മണ്ണിരയെ എങ്ങനെ വിവർത്തനം ചെയ്യാം എന്ന പുസ്തകം 100 മലയാള കവികളുടെ കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാണ്. “How to Translate an Earthworm” ( Anthology of 101 Malayalam Poems) എന്ന പുസ്തകത്തിൽ പ്രധാനമായും മലയാളത്തിലെ പുതു കവികളുടെ കവിതകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്, സൈബർ ലോകത്തെ മികച്ച കവിതകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കാൻ ഈ കൃതി സഹായിക്കും എന്നാണ് വിവർത്തകൻ രവിശങ്കറിന്റെ അഭിപ്രായം. മലയാളത്തിൽ മികച്ച കവിതകൾ ഉണ്ടാകുന്നത് ഇപ്പോൾ സൈബർ ലോകത്ത് ആണ് എന്ന് അച്ചടി മധ്യമങ്ങൾ പോലും ഇപ്പോൾ സമ്മതിക്കുന്ന കാര്യമാണ്, അതുകൊണ്ടു തന്നെ സമകാലിക മലയാള കവിതയുടെ ഈ പരിഭാഷയിൽ കൂടുതലും സൈബർ ലോകത്ത് എഴുതിത്തുടങ്ങിയവർ ആണെന്ന കാര്യത്തിൽ അതിശയിക്കാനില്ല.ധൗലി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ,വില 350 രൂപ
Click this button or press Ctrl+G to toggle between Malayalam and English