ചക്കച്ചുള – നീളത്തില്‍ അരിഞ്ഞത് – കാല്‍ കിലോ
ചുവന്ന പയര്‍ – 100 ഗ്രാം
തേങ്ങ – അര മുറി
ജീരകം – ഒരു നുള്ള്
വെളുത്തുള്ളി – മൂന്ന് അല്ലി
മുളകുപൊടി – കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഉണക്കമുളക് – മൂന്നണ്ണെം
വെളിച്ചണ്ണ, ഉപ്പ്, വേപ്പില, കടുക് – ആവശ്യത്തിന്
ചുവന്ന പയര്‍ കഴുകി ഉടയാതെ വേവിക്കണം. വെന്ത പയര്‍ ഒരു മണ്‍ ചട്ടിയിലേക്കു മാറ്റി ചെറിയ തീയില്‍ അടുപ്പത്ത് വയ്ക്കണം ഇതിലേക്ക് ചക്ക അറിഞ്ഞത് മുകളില്‍ നിരത്തണം. ഇതില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ആവശ്യത്തിനു ചേര്‍ത്ത് മൂടി ആവി കയറ്റണം. ചക്ക വേവാകുമ്പോള്‍ തേങ്ങ വെളുത്തുള്ളിയും ജീരകവും മുളകുപൊടിയും ചേര്‍ത്ത് നന്നായി വറുത്ത് അധികം അരയാത്ത പാകത്തില്‍ ചക്കയില്‍ ചേര്‍ക്കണം . അരപ്പ് നന്നായി പിടിച്ച പാകത്തില്‍ വെളിച്ചണ്ണയില്‍ കടുക് ഉണക്കമുളക് വേപ്പില ഇവ താളിച്ച് ഉപയോഗിക്കാം