ബീഫ് – കാല്‍കിലോ
ഉരുളകിഴങ്ങ് – കാല്‍കിലോ
സവാള – ഒരു വലുത്
ഇഞ്ചി – ഒരു കഷണം
പച്ചമുളക് – അഞ്ചെണ്ണം
വെളുത്തുള്ളി – പത്ത് അല്ലി
മുട്ട – മൂന്നെണ്ണം
റൊട്ടിപ്പൊടി – ആവശ്യത്തിന്
മുളകുപൊടി – കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
മസാലപൊടി (മീറ്റ് മസാല) – ഒരു ടീസ്പൂണ്‍
ഉപ്പ് , വെളിച്ചെണ്ണ, കറിവേപ്പില – ആവശ്യത്തിന്
തയ്യാറക്കുന്ന വിധം:-
ബീഫ് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഉപ്പ്, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് വേവിക്കണം. ഇത് തണുക്കുമ്പോള്‍ മിക്സിയില്‍ ഇട്ട് പൊടിച്ചെടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് തണുക്കുമ്പോള്‍ പൊടിച്ചുവക്കണം. ഇഞ്ചി, പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി, സവാള പൊടിയായി അരിയണം, ഇത് വെളിച്ചെണ്ണയില്‍ നന്നായി വഴറ്റണം. ഇതിലേക്ക് മുളകുപൊടി, മസാലപൊടി ഇവ ചേര്‍ത്ത് പൊടിച്ച ഇറച്ചിയും ഉരുളക്കിഴങ്ങും ആവശ്യത്തിനു ഉപ്പും ചേര്‍ക്കണം. ഇത് ചെറിയ ഉരുളകളായി പരത്തി മുട്ട പതപ്പിച്ചതില്‍ മുക്കിയശേഷം റൊട്ടിപൊടിയില്‍ മുക്കി എണ്ണയില്‍ വറുത്തു ഉപയോഗിക്കാം.