സമാന്തര പുസ്തക പ്രസാധനത്തിന് കേരളത്തിൽ പുത്തൻ തുടക്കം നൽകിയ പെന്‍ ബുക്‌സ് ഉടമ പോളി കെ. അയ്യമ്പിള്ളി(54) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയോടെ ആലുവയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അന്തരിച്ച മുന്‍ നിയമസഭാ സ്പീക്കര്‍ എ.പി. കുര്യന്റെ മകനാണ് പോളി കെ. അയ്യമ്പിള്ളി.സംസ്‌കാര ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് ആലുവ വെളിയത്തുനാടുള്ള വസതിയില്‍ ആരംഭിക്കും. ഷിബിയാണ് ഭാര്യ. സാറ ഏക മകളാണ്.
ഏഴു ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ ഇംഗ്ലീഷ് സംസാരിക്കാനൊരു ഫോര്‍മുല, കമ്പ്യൂട്ടര്‍ കംപാനിയന്‍, കമ്പ്യൂട്ടര്‍ പഠിക്കാനൊരു ഫോര്‍മുല, കര്‍ണാടക സംഗീത പഠന സഹായി-സപ്തസ്വരങ്ങള്‍ തുടങ്ങിയ പുസ്തങ്ങള്‍ പെന്‍ ബുക്‌സ് പുറത്തിറക്കിയവയാണ്.പോളിയുടെ നിര്യാണത്തില്‍ ഓള്‍ കേരള പബ്ലിഷേഴ്‌സ് ആന്റ് ബുക്ക് സെല്ലേഴ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.