തക്കാളി – വലുത് രണ്ടെണ്ണം നീളത്തില്‍ അരിയണം
സവാള- കനം കുറച്ചരിഞ്ഞത് – ഒന്ന്
വെളുത്തുള്ളി – മൂന്ന് അല്ലി- പൊടിയായി അരിഞ്ഞത്
കായപ്പൊടി – ഒരു നുള്ള്
മുളകുപൊടി – അര ടീസ്പ്പൂണ്‍
പച്ചമുളക് – രണ്ടെണ്ണം
ഉപ്പ് , കടുക് , വേപ്പില, വെളിച്ചണ്ണ – ആവശ്യത്തിന്
വെളിച്ചണ്ണ ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും ചേര്‍ക്കണം . ഇതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സാധനങ്ങളും മുളകുപൊടി, കായം ഇവ ചേര്‍ത്ത് മൂടി തക്കാളി വെന്തു അലിഞ്ഞ് എണ്ണ തെളിയുന്നതുവരെ വേവിക്കണം. ചൂടാറുമ്പോള്‍ ഉപയോഗിക്കാം. ചപ്പാത്തിക്കും ചോറിനും പറ്റിയ ഒരു വിഭവമാണ്.
Click this button or press Ctrl+G to toggle between Malayalam and English