ദി ലെജന്റ് ഓഫ് മൊളോക്ക

18-ആം നൂറ്റാണ്ടില്‍ ഹോണോലുലുവില്‍ പടര്‍ന്നു പിടിച്ച കുഷ്ഠരോഗത്തെ നിയന്ത്രിക്കാന്‍ അവിടുത്തെ അധികാരികള്‍ കണ്ടുപിടിച്ച മാര്‍ഗം കുഷ്ഠരോഗികളെ ഒന്നടങ്കം ഒറ്റപ്പെട്ട ദ്വീപായ മൊളോക്കയിലേക്ക് നാട് കടത്തുകയെന്നതായിരുന്നു. രോഗവും പട്ടിണിയും മൂലം molokai8833അനുദിനം അക്രമസാക്തരായി കൊണ്ടിരുന്ന രോഗികളുടെ ഇടയിലേക്ക് അവരെ ശുശ്രൂഷിക്കാനിയായി എത്തിയ പുരോഹിതനാണ് ഫാ. ഡാമിയന്‍. കടുത്ത വേദനയിലും ദാരിദ്രത്താലും മൃഗ തുല്യരായി ജീവിച്ചു കൊണ്ടിരുന്ന ജനങ്ങള്‍ ആദ്യമൊക്കെ അദ്ദേഹത്തെ തുരത്തിയോടിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഡാമിയന്റെ സ്നേഹശുശ്രൂഷയ്ക്കു മുന്‍പില്‍ അവര്‍ കീഴടങ്ങി. ഹോണേലുലുവിലെ ഗവണ്മെന്റ് അധികാരികളോട് നിരന്തരം പോരടിച്ചുകൊണ്ട് മൊളോക്കയിലെ രോഗികള്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യം അദ്ദേഹം നേടിക്കൊടുത്തു. നീണ്ട പതിനാറു വര്‍ഷങ്ങള്‍ കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ ഡാമിയന്‍ ഒടുവില്‍ കുഷ്ഠരോഗം ബാധിച്ചു മരണമടഞ്ഞു.
[vc_video link=”https://www.youtube.com/watch?v=BSIv6koNzoA”]
സ്വജീവിതം കൊണ്ട് സുവിശേഷ പ്രഘോഷണം നടത്തിയ ഒരു പുണ്യപുരുഷന്റെ ജീവിതചരിത്രമാണ് ”ദി ലെജന്റ് ഓഫ് മൊളോക്ക” ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ഇതില്‍ ഡാമിയനായി അഭിനയിച്ചിരിക്കുന്നതും കപ്പൂച്ചിന്‍ സഭാംഗമായ ഫാ രഞ്ചിത്താണ്. ചരിത്രത്തില്‍ തന്നെ ഒരു വൈദികന്‍ നായകനായി അഭിനയിച്ച ആദ്യ ചിത്രമായ ദി ലെജന്റ് ഓഫ് മൊളോക്കായുടെ രചനയും സംവിധാനവും നിര്‍ഹിച്ചിരിക്കുന്നത് ടോണീ പി വര്‍ഗീസാണ്. മലയാളത്തിലെ വിവിധ ചാനലുകള്‍ക്കു വേണ്ടി നിരവധി ടെലിസിനിമകളും സീരിയലുകളും സംവിധാനം ചെയ്തിട്ടുള്ള ടോണി പി വര്‍ഗീസിന്റെ ആദ്യ സിനിമയാണ് ”ദി ലെജന്റ് ഓഫ് മൊളോക്ക”. ലാറ്റിനമേരിക്കയിലെ മൊളോക്ക ഐലന്‍ഡായി ചിത്രീകരിച്ചിരിക്കുന്നത് കേരളത്തിലെ വിഴിഞ്ഞം, കൊടുങ്ങല്ലൂര്‍, എടമുട്ടം, ബേപ്പൂര്‍ തുടങ്ങിയ തീരപ്രദേശങ്ങളിലാണ്. അറിയപ്പെടുന്ന നടീ നടന്മാരേക്കാള്‍ കൂടുതലായി തദ്ദേശിയരായ സ്ത്രീ പ്രുഷന്മാര്‍ കഥാപാത്രങ്ങളായി വേഷമിട്ട സിനിമയാണിത്. ജൂലായ് മൂന്നിനു റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മണി, എഡിറ്റിംങ്ങ് രഞ്ചിത്ത് മേനോന്‍, പശ്ചാത്തല സംഗീതം മനോജ് ജോര്‍ജ്ജ്, കലാസംവിധാനം സോണി ആന്റണി, മേക്കപ്പ് സജി കൊരട്ടി തുടങ്ങിയവരാണ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here