ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു നടക്കുമ്പോഴാണ് അതു ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനെ തിരികെ ജീവിതത്തിലേക്കു നടന്ന ഒരു വ്യക്തിയാണ് ഡോ. എം ബി സുനില്‍ കുമാര്‍. ഇതിലെ ഓരോ താളും കാന്‍സര്‍ രോഗികളുടെ മനസിനെ തൊട്ടുണര്‍ത്തും. അതവരുടെ ആത്മധൈര്യം ഉയര്‍ത്താന്‍ തീര്‍ച്ചയായും സഹായിക്കും. അനേകം കാന്‍സര്‍ രോഗികള്‍ക്ക് ജീവിതിത്തൊലേക്കു തിരിച്ചു നടക്കാനുള്ള മൃതസജ്ജീവനിയായി ഇത് മാറട്ടെ.
ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്ന വിധം
ഡോ. എം ബി സുനില്‍ കുമാര്‍
പബ്ലിഷര്‍ – ഡി സി ബുക്സ്
വില – 195/-
ISBN – 978-81-264-7500-1
ഡോ. എം ബി സുനില്‍കുമാര്‍
തൃശൂര്‍ ജില്ലയിലെ കൂര്‍ക്കഞ്ചേരിയില്‍ ജനനം. അച്ഛന് ബാലകൃഷ്ണന്, അമ്മ അമ്മിണി കൂര്‍ക്കഞ്ചേരി ശ്രീ ബോധാനന്ദ സ്കൂള്‍, കണിമംഗലം ശ്രീ നാരായണ ഹൈസ്കൂള്‍ എന്നിവടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം. മണ്ണുത്തി വെറ്റിനറി കോളേജില്‍ നിന്നും വെറ്റിനറി സയന്‍സില്‍ ബിരുദം. കേരളയുടെ സംസ്ഥാനത്തെ മികച്ച വെറ്റിനറി സര്‍ജനുള്ള പ്രത്യേക അനുമോദന പുരസ്ക്കാരം. ഇപ്പോള്‍ തൃശൂര്‍ ചിറക്കോട് വെറ്റിനറി ഡിസ്പന്‍സറിയിലെ വെറ്റിനറി സര്ജന്.