ഫലഭൂയിഷ്ടമായ കരയുടെ അവസാനമായിരുന്നു കടല്‍ തീരം. തിരകള്‍ കടല്‍ വള്ളങ്ങള്‍ . ബോട്ടുകള്‍ അടുത്തടുത്തുള്ള ചെറിയ വീടുകള്‍ക്ക് പുറത്ത് വലതൈയ്ക്കുന്ന മുക്കുവര്‍, മുറ്റത്ത് വിശേഷം പറഞ്ഞു നില്‍ക്കുന്ന സ്ത്രീകള്‍ കുട്ടികളുടെ ചെറു സംഘങ്ങള്‍ കളിയില്ല. ചിരിയില്ല മുഖത്ത് ദുഃഖത്തിന്റെ നിഴലുകള്‍. തിരയടങ്ങിയ കടല്‍ പോലെയിപ്പോള്‍ മനസ്സ് ശാന്തം.
സംഹാര താണ്ഡവമാടിയ കടലാണ് . ഇപ്പോള്‍ ഒന്നു മറിയാത്തത് പോലെ ആ കൊടിയ ദുരന്തം കഴിഞ്ഞിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രം. കഷ്ടപ്പെട്ട് നേടിയതത്രയും തട്ടിത്തകര്‍ത്തു. നടുക്കം വിട്ടുമാറാതെ, ചലിക്കാന്‍ കഴിയാതെ പ്രതിമകണക്കെ ഏതാനും ദിവസങ്ങള്‍. കണ്ണടച്ചുറങ്ങാന്‍ കിടക്കുന്നവര്‍ മുങ്ങിയൊഴുകിയ ഭ്രാന്തന്റെയും കടലില്‍ താണ് മരിച്ച നിരവധി പരിചിതരുടേയും രൂപം മനസ്സില്‍ തെളിഞ്ഞുവരുന്നു. കാതുകളില്‍ ഭ്രാന്തന്റെ അലര്‍ച്ചയും മറ്റുള്ളവരുടെ ആര്‍ത്തനാദങ്ങളുടേയും മുഴക്കം എല്ലാറ്റിനും മീതെ കടലിന്റെ അട്ടഹാസം
തീരത്തിന്റെ നിത്യസാന്നിദ്ധ്യമായിരുന്നു ഭ്രാന്തന്‍. അയാള്‍ തീരത്തെയും കടലിനെയും കഠിനമായി സ്നേഹിച്ചു. ഭ്രാന്തന്‍! അയാള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഭ്രാന്തുണ്ടായിരുന്നോ? ആവോ ആളുകള്‍ അങ്ങനെ വിളിച്ചു പോന്നു, കാറ്റായാലും മഴയായാലും അയാള്‍ തീരത്തെത്തും രാവേറെ ചെല്ലുമ്പോള്‍ മാത്രം തീരം താങ്ങിമറയും. ഇതിനൊരിക്കലും മുടക്കമുണ്ടായില്ല. പുഞ്ചിരിയോടെ തീരത്ത് വരികയും മണിക്കൂറുകളോളം കടലില്‍ നോക്കി മിഴിച്ചിരിക്കുകയും. ചെയ്യും സുനാമിക്കടലില്‍ അയാള്‍ മുങ്ങി മരിച്ചു വെന്ന് തന്നെ കരുതി. തീരവാസികളെ ഇത്ര കരുണയില്ലാതെ മുക്കിക്കൊല്ലുവാന്‍ കടലിനെന്തു തോന്നി.
കടല്‍ മക്കള്‍ക്ക് പോറ്റമ്മയാണ്. ഒരാഴ്ച കടല്‍ കനിഞ്ഞില്ലെങ്കില്‍ തീരം പട്ടിനിയിലാകും. സ്നേഹമയിയാണവള്‍. അമ്മയാണ്. കരുണാമയിയായ കടലമ്മ ഇങ്ങനെ ചെല്ലുമെന്ന് വിശ്വസിക്കനേ കഴിയുന്നില്ല. കേട്ടറിവു പോലുമില്ലാത്ത സംഭവങ്ങള്‍.
അല്ലെങ്കില്‍ തന്നെ കടലിന്റെ കാര്യങ്ങള്‍ ആര്‍ക്കാണ് മുന്‍ കൂട്ടി പ്രവചിക്കാനൊക്കുക. ഏറ്റവും വലിയ പ്രതിഭാസമാണ് കടല്‍. ചലിക്കുന്ന പ്രതിഭാസം അത്യത്ഭുതത്തിന്റെ അതിരുകളും കടന്ന് നില്‍ക്കുന്നത്. ചിന്തകള്‍ക്കും പ്രവചനങ്ങള്‍ക്കുമതീതം. കവികള്‍ക്ക് എന്നും പ്രചോദനം . കാണികള്‍ക്ക് അനന്തവിസ്മയം. ഇതെല്ലാമാണെങ്കിലും ചില നേരത്ത് അതിന്റെ ഭാവങ്ങള്‍ ഭയങ്കരം തന്നെ.
തീരക്കടല്‍ പുറംകടല്‍, അതിനപ്പുറവും കടല്‍ തിരമാലകൈകള്‍ തീരത്തെ തഴുകി വെണ്‍നുരകളുടെ പാദസരമണിയിച്ച് ശാന്തമായി പിന്‍ വാങ്ങും അകലുന്ന കടല്‍ വീണ്ടും വീണ്ടും തിരികെയെത്തി തീരത്തെ സാന്ത്വനത്തിന്റെ ചുബനങ്ങള്‍ നല്‍കി ആശ്വസിപ്പിക്കുന്നു. തീരത്തിന്റെ തിരകളുടെയും ഈ സമാഗമത്തിന് അവസാനമില്ല.
ഭൂമിയും കടലുമുണ്ടായകാലം മുതല്‍ ഇങ്ങനെയായിരുന്നുവോ? അന്ന് മനുഷ്യരുണ്ടായിരുന്നുവോ? അതും അറിയില്ല. ഭൂമിയ്ക്ക് മനുഷ്യര്‍മാത്രാമാണോ അവകാശി. മൃഗങ്ങളും പക്ഷികളുമായിരിക്കാം. മനുഷ്യര്‍ക്ക് മുമ്പ് ഭൂമിയില്‍ യഥേഷ്ടം ജീവിച്ചത്. കടലില്‍ മീനുകളും മറ്റു ജീവികളു കാലം ചെന്നപ്പോള്‍ ഭൂമിയ്ക്ക മനുഷ്യരും കടലിന് രാജ്യങ്ങളും അവകാശങ്ങള്‍ നേടി. ബുദ്ധിയും ആര്‍ത്തിയും വളര്‍ന്ന് പ്രകൃതിയെത്തുന്നെ നിയന്ത്രിയ്ക്കാന്‍ തുടങ്ങി. ഇത് തുടരവെ പ്രകൃതിയുടെ തിരിച്ചടികളും ഉണ്ടാകാന്‍ തുടങ്ങി. ഭൂമികുലുക്കമായും കാറ്റ് ചുഴലിയായും ജലം സുനാമി പോലെ ചെറുപ്രളയമായും മനുഷ്യരെയിടയ്ക്കിടെ നടുക്കുന്നു.
അഗാധതയുടെ നീലിമയില്‍ എണ്ണമറ്റ മീന്‍തരങ്ങളെയാണ് കടല്‍ കരുതിയിരിക്കുന്നത്. വിതയ്ക്കാതെ വിളവെടുക്കുവാന്‍ കടലിന്റെ മക്കള്‍ക്ക് മാത്രമുള്ള ഭാഗ്യമാണ്. ഈ തീരത്തിരുന്ന്‍ കടലില്‍ കണ്ണും നട്ട് ഭാവി സ്വപ്നം കാണുന്നു. മക്കളെ പഠിപ്പിയ്ക്കാനും കെട്ടിക്കാനും വകകാണുന്നു. അവരുടെ സ്വപ്നങ്ങള്‍ തീരത്തു തിരമാലകൈകളിലെ വഞ്ചികളിലും ഇരുന്നാണ്. കടലിന്റെ വിശേഷങ്ങള്‍ അതിലെ തിരമാലകള്‍ പോലെ കണക്കുകള്‍ക്കതീതമാണ്.
ഉത്സാഹത്തിന്റെ ബാല്യകൌമാരങ്ങളും പ്രണയം പൂക്കുന്ന യൌവനങ്ങളും അവകാശതയുടെ വാര്‍ദ്ധ്യക്യങ്ങളും അതെല്ലാം ഈ തീരത്താണ്‍ തളിര്‍ക്കുന്നു. കൊഴിയുന്നു. മരത്തിലെ ഇലകള്‍പോലെ. കടലിന്റെയീക്കഥകള്‍ അവസാനിക്കുന്നേയില്ല.
ചാകരക്കൊയ്ത്തു കാലം തീരത്ത് സന്തോഷാകരവും ഉച്ചത്തിലാകുന്നതും വള്ളം നിറയെ വിലയുള്ള മീനുമായി കുതിച്ചെത്തുന്നതും കാണേണ്ടതാണ്. നോട്ടുകെട്ടുകളുമായി വണ്ടിയില്‍ വലിയ കച്ചവടക്കാര്‍ പാഞ്ഞെത്തും. ചെറുകച്ചവടക്കാര്‍. തൊഴിലാളികള്‍ കാഴ്ചക്കാര്‍ എന്നിങ്ങനെ വലിയൊരുകൂട്ടം തന്നെയുണ്ടാകും. ചായപ്പീടികകളില്‍ തിരക്കാകും. ഒച്ചയും ബഹളവും ഒരുത്സവപ്രതീതി. വറുതി വന്നാല്‍ കടവും കഷ്ടപ്പാടുകളുമാണ്. അതിന്റെ മൌനയാമങ്ങള്‍ ആലസ്യത്തിന്റേതാണ്.
ഭ്രാന്തന്‍ മാത്രം ഒരേ മനസ്സോടെ രണ്ടവസ്ഥയും കാണും. ചാകരവന്നാലും വറുതിയായലും അയാള്‍ക്കൊന്നുമില്ല. മോഹങ്ങളും മോഹഭംഗങ്ങളുമില്ല. സഹതാപത്തോടെ നോക്കിയാലും കളിയാക്കിച്ചിരിച്ചാലും ഒരുപോലെ തന്നെ ശുദ്ധമായ മനസ്സുള്ളവര്‍ക്ക് മാത്രമേ തെളിഞ്ഞ് ചിരിയ്ക്കാന്‍ കഴിയൂ. അയാള്‍ എപ്പോഴും പുഞ്ചിരിക്കുന്നു തെളിഞ്ഞ പുഞ്ചരി.
ചെറുപ്പം മുതലേ അയാള്‍ ഒരു കാര്യത്തില്‍ വ്യത്യസ്ഥനായിരുന്നു. കൂട്ടുകാരോട് വലിയ സ്നേഹം കുടുംബത്തിലുള്ളവരോട് വലിയ സ്നേഹം. സഹോദരങ്ങളോട് വലിയ ആത്മബന്ധം. സ്നേഹത്തിനെന്നും ഒരു മുഖം. അത് സ്നേഹം മാത്രം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പട്ടണത്തിലെ
കോളേജില്‍ ഒരു മിച്ച പഠിച്ച ഒരു പെണ്‍കുട്ടിയെ അയാള്‍ സ്നേഹിച്ചു, മന്ദാരപ്പൂവ് പോലെ സുന്ദരിയായ അവള്‍ക്ക് അയാളെയും ഇഷ്ടമായിരുന്നു.
നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം പഠിത്തം കഴിഞ്ഞ് പിരിഞ്ഞ അയാള്‍ക്ക് അവളെക്കാണാതിരിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മനസ്സില്‍ വേര്‍പാടിന്റെ അലകളിളകി. അസഹനീയമായ വികാരവിക്ഷുബ്ധങ്ങളില്‍പ്പെട്ടയാള്‍ അവശനായി. ഭിന്നമതത്തിലെ ആഡ്വത്വമുള്ള കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു അവര്‍. അവരുടെ സ്നേഹത്തിനും ഒരു അന്തസ്സുണ്ടായിരുന്നു. ഒച്ചയും ബഹുളവുമില്ലാതെയുള്ള നിശബ്ദ പ്രേമമായിരുന്നത്. അദൃശ്യമായ കുടുംബ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ തകര്‍ക്കാന്‍ അങ്ങനെ ഒന്നാകാന്‍ കഴിഞ്ഞില്ല.
ദിവസങ്ങള്‍ അയാള്‍ക്ക് യുഗങ്ങളായി തോന്നി. അന്വേഷിച്ചിറങ്ങിയ അയാള്‍ തന്റെ പ്രിയപ്പെട്ടാവളുടെ വിവാഹ വാര്‍ത്തയറിഞ്ഞ് മനസ്സ് തകര്‍ന്നു. അകലെയെവിടയോ എത്തിപ്പെട്ട അവളെ ഒരു തരത്തിലും അയാള്‍ക്ക് കണ്ടെത്താനായില്ല. ആഴ്ചകള്‍ക്കു ശേഷം അലഞ്ഞ് തിരിഞ്ഞു നാട്ടിലെത്തിയ അയാള്‍ അവശതയിലായിരുന്നു. വിശപ്പും ദാഹവുമില്ലാതായതുപോലെ ഉറക്കവും കുറവ്.
വെള്ള വസ്ത്രം മാത്രം ധരിച്ചിരുന്ന അയാള്‍ വെള്ളപ്പൂക്കള്‍ കണ്ടാല്‍ ഇറുത്തെടുത്ത് കൈക്കുമ്പിളില്‍ നിറക്കും. പിന്നെ തീരത്തേക്ക് നടക്കും. തീരത്തെത്തിയാല്‍ പെണ്‍കുട്ടിയുടെ പേര് വിളിച്ച് ആകാശത്തേയ്ക്ക് പൂക്കളെറിയും എന്നിട്ട് പൊട്ടിച്ചിരിക്കും തേങ്ങിക്കരയും.
അയാലുടെ മനസ്സും ഒരുകടലായി സ്നേഹക്കടല്‍. ശക്തമായതിരമാലകാള്‍ അലയടിച്ചുയരുന്ന കടല്‍. വലിയ തിരമാലകളെ മനസിന്റെ ശക്തമായ മനസ്സിന്റെ ഭിത്തികള്‍ കൊണ്ടും നിരന്തരമായ തടഞ്ഞു നിര്‍ത്തലുകള്‍ കുറേ നാളുകള്‍ വര്‍ഷങ്ങള്‍ അയാള്‍ എല്ലാം മറന്നു. പൊട്ടിച്ചിരികളില്ല. തേങ്ങിക്കരച്ചിലില്ല. പുഞ്ചിരിമാത്രം.
പിന്നെയാണയാള്‍ തീരത്തിന്റെ നിത്യസന്ദര്‍ശകനായത്. അയാള്‍ അത് മുടങ്ങാതെ തുടര്‍ന്നു. തീരത്തിന്റെയും കടലിന്റെയും ഉറ്റ തോഴനായി. കടലിലേക്ക് നോക്കി എത്രയിരുന്നാലും അയാള്‍ക്ക് മതിയാവില്ല. കടലിനു അയാളോട് ധാരളം പറയാനുള്ളത് പോലെ. ആയിരത്തൊന്ന് രാവുകളുടെ അവസാനിക്കാത്ത കടല്‍ മുത്തശ്ശിക്ക് പറയാനുള്ളത് വറുതിയിലു തീരത്തെത്തുന്ന ഒരേയൊരാള്‍.
പോകെപ്പോകെയൊരു ദിനം അലയാളിയടിത്തട്ടിലേക്ക് താണു. കടലൊഴിഞ്ഞ കരയില്‍ ഞങ്ങളും മീന്‍ തരങ്ങളും. ഇത് കണ്ട് തീരവാസികളം സഞ്ചാരികളും തീരത്തേയ്ക്ക് വന്ന കാഴ്ചക്കാരായി. അരനാഴികനേരം തിരകളുടെ ഭാവം മാറി. രൌദ്രഭാവം പൂണ്ട കടല്‍ അലറിയുയര്‍ന്നു അടിച്ചുകയറി. എല്ലാം തരിപ്പണമാക്കി. തിരകരയെ വിഴുങ്ങി. അപ്പോള്‍ കരളില്‍ കടലുള്ള രാക്ഷസത്തിരകളെ മനസ്സില്‍ തടഞ്ഞു നിര്‍ത്തിയ ഭ്രാന്തന്‍ കടലിന്റെ അഗാധതയിലേക്കിറങ്ങിച്ചെന്നു. അയാളെ കടല്‍ സ്നേഹാലിംഗനം ചെയ്തു സ്വന്തമാക്കി. പോറ്റിവളര്‍ത്തിയ മക്കളെ മുക്കിക്കൊന്നു, ആര്‍ത്തനാദങ്ങളും ദീനരീധനങ്ങളും കടലിന്റെ അലര്‍ച്ചയെ അതിജീവിച്ചു. ഭ്രാന്തന്റെ അലര്‍ച്ച എല്ലാത്തിനേയും അതി ജീവിച്ച് ദിക്കുകള്‍ കടന്നു.
രണ്ട് നാള്‍ കഴിഞ്ഞ് കടല്‍ ശാന്തമായി. ആര്‍ത്തനാദങ്ങളും ദീനരോദനങ്ങളും അലകളായി അന്തരീക്ഷത്തില്‍ തങ്ങി നിന്നു. പൊങ്ങിയൊഴുകിയ ജഡങ്ങള്‍ ഒരിടത്തായി സംസ്കരിച്ചു. തീരത്തെ സ്നേഹിച്ച കടലിനെ സ്നേഹിച്ച ഭ്രാന്തനെ കടല്‍ കനിവോടെ തീരത്തെത്തിച്ചു. ഒരു വീടിന്റെ പൊട്ടിയ ഭിത്തിയില്‍ തടഞ്ഞയാള്‍ മൃതപ്രായനായി കിടന്നു. മരണത്തെ ജയിച്ച അയാള്‍ ജഡങ്ങള്‍ ഒന്നിച്ച് സംസ്ക്കരിക്കുന്നത് കണ്ട് പുഞ്ചിരിയോടെ നിന്നു.
ഡി.സത്യശീലന്‍.