മതേതരത്വത്തിന്റെ വര്‍ത്തമാന കാല പ്രസക്തി

essay_2

കലാപ കലുഷിതമായ വഴിത്താരയില്‍ നിന്നു വേണം നാം മതേതരത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടത്. തി മത വര്‍ഗ്ഗ വര്‍ണ്ണ രാഷ്ട്രീയ കക്ഷി ഭേദങ്ങള്‍ക്കപ്പുറം അന്യജീവനുതകി സ്വ ജീവിതം ധന്യമാക്കേണ്ടതിന്റെ ആവശ്യകത ഓരോ ഭാരതീയനും സ്വയം തിരിച്ചറിയണം.അങ്ങനെ അറിയാതെ പോകുന്നവര്‍ക്ക് മതേതര സന്ദേശങ്ങള്‍ പകര്‍ന്നു കൊടുക്കാനുള്ള ബാധ്യത എല്ലാവരിലും നിക്ഷിപ്തമായിരിക്കുന്നുവെന്നതില്‍ സംശയമില്ല.

സ്വതന്ത്രാനന്തര ഭാരതത്തിന്റെ ശാപമായി മാറിയ വര്‍ഗ്ഗീയ ലഹളകളുടെ അലയൊലികള്‍ വര്‍ത്തമാന ഭാരതത്തിലും തുടരുന്നുവെന്നത് എത്ര ഖേദകരമാണ്.രാജ്യം സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ അതിന് നേതൃത്വം കൊടുത്ത ഗാന്ധിജി നവഖാലിയില്‍ സമാധാന യാത്ര നടത്തുകയായിരുന്നു.നിരപരാധികളുടെ ജീവനും മാനത്തിനും സംരക്ഷണം നല്‍കാനാവാതെ വന്നപ്പോള്‍ എത്രയോ പേരാണ് സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി കാണാനാവാതെ കടന്നു പോയത്.
‘’ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ പുതിയതായൊന്നും എനിക്കു ലോകത്തെ പഠിപ്പിക്കുവാനില്ല’’എന്ന് പ്രഖ്യാപിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഗാന്ധിയുടെ സന്ദേശങ്ങള്‍ പലപ്പോഴും നാം കാണാതെ പോകുന്നു.നിസ്സഹകരണം മാത്രമായിരുന്നു ഏത് അക്രമങ്ങള്‍ക്ക് മുന്നിലും രാഷ്ത്രപിതാവിന്റെ അങ്ങേയറ്റത്തെ സമരമുറയും പ്രതിരോധവുമെന്നത് പുതിയ തലമുറ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.നിസാര കാരണങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്ന ആധുനിക ലോകം അഹിംസയെന്ന ആയുധവുമായി പോരാടിയ അര്‍ധനഗ്നനായ ഫക്കീറിന്റെ ചരിത്രം ഉരുവിട്ട് പഠിക്കണം.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ,ഗാന്ധിജിയുടെ ജന്‍മനാട് കൂടി ഉള്‍പ്പെടുന്ന ഗുജറാത്തില്‍
പോലും അരങ്ങേറിയ വംശഹത്യ മതേതര ഭാരതത്തിന്റെ കറുത്ത വരകളായി അവശേഷിക്കുന്നു.തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മയ്ക്കും നിരക്ഷരതക്കുമെതിരെ പോരാടിയ ആ മഹാനുഭാവന്റെ നാട്ടില്‍ മേലാളരുടെ പീഡനങ്ങളില്‍ ചകിതരായി നരകതുല്യമായി ജീവിച്ചും മരിച്ചും ജന്‍മം തീര്‍ക്കുന്ന പിന്നോക്കക്കാര്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ അപൂര്‍വ്വ്മല്ല.സ്വന്തം പേരു പോലും എഴുതാനറിയാത്ത,നാളെയെക്കുറിച്ച് ഒരു നല്ല സ്വപ്നം പോലും കാണാനില്ലാത്ത എത്രയോ പേര്‍ ഇന്നും വര്‍ത്തമാന ഭാരതത്തിന്റെ നിത്യ വേദനയായി നില്‍ക്കുന്നു.ദാരിദ്ര്യത്തിന്റെ ദുരിതങ്ങള്‍ക്കിടയില്‍ ജീവിതം കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വര്‍ഗീയ ലഹളകളുടെ ഭാരവും പേറേണ്ടി വരുന്നത്.

സാമ്പത്തികലാഭത്തിനായി,മദ്യത്തിനും മയക്കുമരുന്നിനും വേണ്ടി,സ്വാര്‍ഥലാഭങ്ങള്‍ക്ക് വേണ്ടി,ചാവേറാകാനും തയാറായി ഈയാംപാറ്റകളെപ്പോലെ എരിഞ്ഞു തീരുന്ന യുവത്വത്തിന് അത്യാവശ്യം വേണ്ടത് ദേശീയ ബോധമാണ്.ഏത് മതത്തില്‍ പെട്ടയാളാണെങ്കിലും ഒരു മതവും അക്രമത്തിന് ഒത്താശ ചെയ്യുന്ന തത്വശാസ്ത്രം ഉള്‍ള്ളുന്നില്ല
മതഭൗതിക വിദ്യാഭ്യാസം ധാര്‍മ്മിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം,രാജ്യ സ്നേഹം അതിന്റെ അടിസ്ഥാനശിലയാകണം.മദ്രസകളിലാകട്ടെ,വേദ പാഠ
ക്ളാസുകളിലാകട്ടെ ,ക്ഷേത്രാങ്കണങ്ങളിലാകട്ടെ സാഹോദര്യ മന്ത്രമാകണം ഉയരേണ്ടത്.ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വതീകരിച്ച് സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഏതു ശ്രമവും ഒന്നിച്ചു നിന്നു തന്നെ എതിര്‍ക്കണം.മതേതര മുല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ പങ്കു വഹിക്കാന്‍ കഴിയുന്നത് മതസംഘടനകര്‍ക്കു തന്നെയാണ്.രാഷ്ട്രീയ സാംസ്ക്കാരിക സ്മഘടനകള്‍ക്കും വളരെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്.

ലഹരിയുടെ മായാവലയമാണ് നമ്മുടെ രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളി.അനേക ജീവിതങ്ങള്‍ തകര്‍ത്തെറിഞ്ഞ ലഹരിയുടെ കരാള ഹസ്തങ്ങള്‍ എത്ര ഭീതിജനകമായാണ് സമൂഹത്തിന് മേല്‍ പിടിമുറുക്കിയിരിക്കുന്നത്.ദിനേന വിതരണം ചെയ്യപ്പ്പ്പെടുന്ന കോടികളുടെ മയക്കുമരുന്നും മദ്യവും ഉപയോഗിച്ചു തീര്‍ക്കുന്നത് പ്രധാനമായും നമ്മുടെ യുവതലമുറയാണ്.ലഹരിയുടെ പിടിയിലമര്‍ന്ന് സ്വ ന്തംജീവിതവും കുടുംബജീവിതവും തകര്‍ക്കുന്ന തലമുറയുടെ ചിത്രം നമ്മെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുംബ സമേതം മദ്യപിക്കുന്നതും സമൂഹത്തില്‍ അപൂരവ്വമല്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.ഏത് വിശേഷാവസരങ്ങളുടെയും ആഘോഷത്തിന് കൊഴുപ്പേകാന്‍ മദ്യം കൂടിയേ തീരൂ എന്നതാണ് അവസ്ഥ.എല്ലാ തിന്‍മകളിലേക്കുമുള്ള ചുവടു വെപ്പ് ഈ പാനോല്‍സവങ്ങളില്‍ നിന്നാവാം.ബാറില്‍ക്കയറി മദ്യപിച്ച് ബഹളം വെച്ച വിദ്യാര്‍ഥിനികളെപ്പറ്റിയൂള്ള വാര്‍ത്ത കേരളത്തില്‍ നിന്നു തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.മയക്കുമരുന്നു വാങ്ങാന്‍ പണമില്ലാതെ സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച് പിടിയിലായ പെണ്‍കുട്ടിയുടെ ചിത്രവും മറക്കാന്‍ വയ്യ.

വിദ്യാര്‍ഥി യുവ ജന സമൂഹത്തെയാണ് പ്രധാനമായും ലഹരി മാഫിയ ലക്ഷ്യം വെക്കുന്നത്.മദ്യപിച്ച് ക്ളാസല് വന്ന് ബഹളം വെച്ച കുട്ടികളുടെ വാര്‍ത്തയും ഇടക്ക് കാണാറുണ്ടല്ലോ?ഒരു രസത്തിന് വേണ്ടി തുടങ്ങുന്ന പാന്‍ പരാഗില്‍ നിന്നും ലഹരിയുടെ വഴിയിലേക്ക് നീങ്ങാന്‍ അധികം താമസമുണ്ടാകില്ല.ഒരു കവിള്‍ പുകയുടെ താല്‍ക്കാലിക സുഖത്തില്‍ നിന്ന് , ബിയറിന്റെ ചെറിയ ലഹരിയില്‍ നിന്ന് സര്‍വ്വനാമത്തിന്റെ വഴികളിലേക്ക് വലിയ ദൂരമില്ല.ലഹരിക്കടിപ്പെട്ട് വഴിയാധാരമായി,ദയനീയ മരണത്തിലേക്ക് നടന്നടുക്കുന്ന യുവതയുടെ കഥകള്‍ വേദനയോടെ മാത്രമേ വായിക്കാന്‍ കഴിയൂ.

വര്‍ത്തമാന ഭാരതം നേരിടുന്ന ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ പ്രധാനമായും ബോധവല്‍ക്കരണമടക്കമുള്ള പ്രചാരണ പരിപാടികള്‍ കൂടിയേ തീരൂ,അതിനപ്പുറം ധാര്‍മ്മിക മൂല്യങ്ങളുള്‍ക്കൊള്ളുന്ന വിദ്യാഭ്യാസത്തിന്റെ പ്രസക്തി ബോധ്യപ്പെടുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.മുല്യങ്ങളിലധിഷ്ഠിതമായ ജീവിതം നയിക്കുന്നതിന് വിദ്യാലയങ്ങളിലൂടെയ്യൂള്ള പാഠങ്ങള്‍ തീരച്ചയായും വിദ്യാര്‍ഥികള്‍ക്ക് മര്‍ർഗ്ഗദര്‍ശകമാകും.അടിസ്ഥാന കാരണങ്ങൾ കണ്ടെത്താതെയുള്ള പരിഹാര മാര്‍ഗങ്ങള്‍ തൊലിപ്പുറമെയുള്ള ചികില്‍സ മാത്രമാകും.
ഏത് ലഹരിയും അപകടമാണെന്ന ബോധം കുട്ടികളിലുണ്ടാകണം.ഇതിനായി ബോധവൽക്കരണ ക്ളാസ്സുകള്‍ സംഘടിപ്പിക്കണം.ലഹരിക്ക് അടിമപ്പെട്ട് ജീവിതം നശിച്ചവരുടെ കഥകള്‍ എല്ലാവര്‍ക്കും പാഠമാകണം.അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കപ്പെടാനുള്ള അവസരമുണ്ടാകണം.vലഹരിയുടെ വഴികളിലൂടെ അര്‍ബുദത്തിലേക്കും എയ്ഡ്സിലേയ്ക്കും ആത്മഹത്യയിലേക്കും എത്തിപ്പെട്ടവരുടെ അനുഭവങ്ങളും നമുക്ക് പാഠ! മാകണം.ഒരു കവിള്‍പ്പുകയുടെയും ഒരു മുറുക്കലിന്റെയും സുഖം മഹാദുരന്തങ്ങളിലേക്കുള്ള കാല്‍ വെപ്പാണെന്ന് സമൂഹം തിരിച്ചറിയണം.

ഒരു കയ്യില്‍ മദ്യചഷകവും മറുകയ്യില്‍ സിഗററ്റും വായില്‍ കൊള്ളാത്ത ആഭാസസംഭാഷണങ്ങളുമായി സിനിമകളിലും സീരിയലുകളിലും അവതരിപ്പിക്കപ്പെടുന്ന നായകന്‍മാര്‍ ഒരിക്കലും നമ്മുടെ മാതൃകകളാകരുത്.കൊലപാതകം എങ്ങനെ ചെയ്യാമെന്നും അത് എങ്ങനെ മറച്ചു വെക്കാമെന്നും സമൂഹത്തെ പഠിപ്പിക്കുന്നതാകരുത് സിനിമകളും സീരിയലുകളും.രാഷ്ട്രത്തിലും മതത്തിലും നമ്മുടെ മാതൃകയാകാ! യോഗ്യരായവര്‍ എത്രയോ ഉണ്ട്.നിരന്തരമായ ബോധവൽക്കരണത്തോടൊപ്പം കര്‍ശനമായ നടപടികളുമുണ്ടെങ്കില്‍ മാത്രമേ ഉദ്ദേശിച്ച ഫലമുണ്ടാകൂ.

നിയമത്തിനും നീതിപാലകര്‍ക്കും അധ്യാപര്ക്കും സന്നദ്ധ പ്രവര്‍ത്തകക്കും‍ മാത്രം കാര്യങ്ങള്‍ വിട്ടുകൊടുത്തുകൊണ്ട് രക്ഷകര്‍ത്താക്കള്‍ മാറിനില്‍ക്കരുത്.തങ്ങളുടെ പക്കല്‍ നിന്ന് ഒരു തന്‍ൻമയും മക്കള്‍ അനുകരിക്കാന്‍ ഇടവരരുതെന്ന് ഓരോ രക്ഷകര്‍ത്താവും ദൃഢപ്രതിഞ്ജയെടുക്കണം.
എല്ലാ വിനകളും പോക്കറ്റിലൊതുക്കാവുന്ന മൊബൈല്‍ ഫോണിന്റെ ഉപയോഗം മറ്റൊരു ലഹരിയായി നവതലമുറയെ ഗ്രസിച്ചിരിക്കുന്ന ചിത്രമാണ് ഒടുവില്‍ കാണാന്‍ കഴിയുന്നത്.സ്വജീവിതവും മറ്റുള്ളവരുടെ ജീവിതവും നശിപ്പിക്കാന്‍ മൊബൈല്‍ ഫോണിന്റെ വഴിവിട്ട ഉപയോഗം കാരണമാകുന്നുവെന്ന് അനുഭവങ്ങള്‍ സാക്ഷി.ഇങ്ങനെ സമൂഹത്തിലെ എല്ലാ വിപത്തുകള്‍ക്കെതിരെയും നിതാന്തജാഗൃതയുള്ളവരാകണം നമ്മള്‍ ശ്രവ്യ മാധ്യമങ്ങളുള്‍പ്പെടെ എല്ലാ സംവിധാനങ്ങളുമുപയോഗിച്ച് സര്‍ക്കാര്‍ ഏജന്‍സികളും രംഗത്തിറങ്ങണം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചാലിമാഷും കണക്കുജപവും
Next articleതലമുറകള്‍
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English