ഒരു നഗ്‌ന കവിത
ഒന്നാം സാക്ഷി മുതൽ
നൂറാം സാക്ഷി വരെ
പ്രതിഭാഗത്തേക്കു കൂറുമാറി
വാദിയും മാറി
ഇനി മാർഗ്ഗമില്ലല്ലോ
ഏതോ പഴുതുപയോഗിച്ച്
കോടതിയും മാറി
അടുത്ത രംഗം
ജനകീയക്കോടതി
അതാ
ഗായകസംഘം പ്രവേശിച്ചുകഴിഞ്ഞു
അശകൊശലേ മാറുന്നോ
ഈ കൂറെങ്ങാനും മാറുന്നോ?
കുരീപ്പുഴ ശ്രീകുമാർ