പുഴ.കോം അതിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ചെറുകഥാമത്സരത്തിലേക്ക് സൃഷ്‌ടികള്‍ ക്ഷണിക്കുന്നു. മുന്നൂറു മുതല്‍ രണ്ടായിരം വരെ വാക്കുകളിലൊതുങ്ങുന്ന മുമ്പു പ്രസിദ്ധീകരിക്കാത്ത രചനകള്‍ ഓണ്‍ലൈനായോ, ഇ-മെയിലിലോ, തപാല്‍ മാര്‍ഗ്ഗമോ ജൂലൈ 31-നകം കിട്ടത്തക്കവണ്ണം സമര്‍പ്പിക്കേണ്ടതാണ്.
കഥകള്‍ പുഴ.കോമിന്റെ പ്രത്യേക വിഭാഗത്തില്‍ പ്രസിദ്ധീകരിക്കുന്നതും വായനക്കാരുടെ ഓണ്‍ ലൈന്‍ വോട്ടിംഗിലൂടെ മികച്ച ഇരുപതു കഥകള്‍ തെരഞ്ഞെടുക്കുന്നതാണ്. അവയില്‍നിന്നായിരിക്കും ജഡ്ജിംഗ് കമ്മറ്റി സമ്മാനാര്‍ഹമായ കഥകള്‍ കണ്ടെത്തുന്നത്. ഈ കഥകള്‍ പിന്നീട് പുസ്‌തകരൂപത്തില്‍ പുഴ.കോം പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ഒന്നാം സമ്മാനം 5001 രൂപയും പ്രശസ്‌തിപത്രവും രണ്ടാം സമ്മാനം 3001 രൂപയും പ്രശസ്‌തിപത്രവുമാണ്.
രചനകള്‍ സമര്‍പ്പിക്കേണ്ട വിധം:
- ഓണ്‍ലൈനും ഇ-മെയിലിലും സമര്‍പ്പിക്കുമ്പോള്‍ കൃതികള്‍ മലയാളം യുണീക്കോഡില്‍ ആയിരിക്കണം.
- കഥയോടൊപ്പം ഈ വിവരങ്ങള്‍ കൂടി ഉണ്ടായിരിക്കണം: പേര്; വിലാസം; ഫോണ്‍ നമ്പര്‍; ഇ-മെയില്‍.
- ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ.
- ഇ-മെയിലില്‍ editor@puzha.com ലേക്ക് അയയ്ക്കുക. സബ്ജക്ട് ലൈനില്‍ "story competition" എന്ന് എഴുതിയിരിക്കണം.
- തപാലില്‍ എഡിറ്റര്‍, പുഴ.കോം, പോസ്‌റ്റ് ബോക്‌സ് നമ്പര്‍ 76, ആലുവ- 683101 എന്ന വിലാസത്തിലേക്ക് അയക്കുക.
പ്രധാനപ്പെട്ട തീയതികള്‍:
- ജൂലൈ 31 - തപാലില്‍ കഥകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം. ഓണ്‍ലൈന്‍ ആയി ആഗസ്റ്റ് 31 വരെ കഥ ചേര്‍ക്കാം.
- സെപ്തംബര്‍ 15 - ഓണ്‍ലൈന്‍ വോട്ടിംഗിനുള്ള അവസാന ദിവസം.
- സെപ്തംബര്‍ 16 - ഒന്നാം റൌണ്ടിന്റെ ഫലപ്രഖ്യാപനം. ഈ റൌണ്ടില്‍ തിരഞ്ഞെടുക്കപ്പെടുന്ന 20 കഥകള്‍ പുസ്തകരൂപത്തില്‍ ഇറങ്ങും. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന കഥകളാണ് ഈ റൌണ്ടില്‍ തിരഞ്ഞെടുക്കപ്പെടുക എങ്കിലും വോട്ടിംഗില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടാല്‍ അവ തിരുത്താനും മികച്ച കഥകള്‍ ഏതെങ്കിലും വായനക്കാരുടെ ശ്രദ്ധയില്‍പ്പെടാതെ പിന്തള്ളപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ അവയെ അടുത്ത റൌണ്ടിലേക്ക് ശുപാര്‍ശ ചെയ്യാനും സെലക്ഷന്‍ കമ്മറ്റിക്ക് അധികാരമുണ്ട്.
- സെപ്തംബര്‍ 22 - തിരഞ്ഞെടുക്കപ്പെട്ട 20 കഥകള്‍ പുഴ മാഗസിന്‍ ചാനലില്‍ ചിത്രീകരണങ്ങളോടെ പ്രസിദ്ധീകരിക്കപ്പെടും.
- സെപ്തംബര്‍ 30 - ഫലപ്രഖ്യാപനം.
- ഡിസംമ്പര്‍ 14 - സമ്മാനദാന ചടങ്ങും പുസ്തകപ്രകാശനവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ടെലിഫോണ് - 0484-2629729/2620562
ഇ-മെയില്‍ - editor@puzha.com
ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്ന വിധം:
1. പുഴ.കോമിന്റെ സ്വയം പ്രകാശനത്തിനുള്ള ഫോം തുറക്കുക. അതിലേക്കുള്ള ലിങ്ക് ഇവിടെ. പുഴ.കോമില്‍ ലോഗിന്‍ ചെയ്തിട്ടില്ലെങ്കില്‍ ലോഗിന്‍ ഫോം ആവും ആദ്യം കാണുക. Personal Information -ല്‍ നിങ്ങളുടെ കൃത്യമായ ഇ-മെയില്‍ കൊടുക്കുന്നത് നിങ്ങളുമായി ബന്ധപ്പെടുന്നതിന്ന് അത്യാവശ്യമാണ്.
2. "Publish Your Work" എന്ന ഫോമില്‍ Language ആയി Unicode ഉം Category ആയി Story Competition - 2008 ഉം തിരഞ്ഞെടുക്കുക. Title of your work - ല്‍ കഥയുടെ പേരും Matter -ല്‍ കഥയുടെ പേരടക്കം അതിന്റെ പൂര്‍ണ്ണരൂപവും അവസാന ഖണ്ഡികയായി നിങ്ങളുടെ പേരും വിലാസവും കൊടുക്കണം.
3. Preview നോക്കി എല്ലാം ശരിയാണെന്നു ഉറപ്പുവരുത്തിയ ശേഷം Publish ചെയ്യുക.
4. കഥ പബ്ലിഷ് ചെയ്തു കഴിഞ്ഞാല്‍ പേജിന്റെ അവസാനം തൊരപ്പനിലേക്കുള്ള ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്ത് തൊരപ്പനില്‍ എത്തി കഥ അവിടെ മത്സരത്തിലേക്ക് ചേര്‍ക്കാം. തൊരപ്പനിലും “StoryCompetition-2008“ എന്ന വിഭാഗത്തില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം.
മത്സരത്തിന് സമര്‍പ്പിക്കുവാനുള്ള മിനിമം നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ കഥ തൊരപ്പനില്‍ "Story Competition - 2008" എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. തൊരപ്പനില്‍ അങ്ങനെ ഉള്‍പ്പെടുത്തുന്ന കഥകളില്‍ നിന്ന് ഏറ്റവും അധികം വോട്ടുകള്‍ ലഭിക്കുന്ന 20 കഥകളാണ് മത്സരത്തിന്റെ രണ്ടാം റൌണ്ടില്‍ പ്രവേശിക്കുക.