ആദ്യത്തെ മഴത്തുള്ളി

poemഭൂമിയിലെജീവിതമല്ലെ
ഒന്നുംനാംതീരുമാനിക്കുന്നതു
പോലെയല്ല!
പുലരിയില്‍ സുഗന്ധംപരത്തിയ
പൂവുകള്‍
മണ്ണിലേക്ക് കൂട്ടത്തോടെ കൊഴിഞ്ഞ്
വീഴുന്നു
നിലച്ചുപോയചിറകുകള്‍ക്കുള്ളില്‍
വിറങ്ങലിച്ചിരിക്കുന്നു ജീവന്‍
ആകാശത്തിന്റെഅതിരോളം
മുറിഞ്ഞൊഴുകുന്ന ചോര –
മേഘങ്ങളായ്തളംകെട്ടിനില്‍ ക്കുന്നു.
ഭൂമിയില്‍ നിന്നുള്ള വിലാപങ്ങ
ളെല്ലാം
നേര്‍ത്ത് നേര്‍ത്ത് മേഘങ്ങളിലലി
ഞ്ഞു ചേരുന്നു
ഭൂമിയിലേക്ക്പുറപ്പെട്ടആദ്യത്തെ
മഴത്തുള്ളി
സ്ത്രീയുടെ കണ്ണില്‍നിന്നായിരിക്കണം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here