കോട്ടയം സി.എം.എസ് കോളെജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോളിന്‍സ് സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നു. മലയാളം-ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമം എന്ന വിഷയത്തില്‍ മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായിരുന്ന ഡോ.കെ. ജയകുമാര്‍ ഐ.എ.എസ് പ്രഭാഷണം നടത്തും. ഡിസംബര്‍ 12-ന് ബുധനാഴ്ച രാവിലെ 11 മണിക്ക് സി.എം.എസ് കോളെജിലെ ജോസഫ് ഫെന്‍ ഹാളില്‍ വെച്ചാണ് പ്രഭാഷണം.
സി.എം.എസ് കോളെജിലെ മുന്‍ പ്രിന്‍സിപ്പാളും ഭാഷാ പണ്ഡിതനുമായിരുന്ന റവ.റിച്ചാര്‍ഡ് കോളിന്‍സിന്റെ സ്മരണയ്ക്കായി 1993 മുതലാണ് വാര്‍ഷികപ്രഭാഷണം ആരംഭിച്ചത്. ഡോ.കെ.എം ജോര്‍ജ്ജ്, ടി.എന്‍ ജയചന്ദ്രന്‍, പ്രൊഫ.എം.കെ.സാനു, പ്രൊഫ.ഓംചേരി എന്‍.എന്‍.പിള്ള, സി.വി ബാലകൃഷ്ണന്‍, സേതു തുടങ്ങിയ പ്രഗത്ഭര്‍ മുന്‍ വര്‍ഷങ്ങളില്‍ ഈ പ്രഭാഷണപരമ്പരയില്‍ പങ്കെടുത്തിട്ടുണ്ട്.