പോയ കാലത്തെയും പുതിയ കാലത്തെയും ഒരേസമയം തത്വചിന്താധിഷ്ഠിതമായും അനുഭവാത്മകമായും നോക്കിക്കാണുന്ന നോവലാണ് സുഭാഷ്ചന്ദ്രന്റെ ആദ്യനോവലായ മനുഷ്യന് ഒരാമുഖം. പെരിയാറിന്റെ തീരത്തുള്ള തച്ചനക്കര എന്ന സാങ്കല്പികദേശത്തെ മനുഷ്യരിലൂടെ മലയാളനാടിന്റെ ഒരു നൂറ്റാണ്ടിന്റെ ചരിത്രവും ജീവിതവും ദര്‍ശനവും അത്യസാധാരണമായി ഈ നോവലില്‍ തെളിയുന്നു. അനിതരസാധാരണമായ ഈ നോവലിലൂടെ വയലാര്‍ പുരസ്‌കാരം നേടിയ സുഭാഷ് ചന്ദ്രന്‍ തച്ചനക്കരയിലെ മനുഷ്യരെക്കുറിച്ച് സംസാരിക്കുന്നു.
Home പുറം വായന