സബ് എഡിറ്റർ (റിമോട്ട്)

 

OLYMPUS DIGITAL CAMERA

ആലുവ ആസ്ഥാനമാക്കി,  2000-ൽ ആരംഭിച്ച പുഴ.കോം മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് മാഗസിനാണ്. പുഴ.കോമിനെപ്പറ്റിയുള്ള വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ്.

സബ് എഡിറ്റർ ഇന്റേൺ (റിമോട്ട്) എന്ന തസ്തിക സാഹിത്യ-പത്രപ്രവർത്തക രംഗത്ത് ജോലി നോക്കുന്നവർക്ക് തുടക്കം കൊടുക്കുന്ന ഒരു താൽക്കാലിക ജോലിയാണ്. ഒരു വർഷത്തെ കാലാവധിയുള്ള ഈ ജോലിക്ക് പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും.
പുഴ.കോമിൽ പ്രസിദ്ധീകരണത്തിനായി ലഭിക്കുന്ന കൃതികൾ പരിശോധിക്കുകയും പ്രസിദ്ധീകരണയോഗ്യമായവയെ അതിന്നു തയ്യാറാക്കുകയുമാണ്  ഈ ജോലിയുടെ പ്രധാന ഉത്തരവാദിത്തം. ഒരു വർഷത്തിനുള്ളിൽ  ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കാനുള്ള അവസരം ഈ ജോലി ചെയ്യുന്നതുവഴി ഉണ്ടാകും.
ഈ ജോലിക്ക് എറണാകുളം ജില്ലയിൽ നിന്നുള്ളവർക്ക് മുന്‍ഗണന ഉണ്ടാവുമെങ്കിലും ആലുവയിലെ പുഴ.കോമിന്റെ ഓഫീസിൽ വരേണ്ട ആവശ്യം ഇല്ല. ജോലി 100% ഇന്റർനെറ്റു വഴി ചെയ്യാനുള്ള സംവിധാനം ഉണ്ട്.
യോഗ്യതകൾ:
  • ബിരുദം: മലയാളം/ഇംഗ്ലീഷ് സാഹിത്യം, ജേർണലിസം, ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ. ബിരുദമില്ലാത്തവർക്കും അപേക്ഷിക്കാം. പക്ഷേ, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രാവീണ്യം തെളിയിക്കുവാൻ സാധിക്കണം.
  • മലയാളത്തിലുള്ള പ്രാവീണ്യം: മലയാളഭാഷ സുഗമമായി കൈകാര്യം ചെയ്യാൻ അറിയണം. മലയാള സാഹിത്യചരിത്രത്തെക്കുറിച്ച് നല്ല അറിവും, സമകാലിക മലയാള സാഹിത്യ-സാംസ്ക്കാരിക-രാഷ്ട്രീയ രംഗത്തെ സംഭവവികാസങ്ങളെ പിന്തുടരുവാനുള്ള താല്പര്യവും ഈ ജോലിക്ക് അത്യാവശ്യമാണ്.
  • ഇംഗ്ലീഷ് വായിക്കാനും എഴുതാനുമുള്ള കഴിവ് ഉണ്ടാകണം. പുഴ.കോമിലെയും പുഴ.കോമിന്റെ എഴുത്തുകാരുടെയും വായനക്കാരുടെയും ആശയവിനിമയത്തിന്റെ നല്ലൊരു പങ്ക് ഇംഗ്ലീഷിലാണ്; അത് മനസ്സിലാക്കാനും പ്രതികരിക്കാനും ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനം ഈ ജോലിക്ക് ആവശ്യമാണ്.
  • സോഷ്യൽ മീഡിയ: ഫേസ്ബുക്ക്, റ്റ്വിറ്റർ, ബ്ലോഗ്, വാട്ട്^സപ്പ് തുടങ്ങിയവയുടെ ഉപയോഗം അറിഞ്ഞിരിക്കണം. നിങ്ങൾ ഇവയുടെ ഉപഭോക്താവ് അല്ലെങ്കിൽ ഈ ജോലിയിൽ ശോഭിക്കാൻ ബുദ്ധിമുട്ടായിരിക്കും.
  • ബ്ലോഗ്: സ്വന്തം ബ്ലോഗ് ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. പക്ഷേ, മലയാളം ബ്ലോഗുകളെക്കുറിച്ചും ഓണ്‍ലൈൻ മീഡിയയെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം:
  • പുഴ.കോമിന്റെ ഫേസ്ബുക്ക് പേജിൽ ലൈക്ക് ചെയ്യുക.
  • ഈ ജോലി ചെയ്യുവാൻ നിങ്ങൾ എന്തുകൊണ്ടു താല്പര്യപ്പെടുന്നു എന്ന് കാണിച്ച് മലയാളത്തിൽ ഒരു ഇ-മെയിൽ editor@puzha.com അയക്കുക.  ഇ-മെയിലിൽ നിങ്ങളുടെ  പ്രൊഫൈൽ, ഫോൺ നമ്പർ, ബ്ലോഗ് ലിങ്ക് തുടങ്ങിയവ കൂടി ഉൾക്കൊള്ളിക്കുക.

അപേക്ഷകരെ ഇന്റർവ്യൂവിന്ന് വേണ്ടി ഞങ്ങൾ നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും.