നന്ദുക്കുട്ടന്റെക വീടിന്റെം മുറ്റത്ത്
പൂത്തുലഞ്ഞൊരു തെച്ചിയുണ്ടേ!!
കുട്ടന്റെഞ തെച്ചിയിൽ കൂടുകൂട്ടാൻ
ചേലേറും കുരുവികളെത്തിയല്ലോ!!
കരിയില,ചുള്ളികള്‍,നാരുകളൊക്കെയായ്
ഭംഗിയില്‍ കൂടൊന്നു കൂട്ടിയല്ലോ!!
കുരുവിപ്പെണ്ണതിൽ മുട്ടയിട്ടു
മുട്ടവിരിയുവാന്‍ അടയിരുന്നു!!
അടയിരിക്കും കുരുവിപ്പെണ്ണിനു
തീറ്റയുമായ് വന്നു കുരുവിചെക്കൻ!!
നാളുകളങ്ങനെ നീങ്ങവേ കാണായി
മുട്ട വിരിഞ്ഞതും, കുഞ്ഞുങ്ങള്‍ വന്നതും!!
കൂട്ടിലിരുന്നാക്കുരുവിക്കുഞ്ഞുങ്ങൾ
നന്ദുക്കുട്ടനെ നോക്കിയല്ലോ!!
കുഞ്ഞുങ്ങള്ക്ക്ന തീറ്റ തിരഞ്ഞ്
കുരുവികള്‍ ദൂരത്ത് പോകുമ്പോൾ
കൂട്ടിലിരിക്കുമാക്കുഞ്ഞുങ്ങള്ക്ക്
കൂട്ടിനു കുട്ടന്‍ മാത്രമല്ലോ!!
കുട്ടനും കുരുവിക്കുഞ്ഞുങ്ങളും ചേര്ന്ന്ക
പാട്ടുകള്‍ പാടീ നൃത്തമാടീ!!
നാളുകളങ്ങനെ പിന്നെയും നീങ്ങവേ
കുഞ്ഞുങ്ങളൊക്കെ വളര്ന്നു വലുതായി!!
ഒറ്റയ്ക്ക് തീറ്റയ്ക്ക് പോകുവാനായവ
കൂട്ടില്‍ നിന്നും പറന്നു പോയി!!
എങ്കിലും കുട്ടനെക്കാണുവാനായവ
എത്താറുണ്ടല്ലോ കുട്ടന്റൊ മുറ്റത്ത്!!
Click this button or press Ctrl+G to toggle between Malayalam and English