണ്ടാവും .ഇനി അടുത്തത് തെറി വിളി ആവും ..

“ഇതിൽ ബാക്കി ഇരുന്താൽ അമ്മ ..” അവൾ ഒന്ന് നിർത്തിയിട്ടു തുടർന്നു “സ്കൂൾ പക്കത്തിലെ താൻ .തീർന്തത് ക്കപ്പുറം ഓടിപ്പോയിടുവേൻ.. ”

കാറിലേക്ക് തിരിച്ചു നടക്കുമ്പോൾ ചിന്തിച്ചു അത് മുഴുവൻ വാങ്ങി ആ കുട്ടി യെ സ്കൂളിൽ അയച്ചാലോ .

“എന്തിനാടാ ഇത് ? നീ കഴിക്കുമോ ?” കയ്യിലെ നാരങ്ങകൾ നോക്കി മനു ചോദിച്ചു

“ഇല്ലെടാ ആ കൊച്ചിനെ കണ്ടപ്പോൾ വാങ്ങാതെ പോരാൻ തോന്നിയില്ല”

“ഇങ്ങനാണേൽ പൊന്നുമോനെ ഊട്ടി എത്തുന്നതിനു മുമ്പ് ഈ കാറ് നാരങ്ങ കൊണ്ട് നിറയും .എടാ ഇവിടുന്നങ്ങോട്ട്‌ മുഴുവൻ ഇങ്ങനെ തന്നെയാ ..എല്ലായിടത്തും കുട്ടികൾ ആവും വില്പനക്കാർ ..”

പുതിയ ബാഗ്‌ ഇല്ലാത്തതുകൊണ്ട് സ്കൂളിൽ പോവുന്നില്ലെന്ന് വാശി പിടിച്ചു കരഞ്ഞ മകളെ യാണ് ഓര്മ വന്നത് .കാറിൽ മോൾക്ക്‌ വാങ്ങിയ കളിപ്പാട്ടം എടുത്തു ഡോർ തുറന്നു പുറത്തിറങ്ങി.

“അല്ല എന്താ നിന്റെ ഉദ്ദേശം ?” സുമേഷ് ആണ്

“ഇതൊന്നു കൊടുത്തിട്ട് വരാം”

അപ്പോഴേക്കും അവൾക്ക് മുന്നില് കുറച്ചു ചെറുപ്പക്കാർ ഉണ്ടായിരുന്നു.

‘എന്താ വില .. ‘അവർ ചോദിക്കുന്നു

‘രണ്ടെണ്ണം പത്തുരൂപ സർ ..’

‘രണ്ടു രൂപയ്ക്കു കിട്ടുമാ …’

‘ഇല്ല സർ ,മൂന്നെണ്ണം 10 രൂപയ്ക്ക്.’

‘അഞ്ചെണ്ണം 10 രൂപക്കാണേൽ മതി’

അവസാനം ദൈന്യതയോടെ അവൾ സമ്മതിക്കുന്നു

“അല്ലേൽ വേണ്ട ..വെറുതെ ചോദിച്ചതാ.നിനക്കൊക്കെ ഇതിൽ എത്രയാണ് ലാഭമെന്ന് അറിയാൻ … ”

ഊട്ടി യിലേക്ക് പോകുന്ന ചെറുപ്പക്കാരാണ്. അതിലൊരുത്തൻ അവളുടെ കവിളിൽ പിടിച്ചു ചോദിക്കുന്നു.

“മോൾക്ക്‌ ഐസ് ക്രീം വേണോ … ”

അവൾ ദുർബലമായി കുതറുന്നു

“ഈ തണുപ്പിലോ …? നീ നമ്മുടെ കയ്യില ബാക്കിയുള്ള സാധനം കൊടുക്കെടാ .അതാവുമ്പോൾ ഇവള് ഡാൻസ് കളിചോളും”

ശരീരമാകെ വിറപൂണ്ടു.ബാറിലും മറ്റും 50 ഉം 100 ഉം ടിപ് കൊടുക്കാൻ മടിക്കാത്ത ഇവന്മാർ പാവം പെണ്‍കുട്ടി യുടെ ലാഭത്തിന്റെ കണക്കെടുക്കുന്നു .

ആരോ വരുന്നുണ്ടെടാ നിങ്ങള് വന്നെ നമുക്ക് പോകാം ..

ചെറുപ്പക്കാര് സ്ഥലം വിടാൻ തുടങ്ങി. ഇതെത്രയോ തവണ അവൾ അനുഭവിച്ചു കാണണം …

മോളത് മുഴുവൻ തന്നേ…

കവിൾത്തടം ചുവന്നിരിക്കുന്നു .അവൾ മിഴിച്ചു നോക്കി വണ്ടി പുറപ്പെടുമ്പോൾ ..കുന്നിന്ച്ചരിവിലൂടെ ..പാവക്കുട്ടി യുമായി ഓടുന്ന പെണ്‍കുട്ടി .. റോഡിൽ നിന്നും താഴേക്ക് …. കൂട്ടമായി … അവളുടെ … മാതള നാരങ്ങകൾ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English