ഞാൻ

ഞാന്‍ ഒരു കണികയോടു ഒരുകോടി കണികകള്‍
ഒന്നിച്ചു ചേര്‍ന്നൊരു കോശമായ്
അണ്ഡമായ്, ബീജമായ് പിന്നെ ഞാനുമായി.

പിന്നേയും ശതകോടി കണികകള്‍
എന്നിലെന്നും അടിഞ്ഞുറഞ്ഞിപ്പോൾ
ഈ നിമിഷത്തിലെ ഞാനുമായി.

അറിയുന്നില്ല ഞാനതെങ്കിലും
അടിഞ്ഞും വെടിഞ്ഞും കൂട്ടിക്കിഴിച്ചും
മാറുകയാണ് ഞാന്‍ നിമിഷാന്തരം.

എന്നെ വെടിഞ്ഞകന്നവ നിന്നിലുണ്ട്
നിന്നെ വെടിഞ്ഞകന്നവ എന്നിലും
എന്നിൽ നീയുണ്ട് , നിന്നിൽ ഞാനും.

 

ചാപിള്ളകൾ എന്ന കവിതാ സമാഹാരത്തിൽ നിന്നും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here