കപ്പയും ചക്കയും കഴിച്ച്
പത്ത് കിലോമീറ്റര്‍ നടന്ന്
പള്ളികുടത്തില്‍ പോയി,
ഏഴാം ക്ലാസ്സില്‍ നിര്‍ത്തി.
പിന്നെ
അമ്മയോടൊപ്പം
പുഴയും തോടും നിന്തി കടന്ന്
പശുവിനു പുല്ലു തേടി
ജീവിതം.
അഞ്ചു പ്രസവിച്ച്
അവരെ നല്ല നിലയിലാക്കിയ,
എണ്പതു വയസുള്ള
മുത്തശ്ശി ഇന്നും ആരോഗ്യവതി.
വറുത്ത കോഴിയും ചപ്പാത്തിയും
മറ്റു ഫാസ്റ്റ് ഫുഡ്
മാത്രം കഴിക്കുന്ന,
തണുപ്പിച്ച മുറിയും കാറും ഉള്ള,
മടിയിലിരുത്തി വളര്ത്തുന്ന നായുള്ള,
ഇതുവരെ പ്രസവിക്കാത്ത,
പ്രസവിക്കാന്‍ മടിയുള്ള,
വിവാഹമോചനം നേടിയ,
നാല്‍പതു വയസുള്ള
അമ്മായിക്ക് കാന്‍സര്‍.