തെരുവ് നായശല്യം വീണ്ടും

pic-2

കുറെനാളായി വാര്‍ത്താപ്രാധാന്യമില്ലാതെപോയ കേരളത്തിലെ തെരുവ് നായശല്യം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നു. ഇത്തവണ തിരുവനന്തപുരത്തെ ഫിഷര്‍മെന്‍ കോളനിയിലെ ഒരു വീട്ടമ്മയുടെ മരണത്തില്‍ കലാശിച്ചതോടെയാണ് ജനങ്ങള്‍ ബഹളം വെച്ച് തുടങ്ങിയത്. അതോടെ കേരളമൊട്ടാ തെരുവ് നായകളുടെ ശല്യത്തെപ്പറ്റിയുള്ള വാര്‍ത്തകളാണ് പത്രങ്ങളിലായാലും ദൃശ്യമാധ്യമങ്ങളിലായാലും കാണുന്നത്. ഏതായാലും വിമര്‍ശനങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിന്റേതായി വന്ന ഓര്‍ഡര്‍ പ്രകാരം ശല്യം ചെയ്യുന്ന തെരുവ് നായ്ക്കളെ കൊന്നുകളയാനുള്ള നിര്‍ദ്ദേശം നടപ്പാക്കേണ്ട ജോലി അതാത് പ്രദേശത്തെ പഞ്ചായത്ത് മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ അധികാരികളില്‍ സിക്ഷിപ്തമായിരിക്കുന്നത്. പക്ഷേ, നമ്മുടെ നാട്ടിലെ മൃഗസ്നേഹികകള്‍ മുമ്പത്തെ ഒരു സുപ്രീം കോടതി ഉത്തരവും ആയുധമാക്കിക്കൊണ്ടാണ് ഈ നടപടിക്കെതിരെ വാളോങ്ങിയിരിക്കുന്നത്. എന്തിന്, കേന്ദ്രമന്ദ്രിസഭയിലെ മൃഗസമ്രക്ഷ്യം കൈകാര്യം ചെയ്യുന്ന മേനകാഗാന്ധിയും സംസ്ഥാനത്തിനെതിരെ തിരിഞ്ഞിരിക്കുന്നു. തീര്‍ന്നില്ല, കേന്ദ്രസംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ചിലകടലാസ് സംഘടനകളും സംസ്ഥാനമന്ത്രിയുടെ ഉത്തരവിനെതിരെയാണ് ശബ്ദിക്കുന്നത്. തെരുവ് നായ്ക്കളുടെ കടിയേറ്റ് മൃതപ്രായരായികിടക്കുന്നവരുടെ അവസ്ഥ ഇവര്‍ക്ക് വിഷയമേ അല്ല അല്ലെന്നുള്ളത് ഏതൊരു മനുഷ്യസ്നേഹിയും ഈ കടലാസ് സംഘടനയുടെ പ്രവര്‍ത്തകരൊക്കെ വീട്ടില്‍ വളര്‍ത്തുന്ന പോറ്റ്നായ്ക്കളുടെ കാര്യം മാത്രമേ ചിന്തിക്കുന്നുള്ളുവെന്ന് തോന്നുന്നു. മേനകഗാന്ധിയും അവരെചുറ്റിപ്പറ്റി നില്‍ക്കുന്ന ജന്തുസ്നേഹികളായാലും ആരും ജനങ്ങളുടെ ഇടയിലേക്കിറങ്ങി വിദ്യാര്‍ത്ഥികളും തൊഴിലാളികളും ദൈനംദിന ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്നവരും ഉള്‍പ്പടേയുള്ളവര്‍ എങ്ങനെയാണ് തെരുവുനായ്ക്കളുടെ ഭീഷണിയെ നേരിടുന്നതെന്ന് മനസ്സിലാക്കിയിരുന്നുവെങ്കില്‍ കോടതിയിലായാലും കാര്യങ്ങള്‍ വേണ്ടവിധം ബോദ്ധ്യപ്പെടുത്താന്‍ പറ്റിയ ഉത്തരവാദിത്വപ്പെട്ടവര്‍ ആരും തന്നെയില്ല എന്നതാവാം മൃഗങ്ങളെ തൊടരുതെന്ന് എന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ കാരണമായതെന്നു തോന്നുന്നു. എല്ലാം ഗവണ്മെന്റ് നോക്കും എന്ന മനോഭാവം പൊതുജനങ്ങളും ഉപേക്ഷിക്കണം. നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന സ്റ്റെറിലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കാന്‍ വേണ്ട ഉത്സാഹം അധികാരി വര്‍ഗ്ഗങ്ങളില്‍ നിന്നും ഉണ്ടാകണം.

ഏതായാലും പൊതുജനങ്ങളും തദ്ദേശസ്വയംഭരണ വകുപ്പുദ്യോഗസ്ഥരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നുക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുന്ന നടപടിയിലേക്ക് നീങ്ങുന്നുവെന്നതും ശുഭദോര്‍ഘമാണ്. അധികം താമസിയാതെ തന്നെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നടപടികള്‍ ഫലം കണ്ടുതുടങ്ങുമെന്ന് പ്രതീക്ഷിക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here