കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശി .
1989 മുതൽ കാർട്ടൂൺ രംഗത്തുണ്ട് .
1992 മുതൽ 1995 വരെ ജനയുഗം കോഴിക്കോട് ,1995 മുതൽ 1996 കേരള ടൈംസ് എന്നിവയിൽ ഇല്ലുസ്ട്രേറ്ററായും കാർട്ടൂണിസ്റ്റായും പ്രവർത്തിച്ചു. ചന്ദ്രിക ,മാതൃഭൂമി, ദേശാഭിമാനി ആഴ്ചപ്പതിപ്പുകളിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു. കല, സംസ്കാരം എന്നിവയിൽ ഒട്ടേറെ ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലും ഗൾഫിലും കാർട്ടൂൺ- ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
തെരഞ്ഞെടുത്ത കാർട്ടൂണുകൾ ഉൾക്കൊള്ളുന്ന ‘ശിരോലിഖിതങ്ങൾ’ എന്ന സമാഹാരം പ്രസിദ്ധീകരിച്ചു.