ഒരു മോഷണവും കുറെ മുറിവുകളും


ഇപ്പോഴും മനോമുകുരത്തില്‍ തെളിഞ്ഞു നില്‍ക്കുകയാണ്. അവളുടെ രൂപം വെണ്ണക്കല്ലില്‍ തീര്‍ത്ത ശില്‍പ്പം പോലെ യവനസുന്ദരിയുടേതുപോലെ...... സമൃദ്ധമായ കേശം ഷാമ്പു തേച്ച് ചെമ്പിച്ചിട്ടല്ല. കാച്ചെണ്ണയുടെ മണവുമായി കറുകറുത്ത്, ഒതുക്കികെട്ടാതെ പിറകില്‍ കല്ലോലജാലകം പോലെ...........
ഇടതിങ്ങിയ പുരികം നന്നെ കറുത്തത് തന്നെയാണ്, കൃഷ്ണമണികള്‍ ലേശം പീതവര്‍ണ്ണമായിട്ട്..................
ആ ചിരി,
എത്രയോ പ്രാവശ്യം മനസ്സിനെ കൊളുത്തിവലിച്ച് ചൂണ്ടലില്‍ തൂക്കി ആട്ടി രസിച്ചിരിയ്ക്കുന്നു.
ഒരു വര്‍ഷമായിട്ടുള്ള സ്ഥിരം സന്ദര്‍ശകയാണവള്‍, മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചകളില്‍ അവളൊരിയ്ക്കലും തനിച്ചായിരിയ്ക്കില്ല, മൂന്നോ, നാലോ സ്നേഹിതകള്‍ കൂടെ ഉണ്ടാവും.

സ്നേഹിതകളെന്നു പറയാമോ?
അവള്‍ ഒരു സൌരാഷ്ട്ര രാജകുമാരിയെപ്പോലെ മുന്നില്‍, പുഞ്ചിരിയുമായി, ലാസ്യമായി നടന്നുവരും.................
പിറകെ തോഴിമാരെപ്പോലെ മൂന്നോ, നാലോപേര്‍..................
സൌന്ദര്യത്തില്‍ അവരും മികച്ചവരുതന്നെ, പക്ഷെ, വിലകൂടിയ വസ്ത്രങ്ങളില്‍, ശ്രദ്ധയില്‍ അവള്‍ തന്നെയാണ് നായികയെന്ന് വ്യക്തം.

കടയുടെ പ്രധാനകവാടം കടന്നു വരുമ്പോഴേയ്ക്കും അവളെ കാണാന്‍ കഴിയും, ശ്രദ്ധിക്കപ്പെടും, ഇരുകൌണ്ടറുകളിലും നില്‍ക്കുന്ന സെയില്‍സ്മാന്മാരെ, കസ്റ്റമേഴ്സിനെ നോക്കി പുഞ്ചിരിച്ച്, വശീകരിച്ച് വളരെ സാവധാനം നടന്ന് സാരികള്‍ക്ക് മാത്രമുള്ള ശീതികരിച്ച മുറിയിലേയ്ക്ക്.......

എല്ലാ പ്രവര്‍ത്തകരും പറയുമായിരുന്നു രവിയുടെ കസ്റ്റമറെന്ന്..................
മുറിയുടെ വാതില്‍ തുറക്കുമ്പോഴേയ്ക്കും അവിടമാകെ സുഗന്ധംകൊണ്ട് നിറയുന്നു. തിരക്കില്‍ മറ്റു കസ്റ്റമേഴ്സിന്റെ മറവില്‍ അവളെ ആദ്യം ശ്രദ്ദിക്കപ്പെട്ടിട്ടില്ലെങ്കില്‍ കൂടി ആ സുഗന്ധം അവളെത്തിയെന്ന് ഒരു അറിയിപ്പായിട്ട് മനസ്സിലേയ്ക്ക് പറന്നെത്തുമായിരുന്നു.

വളരെ തിരക്കാണെങ്കില്‍ കൂടി യാദൃശ്ചികമായി കിട്ടുന്ന പഴുത് നോക്കി നിന്നവള്‍വിഷ് ചെയ്യും.
“ഹലോ................................!
പിന്നെ, കസ്റ്റമറെ പായ്ക്ക്ചെയ്തു കഴിഞ്ഞ് തിരക്കിഴിയുന്നതുവരെ കാത്തു നില്ക്കുന്നു.
മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന സെലക്ഷനാണ്, അതിനിടയില്‍ ഒന്നോരണ്ടോ ലൈ ജൂസ് അല്ലെങ്കില്‍ ചായ...............
നൂറുകണക്കിന് സാരികളാണ് കൌണ്ടറില്‍ നിരത്തുന്നത്.
കാഞ്ചീപുരം മാത്രം.
അവള്‍ ഒരു ഹിസ്റ്റീരിയ ബാധിച്ച പെണ്‍കുട്ടിയെപ്പോലെയാണ് സാരികാണുമ്പോള്‍, എഫിഷ്യന്റും.
സ്റ്റഫ്, കളര്‍, കസവിന്റെ പാറ്റേണ്‍, കോമ്പിനേഷന്‍ എല്ലാം ശ്രദ്ധിക്കും.
ഒടുവില്‍ രണ്ടെണ്ണം സെലക്റ്റ് ചെയ്യും, രണ്ടെണ്ണം മാത്രം, പതിനായിരമോ, ഇരുപതിനായിരമോ ഇരുപത്തയ്യായിരമോ വിലയുള്ളത്.
രണ്ടെന്ന കണക്ക് ഒരുയ്ക്കലും അവള്‍ തെറ്റിച്ചിട്ടില്ല. പലപ്പോഴും അതിനെപ്പറ്റി ചോദിക്കുകകൂടി ചെയ്തിട്ടുണ്ട്.
-എന്തേ രണ്ടിനോടിത്ര താല്പര്യം.
അവള്‍ ഒരിയ്ക്കള്‍ പറയുകയുണ്ടായി.

“യേസ്സ് രണ്ടുകള്‍........മീന്‍സ് പെയര്‍, എന്നാലല്ലെ പൂര്‍ത്തീ കരിക്കയുള്ളൂ?
ഒറ്റയ്ക്കാണെനില്‍ വിരസതയല്ലേ, രണ്ടെന്ന് പറഞ്ഞാല്‍ സമൂഹമായി............നാം മനുഷ്യര്‍ സമൂഹമായി ജീവിക്കുന്നവരല്ലേ?”
അന്നവള്‍ വൈറ്റ് സീലോയിലാണ് എത്തിയത്.

മജന്താകാഞ്ചീപുരം സാരിയില്‍, ചലിക്കുന്ന ഒരു പാവക്കുട്ടിയെപ്പോലെ പതിവില്ലാതെ മുടിയൊതുക്കി വെളുത്ത രംഗീലകൊണ്ട് കെട്ടി, മുല്ലപ്പൂമാല ചൂടി..............
അവള്‍ ഉപയോഗിച്ചിരുന്ന പെര്‍ഫ്യൂമിനും ജാസ്മിന്റെ പരിമളമായിരുന്നു..
സാരിക്കൌണ്ടറുകളുടെ സ്റ്റൂളുകളില്‍ അവര്‍ അടുത്തടുത്തിരുന്നു.
തിരക്ക് വളരെകുറവായിരുന്നു.
സാരികള്‍ നിരത്തുമുമ്പ് കുറെ സമയം അവള്‍ കുശലങ്ങള്‍ പറഞ്ഞിരുന്നു. പുതിയകാറിനെക്കുറിച്ച്, സഹോദരന്റെ ബിസിനസ്സിലുള്ള ഉയര്‍ച്ചയെക്കുറിച്ച്, സ്റ്റേറ്റ്സില്‍ സിറ്റിസണായിരിയ്ക്കുന്ന സഹോദരിയെപ്പറ്റി, മിക്കവാറും അടുത്തനാളില്‍ തന്നെ സ്റ്റേറ്റ്സിലേയ്ക്ക് ഒരു ടൂര്‍ നടത്താനുള്ള സാദ്ധ്യതയെക്കുറിച്ച്...........................

അപ്പോഴേയ്ക്കും സഹപ്രവര്‍ത്തകര്‍ സാരികള്‍ നിരത്തിക്കഴിഞ്ഞിരുന്നു, അവളുടെ സ്നേഹിതകള്‍ സെലക്ട് ചെയ്യാനുള്ള തയ്യാറെടുപ്പില്‍ മുഴുകിക്കഴിഞ്ഞിരുന്നു. എന്നിട്ടും അവള്‍ സംസാരം നിര്‍ത്തിയിരുന്നില്ല.
കൌണ്ടറില്‍ വിശ്രമിക്കുന്ന അവളുടെ കൈകളെ നോക്കി വെറുതെയിരുന്നു കൈകളില്‍ നിന്നും പാതിയോളം നഗ്നമായതോളിലേയ്ക്കും, കഴുത്തിലേയ്ക്കും, കവിളുകല്‍ വഴി കണ്ണുകളില്‍ എത്തിനിന്നു.
കണ്ണുകളില്‍ മനമുടക്കിയിരുന്നു പോയി.
ആനന്ദകരമായ ആ നിമിഷങ്ങളെകൊന്നുകൊണ്ടാണ് ബോസ്സ് തോളില്‍ തട്ടി വിളിച്ചത്, തുടര്‍ന്നു ചെവിയില്‍ മന്ത്രിച്ചു.
“അവളെ വാച്ച് ചെയ്യണം, സംതിങ്ങ് റോങ്ങ് വിത്ത് ഹെര്‍.........”
“പക്ഷെ ഇതുവരെ അങ്ങിനെയൊന്നും തോന്നിയിട്ടില്ലല്ലോ”
“എങ്കിലും അവളുടെ കൂടെയുള്ള ആ ഗാര്‍ഡന്‍ സാരിക്കാരി............”
ഗാര്‍ഡന്‍ സാരിക്കാരിയെ അപ്പോഴാണ് ശ്രദ്ധിച്ചത്. ശ്രദ്ധിക്കുന്നത്. അവള്‍ കണ്ടിരിക്കുന്നു, അവളില്‍ ഒരു പരുങ്ങല്‍, ഒരു വെപ്രാളം....
അവളുടെ അസ്വസ്ഥത മറ്റുള്ളവരില്‍ പടര്‍ന്നു കയറുന്നു. ഒടുവില്‍ യവനസുന്ദരിയിലും പടര്‍ന്നു കയറുന്നു. പന്തലിയ്ക്കുന്നു.

ഒരു നിമിഷം പോലും പഴാക്കാതെ യവനന്ദരി ഗാര്‍ഡന്‍ സാരിക്കരിയുടെ അടുത്തെത്തി.
“വാട്ടീസിറ്റ്..........ബ്ലഡി ബീച്ച്............?“
അവള്‍ പെണ്‍കുട്ടിയുടെ ചുമലില്‍ പിടിച്ച് ശക്തയായി ഉലയ്ക്കുകയും മുടിയില്‍ പിടിച്ച് വലിച്ച് വേദനിപ്പിക്കുകയും, പെണ്‍കുട്ടിയുടെ ഉടുപ്പില്‍, സാരിക്കുത്തിനുള്ളില്‍ നിന്നും മടക്കിതിരുകയിരുന്ന ഒരു സാരി പുറത്തേയ്ക്ക് എടുക്കുകയും ചെയ്തപ്പോള്‍ കാണികള്‍ സ്തംഭിച്ചുപോയി.

ഒരു നിമിഷം ബോസ്സിന്റെ മുഖത്ത് അമ്പരപ്പ് കയറിയതാണ്. പക്ഷെ, പെട്ടെന്ന് അത് മാറി, സ്ഥലകാലങ്ങള്‍ അറിയുന്നവനും ബോധവാനുമായി.
യവനസുന്ദരി സാരിയുമായി ബോസിന്റെ മുമ്പില്‍ നിന്നു.
‘സോറി സാര്‍.........റിയലി സോറി എന്റെ സേര്‍വന്റാണ്........ ഒരബദ്ധം ഇനിയുണ്ടാവില്ല, ഞാനത് വിലയ്ക്കെടുത്തു കൊള്ളാം........”
ബോസിന്റെ മുഖം അചഞ്ചലവും തീരുമാനങ്ങല്‍ എടുത്തുകഴിഞ്ഞുള്ളതുമായിരുന്നു. ചുണ്ടത്ത് തങ്ങി നിന്നിരുന്ന ചിരിയില്‍ ഒരു അപായ സൂചന നിഴലിച്ചിരുന്നു.
അവല്‍ വീണ്ടും കെഞ്ചികൊണ്ടിരുന്നു.
ലോകസുന്ദരി പട്ടത്തിന് തെരഞ്ഞെടുപ്പു നടക്കുന്ന വേദിയില്‍ മിന്നിതിളങ്ങി നിന്നിരുന്ന വിശ്വമോഹിനിയെ വലിച്ചിഴച്ച് കൊന്റുവന്ന്, ഒരു ശോകസിനിമയില്‍ തോരാമഴയത്ത് ചെറ്റ്ക്കുടിലിന്റെ തറയില്‍ കൂട്ടിയ അടുപ്പില്‍ തീ കത്തിയ്ക്കാനേല്‍പ്പിച്ചതു പോലെ യവനസുന്ദരി വിയര്‍പ്പായി ഉരുകി ഒലിച്ചു.

അവളുടെ നിര്‍ത്താത്ത കേഴലില്‍ ബോസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയായിരുന്നു. എല്ലാവരെയും പരിശോധിയ്ക്കാനായി സ്ഥാപനത്തിലെ ലേഡീസ് സ്റ്റാഫുകളെ ഏല്പിച്ചു. യവനസുന്ദരി ഒഴീകെയെല്ലാവരുടെയും പരിശോധനകഴിഞ്ഞപ്പോള്‍ നിസല്‍ട്ട് നിരാശജനകമായിരുന്നു. കാണികളുടെ മുഖങ്ങള്‍ വളിച്ചു തുടങ്ങിയിരുന്നു.

യവനസുന്ദരിയുടെ മൃദുലമായ ദേഹത്ത് സ്പര്‍ശനം ഏറ്റപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അങ്ങനെ ഒരു പ്രതികരണം ബോസുപോലും പ്രതീക്ഷിച്ചിരുന്നില്ല അത് ബോസിനെ വാശികേറ്റുകയാണ് ഉണ്ടായത്.

ലേശം ബലപ്രയോഗത്തില്‍ തന്നെയാണ് അവലെ ബോസിന്റെ വിശ്രമമുറിയില്‍ എത്തിച്ചത്.
ബ്ലൌസ്സിനോട് ചേര്‍ത്ത് ഹുക്ക് ചെയ്തിരുന്ന മജന്തസാരിയുടെ കോന്തലയില്‍ ശക്തിയായി വലിച്ച്പ്പോള്‍ അവള്‍ തോല്‍ക്കുകതന്നെ ചെയ്തു.
പിന്നീട് വളരെ മെരുക്കമുള്ള വീട്ടുമൃഗത്തെപ്പോലെ എല്ലാം സ്വയം ചെയ്യുകയാണുണ്ടായത്...........

മജന്താ സാരിയില്‍ കുത്തിയിരുന്ന രണ്ട് സേഫ്റ്റി പിന്‍ മൃദുവിരലുകളാലുള്‍ തലോടല്‍ പോലെ ലാഘവത്തോറ്റ്ടെ അടര്‍ത്തിയെടുത്ത് സാരിയ്ക്ക് ചുളിവുവീഴാതെ സാവധാനം അഴിച്ച് മേശമേല്‍ ഒതുക്കിവച്ച്. ബൌസ്സിനെ വേദനിപ്പിക്കാതെ ഹുക്കുകള്‍ വിടര്‍ത്തി ഊരി, സാറ്റില്‍ സ്ക്കര്‍ട്ട് നിലത്ത് വീഴാതെ മേശമേല്‍ വച്ചപ്പോള്‍ വെളുത്ത് വി.ഐ.പി. പാന്റീസില്‍, ബ്ലോസ്സു, ബ്രയ്സ്സിയേഴ്സില്‍ അവളൊരു വെണ്ണക്കല്‍ പ്രതിമപോലെ...........

പക്ഷെ, പാന്റീസിന് ഉള്ളിലേയ്ക്ക് തിരുകികയറ്റിയിട്ടും പൂര്‍ത്തിയായിട്ടും താഴാതെ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന രണ്ട് കാഞ്ചീപുരം സാരികള്‍, രണ്ടു നിറങ്ങളില്‍.........

അവളെഴുതിയിരിക്കുന്നു. രവിയേട്ടാ ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല. ജീവിതസാഹചര്യങ്ങളായിരുന്നു............... ഒരപ്പനും അമ്മയ്ക്കും ഒറ്റമകളാണ് ഞാന്‍..... അപ്പന്‍ കുറച്ചൊക്കെ പുരോഗമനചിന്താഗതിക്കാരനാണ്. കൂലിപ്പണിക്കാരനായിരുന്ന അപ്പന് ഒത്തിരിമക്കളെപ്പോറ്റി വളര്‍ത്തി നല്ല നിലയില്‍ എത്തിയ്ക്കാന്‍ കഴിയാത്തതാണല്ലോ നമ്മുടെ പരിതസ്ഥികള്‍, അതുകൊണ്ട് തന്നെ ഒന്നുമതിയെന്നു വച്ചു. അതൊരു ആണ്‍ക്കുട്ടിയായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് പലപ്പോഴും അപ്പനും അമ്മയും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എങ്കിലും അവര്‍ക്ക് ഞാന്‍ പൊന്നോമനതന്നെയായിരുന്നു. അപ്പന്റെ ആയകാലം എന്നെ തലയിലും താഴത്തും വയ്ക്കാതെ തന്നെയാണ് വളര്‍ത്തിയത്. വിദ്യാഭാസവും തന്നു. നല്ല മാര്‍ക്കോടുകൂടി ഒരു ബിരുദം അപ്പോഴേയ്ക്കും അപ്പന്റെ പെന്‍ഷപ്രായം കഴിഞ്ഞിരുന്നു അമ്മയ്ക്കാണെങ്കില്‍ അരിച്ചിട്ടി, മാസച്ചിട്ടി, ഒക്കെകൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടായി ‌ ടേഡ് കോമ്പറ്റീഷന്‍. അവര്‍ക്ക് താങ്ങായി, തണലായി ഒറ്റസന്താനമായ ഞാനൊരു ജോലിയും നേടി.

നഗരത്തിലെ പ്രമുഖരായ വസ്ത്രവ്യാപാരി സംഘത്തിന്റെ കീഴില്‍ പച്ചെയ്സ് അസ്സിസ്റ്റന്റായിട്ട് , ടെസ്റ്റ് ഇന്റര്‍വ്യൂ വൈവ , സ്ക്രീന്‍ പരീക്ഷണം സത്യവാങ്മൂലം, സെക്യൂരിറ്റി തുടങ്ങി എല്ലാവിധ കോലാഹലങ്ങളോടും കൂടി തന്നെ..........

യഥാര്‍ത്ഥത്തില്‍ ഞാനും എന്റെ സബോര്‍ഡിനേറ്റുകളും നടത്തുന്ന എല്ലാ ഇടപാടുകളും ആ സ്ഥാപനത്തിനുവേണ്ടിയാണ് തുച്ഛമായ മൂന്നക്കമുള്ള മാസശമ്പളത്തിനായിട്ട്........ഉടയാടകള്‍, സുഗന്ധലേപനങ്ങള്‍, യാത്ര എല്ലാം സ്ഥാപനത്തിന്റെ ഗോഡൌണില്‍ നിന്നും സൌജന്യമാണ്............

എല്ലാവിധ സുഗന്ധങ്ങളോടുംകൂടിയ ഒരു ഗ്രാമവീഥിയിലൂടെ നടന്നുവരികയായിരുന്നു. പാതയോരത്തെ വേലിപ്പടര്‍പ്പുകളിലെ പൂക്കളെ നോക്കിച്ചിരിച്ച് അടയ്ക്കാക്കുരുയോടും, നൂറായിരം വര്‍ണ്ണങ്ങളുമുള്ള ചിത്രശലഭങ്ങളോടും കിന്നാരം പറഞ്ഞ് തൊട്ടാവാടികളെ തലോടി സുഷുപ്തിയിലേയ്ക്ക് നയിച്ച് മൂളിപ്പട്ടു പാടി............

വഴിയിലൊരു കുണ്ടോ കുഴിയോ പാദങ്ങളെ നോവിക്കാനൊരു മൂര്‍ച്ചയുള്ള ചരലോ ഉണ്ടായിരുന്നില്ല.
വാനം പ്രശാന്തം സുന്ദരവും, രാവുകള്‍ നക്ഷത്രങ്ങളെകൊണ്ട് നിറഞ്ഞതും ചന്ദ്രകയില്‍ അലിഞ്ഞതുമായിരുന്നു.

ഒട്ടും പ്രതീക്ഷിയ്ക്കാത്ത നേരത്ത് വീഥിയില്‍ മറ്റെവിടെനിന്നോ ഒരു നാട്ടുപാതവന്നു ലയിക്കുകയാണ്. അതുകൊണ്ട് മടിച്ചു നിന്നു. അതൊരു കവലയാണ്. നേരെപോകുന്നവഴി ഇടയിലെത്തിയ നാട്ടുപാതയോടുകൂടി ചേര്‍ന്ന് വീതിയേറിയതും , ഇടത്തോട്ടുള്ളത് തികച്ചു ഇടുങ്ങിയതും, കണ്ടും കുഴിയും, നിറഞ്ഞതുമാണ്.

ഒരു നിമിഷം ആലോചിത്തു നിന്നു. ആരോടെങ്കിലും സംശയം നിവര്‍ത്തിയ്ക്കാമെന്നു തോന്നിയതാണ്. പക്ഷെ ആരെയും അടുത്തെങ്ങും കണ്ടതില്ല. കൂടാതെ സംശയം ചോദിയ്ക്കപ്പെടുന്ന വ്യക്തിവേണ്ടത്ര ജ്ഞാനമില്ലാത്ത ആളാണെങ്കില്‍ പറഞ്ഞുതരുന്നവഴിയും നന്നാവില്ലെന്ന് ഓര്‍ക്കുകയും ചെയ്തു. എന്തിനെയും തരണം ചെയ്യാമെന്ന തന്റേടത്തോടെ നേരെയുള്ള, വീതിയേറിയ വഴിയെ തന്നെ നടക്കുകയും ചെയ്തു.

അവളുടെ കത്ത് തുടരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് നമ്മള്‍ കണ്ടെത്തിയത്....... അര്‍ഹിക്കാത്തതാണെന്നും പലപ്പോഴും തോന്നിയിട്ടുകൂടി വളരെ അടുത്തിരിയ്ക്കാന്‍ മോഹിച്ചു. എല്ലാ വേലിപ്പടര്‍പ്പുകളും നീക്കി. എല്ലാ വര്‍ണ്ണങ്ങളും ഉടയാടകളും ഊരിയെറിഞ്ഞ് രവിയേട്ടനോട് സത്യം പറഞ്ഞ് സ്വീകരിയ്ക്കാനൊരു അപേക്ഷസമര്‍പ്പിച്ചാലോയെന്ന് ചിന്തിച്ചതാണ് പലപ്പോഴും, പക്ഷെ, അതിന് സമയമായില്ലയെന്ന് കരുതിയിരിയ്ക്കവെ..........

അന്നത്തെ എല്ലാ നാടകങ്ങളും, സേര്‍വന്റാണെന്ന് പറഞ്ഞതും, അവളെ ദ്രോഹിച്ചതും, വിവസ്ത്രയായതും, എല്ലാം ഞങ്ങള്‍ക്ക് ട്രെയിനിംഗ് ആയിട്ട് കിട്ടിയിട്ടുള്ളതാണ്. തമിഴ് പുലികള്‍ പൊട്ടാസ്യം സൈനേയിഡ് കഴിച്ച് മരിയ്ക്കുമ്പോലൊരു അവസാന ഇനമാണ് വിവസ്ത്രയാകല്‍.

ചുരുക്കിപറഞ്ഞാല്‍ അതോടുകൂടിയെല്ലാപറക്കലും കഴിഞ്ഞു എന്നര്‍ത്ഥം, ചിറകുകളറ്റ് , കാലുകള്‍ വെട്ടപ്പെട്ട് മണ്ണില്‍ ഒരു വലിയ കഷ്ണം മാംസമായി കിടക്കുമെന്ന്, വാസവത്തയെപ്പോലെ.................

വീതിയേറിയ പാത അവിടെ അവസാനിയ്ക്കുകയാണ്. ഇനിയും എവിടെ നിന്നോ ഒഴുകിയെത്തുന്ന ഒരു തോടിനെമറി കടക്കേണ്ടിയിരിക്കുന്നു. തോട്ടില്‍ പലയിടങ്ങളിലായ്ക്കിടക്കുന്ന പായല്‍ മൂടിയ ഉരുളന്‍ കല്ലുകള്‍ ആശ്രയമായി തലയുര്‍ത്തി നോക്കിച്ചിരിയ്ക്കുന്നു.

തോടേറിയാല്‍ നൂല്‍ പാലമ്പോലെ നീണ്ടുകിടക്കുന്ന വരമ്പുകള്‍............. അടുത്തനാളില്‍ പുതുചേറിട്ട് വരമ്പുകളെ കനം വപ്പിച്ചിട്ടുണ്ട്. പക്ഷേ, നൂല്‍ പോലെ മഴ വീണുകൊണ്ടിരിക്കുന്ന വരമ്പ്, പാടത്തേക്കാള്‍ സുരക്ഷിതമാണെന്ന് തോന്നുന്നില്ല.

പാടവരമ്പത്ത് കൂടി നടന്നു.

അവളുടെ കത്തിലെ വരികള്‍ വീണ്ടും ഓര്‍മ്മിച്ചു പോകുന്നു.
........... അപ്പനും അമ്മയും സത്യക്രിസ്ത്യാനികളാണ്, പത്തു കല്പനകളും അക്ഷരം പ്രതി അനുസരിക്കയും ചെയ്യുന്നുണ്ട്. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും സ്വര്‍ഗ്ഗരാജ്യവുമായി ക്രിസ്തുദേവന്‍ വീണ്ടും വരുമെന്നും വിശ്വസിയ്ക്കുകയും പകല്‍ അന്തിയോളം അദ്ധ്വാനിച്ചിട്ട് കിട്ടുന്നതും വാങ്ങി വീട്ടില്‍ പോകുകയും, അയല്‍ക്കാരന്റെ ഉന്നമനത്തില്‍ സന്തോഷിയ്ക്കുകയും, സഹോദരന്റെ കാവല്‍ക്കാരനാക്കുകയും മൊക്കെ ചെയ്യണമെന്ന് എന്നെ പഠിപ്പിയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ, ഞാന്‍ ചുറ്റും കണ്ടത് അങ്ങിനെ ഒന്നുമായിരുന്നില്ല.............

ഒരു മോഷണം നടത്തുകയോ, ഒരു കൊലപാതകം ചെയ്യുകയോ....... ഒന്നും ഇന്ന് അത്രവാര്‍ത്താ പ്രാധാന്യമുള്ള കാര്യങ്ങളല്ല. സ്വന്തം വീട്ടില്‍ നിന്നും മോഷ്ടിയ്ക്കുന്നവരും അമ്മപെങ്ങന്മാരെ ചന്തയില്‍കൊണ്ടു പോയി വിറ്റ് കാശ കീശയില്‍ ഇടുന്നവരും, ഒരു സമൂഹത്തെയാകെ ബോബുവച്ച് നിഗ്രഹിയ്ക്കുന്നവരും ഇവിടെ ധാരാളം ആയിരിയ്ക്കുകയല്ലെ........ പക്ഷേ ഒരിയ്ക്കലും, രവിയേട്ടന്റെ മുമ്പില്‍ വച്ച് അങ്ങിനെ ഒരു സാഹചര്യം ഇണ്ടാവരുതെന്ന് ആഗ്രഹിച്ചിരുന്നു.

പാടവരമ്പത്തു നിന്ന് ഇടവഴിയിലേയ്ക്ക് കയറിയപ്പോള്‍ തന്നെ വീടിന്റെ മുന്നില്‍ ജനങ്ങള്‍ തിങ്ങിനില്‍ക്കുന്നത് കാണാമായിരുന്നു.
എട്ടോ പത്തോ കത്തുകല്ലുകള്‍ കയറി മുറ്റത്തെത്തിയപ്പോള്‍ അപരിചിതനായിട്ടുകൂടി ജനങ്ങള്‍ വഴിമാറിനില്ക്കുന്നു.
ആരോ ഒരാള്‍ മുന്നോട്ടുവന്ന് തോളത്ത് കൈവച്ചിട്ടു ചോദിച്ചു.
“രവിയല്ലെ........?
“അതെ..........!”
“അവള്‍ എഴുതിയിരുന്നു. രവി വന്നിട്ടേ ജഡമെടുക്കാവുന്ന്........”
അയാള്‍ ജഡത്തിന്റെ മുഖത്തെ തുണിനീക്കി.
അവള്‍ ഉറക്കം നടിച്ച് കിടക്കുമ്പോലെ,
ചുണ്ടത്ത് പൂത്തുനില്ക്കുന്ന ചിരി മനസ്സിനെ ഉടക്കി വലിക്കുന്നു.


വിജയകുമാര്‍ കളരിക്കല്‍.



-, കോതമംഗലം,



Your response will be e-Mailed to the poster.