പഠിപ്പുര അടച്ച് തിരിയുമ്പോള്‍ അപരിചിതമായ ആ ശബ്ദം കേട്ട് ജ്യോതി തിരിഞ്ഞു നിന്നു....... രക്ഷിക്കണേ...........രക്ഷിക്കണേ..... പാന്റും ജുബ്ബയും ധരിച്ച കുറേശെ താടി വളര്‍ത്തിയ ആ യുവാവിനെ ഇതിനുമുന്‍പ് കണ്ടിട്ടില്ല ആരാ......... എന്താവേണ്ടതെ? എന്നെ തല്‍ക്കാലം ഇവിടെയൊന്ന് ഒളിക്കാന്‍ അനുവദിക്കണം. ഒളിക്കുകയോ.........നിങ്ങളാരാ?...... അതെല്ലാം പിന്നെ പറയാം.......
എന്നെ പിടികൂടാനുള്ളവര്‍ പിറകെയുണ്ട്. ഇവിടെ ഒളിക്കാനൊന്നും പറ്റില്ല ഇവിടെ ഞാനും അമ്മയും മത്രമേ ഉള്ളൂ! അങ്ങിനെ പറയരുത് എന്നോട് അല്പം കരുണ കാണിക്കണം. കുറച്ച് കഴിഞ്ഞ് ഞാന്‍ പൊയ്ക്കൊള്ളാം......... ഇവിടെ പറ്റില്ല. .........ഇവിടെ ആണുങ്ങളാരും
ഇല്ല......ആരാമോളേ അവിടെ അകത്തു നിന്ന് മദ്ധ്യ വയസ്സ്കയായ ഒരു സ്ത്രീ ഇറങ്ങി വന്നു. ആരാ മോളേ ഇത്. എനിക്കറിയില്ലമ്മേ....
ഇയാള്‍ക്ക് കുറച്ചു സമയം ഇവിടെ ഒളിച്ചിരിക്കണമത്രേ......... ഇയാളെ പിടിക്കാന്‍ ആരോ പുറകില്‍ വരുന്നുണ്ടെത്രേ....... ഇയാള്‍ എന്തുചെയ്തിട്ടാവരുന്നതെന്ന് ആര്‍ക്കറിയാം. കൊലയോ.......... മോഷണമോ............അതോ അയ്യോ കുട്ടി ഞാന്‍ അത്തരക്കാരനൊന്നുമല്ല......അമ്മേ അമ്മയെങ്കിലും എന്നെ വിശ്വസിക്കണം. .......രക്ഷിക്കണം..........ഇങ്ങോട്ടു കയറിക്കോളൂ. അഭയം ചോദിക്കുന്നവരെ ആട്ടിവിടുന്നത് ശരിയല്ലല്ലോ എന്നു കരുതിയാണ് അവസാനം ഞങ്ങള്‍ക്ക് വിനയാകരുത്. ഇല്ലമ്മേ.......... എന്നാല്‍
ആ മുറിയില്‍ കയറി വാതിലടച്ചോളൂ. അയാള്‍ മുറിയില്‍ കടന്ന് വാതിലടച്ചതും മൂന്നു നാലുപേര്‍ ഓടിവന്ന് പഠിപ്പുരക്കല്‍ നിന്നു തങ്ങളെ കണ്ടിട്ടാവണം അതിലൊരാള്‍ പഠിപ്പുര കടന്ന് തിടുക്കത്തില്‍ നടന്നു വന്നു അയാള്‍ക്ക് മുറ്റത്തുനിന്നുകൊണ്ട് ഇതിലെ ഇപ്പോള്‍ ആരെങ്കിലും ഓടിപ്പോകുന്നതുകണ്ടോ? തല്‍ക്കാലം ഒന്നു പതുങ്ങിയെങ്കിലും ജ്യോതി സമനില വീണ്ടെടുത്തു എന്നിട്ടു പറഞ്ഞു വിരല്‍ചൂണ്ടികൊണ്ട് താ..... ഒരാള്‍ അങ്ങോട്ടോടുന്നത് കണ്ടു. ശബ്ദം കേട്ടപ്പോള്‍ ഞങ്ങള്‍ ഇറങ്ങിനോക്കിയതാണ്. ഇപ്പോള്‍ കള്ളന്മാരുടെ കാലമല്ലെ...ങാ....
അതൊരു കള്ളന്‍ തന്നെയാണ് ഞങ്ങള്‍ അവനെ പിടിക്കാന്‍ ഇറങ്ങിയതാണ്. അതും പറഞ്ഞ് അയാള്‍ തിരിച്ചു നടന്നു. അവര്‍ പോയി കഴിഞ്ഞെന്നു മനസ്സിലായപ്പോള്‍ മുറിതുറന്ന് അയാള്‍ പുറത്തുവന്നു. അപ്പോഴും ആ മുഖത്തെ പരിഭ്രമം വിട്ടിരുന്നില്ല....... വളരെയധികം നന്ദിയുണ്ട് അമ്മേ........അയാള്‍ കൈ കൂപ്പി നിന്നു...... മോനേതാ.........എവിടന്നു വരുന്നു............ എല്ലാം പറയാം ആദ്യം എനിക്കു കുറച്ചുവെള്ളം വേണം. ജ്യോതി അകത്തു പോയി വെള്ളം കൊണ്ടു വന്നു കൊടുത്തു അയാള്‍ അതു വാങ്ങി ആര്‍ത്തിയോടെ കുടിച്ചു
എന്റെ പേര് പ്രകാശ് എന്റെ ഭാര്യയ്ക്ക് ഒരു ജോലിയുടെ ഇന്റെര്‍വ്യൂവിന് വേണ്ടി ഇവിടെവന്നതാണ്..... എന്നിട്ട് ഭാര്യയെവിടെ ? അതെ.... അവള്‍.....അയാള്‍ രണ്ടു കൈകൊണ്ടും മുഖം പൊത്തി കരയാന്‍ തുടങ്ങി. ജ്യോതിക്കും അമ്മയ്ക്കും ഒന്നും മനസ്സിലായില്ല..... പക്ഷേ....... എന്തോ കാര്യമായി ഇയാള്‍ക്ക് സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി..... കുറച്ചു നേരം കരഞ്ഞതിനുശേഷം അയാള്‍ തുടര്‍ന്നു.......
ഞാന്‍ ആരുമില്ലാത്ത ഒരാനാഥനാണ്. നാട്ടില്‍ ചെറിയൊരു ടെയ് ലര്‍ കട നടത്തുന്നു. എന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വന്നവളാണ്. സന്ധ്യ........ നഗരത്തിലെ പ്രമുഖവ്യവസായിയുടെ മകള്‍ കോടീശ്വരപുത്രി. സാഹചര്യങ്ങള്‍ വഴിതെളിയിച്ച കണ്ടുമുട്ടല്‍.....
പരിചയപെടല്‍...... ഇഷ്ടം തോന്നല്‍...... അവസാനം വിട്ടുപിരിയാന്‍ കഴിയാത്ത വിധത്തില്‍ എത്തി. വിവരം മനസിലാക്കിയ അവളുടെ അച്ഛന്‍ തങ്ങളെ വേര്‍പ്പെടുത്താന്‍ പലവഴികലും നോക്കി. പക്ഷേ എല്ലാം പരാജയപെട്ടു എന്നു മാത്രമല്ല്ല്ല്ല ഞങ്ങള്‍ രജിസ്റ്റര്‍ വിവാഹം നടത്തുകയും ചെയ്തു. അതിനു ശേഷം പല പ്രാവശ്യം അയാള്‍ ആളെ വിട്ട് ഞങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചു. ഇനി നാട്ടില്‍ നിന്നാല്‍ ശരിയാവുകയില്ലെന്ന് മനസ്സിലാക്കിയ ഞങ്ങള്‍ ഒരു രാത്രിയില്‍ അവിടെ നിന്നും സ്ഥലം വിട്ടു. ഇപ്പോള്‍ കോഴിക്കോട്ട് ഒരു വാടകവീട്ടില്‍ താമസിക്കുന്നു. അണിഞ്ഞിരുന്ന വസ്ത്രങ്ങളല്ലാതെ ഞങ്ങളുടെ പക്കല്‍ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല അവലുടെ നിര്‍ബന്ധപ്രകാരം അവള്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ വിറ്റിട്ടാണ് വീടിന് അഡ്വാന്‍സ് കൊടുത്തതും ചില്ലറ സാധനങ്ങള്‍ വാങ്ങിയതും. എനിക്കറിയാവുന്ന തൊഴിലന്വേഷിച്ച് ഞാന്‍ കുറേ അലഞ്ഞു ഒരു ദിവസം ജോലിയന്വേഷിച്ച് തിരിച്ചെത്തിയ എന്നോട് സന്ധ്യ പറഞ്ഞു. പ്രകാശിന് എന്തെങ്കിലും ജോലി ആകുന്നതുവരെ ഞാന്‍ എന്തെങ്കിലും ജോലിക്ക് പോകാം എനിക്ക് ഡിഗ്രി ഉള്ള തല്ലെ ശ്രമിച്ചാല്‍ ഒരു ജോലി കിട്ടും. അവളുടെ നിര്‍ബന്ധം ഏറിയപ്പോള്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു, അങ്ങിനെ ഒരു പരസ്യം മുഖേനെയാണ് ഞങ്ങള്‍ ഇവിടെയെത്തിയത്..
അവള്‍ മുകളില്‍ ഇന്റര്‍വ്യൂ നടക്കുന്ന റൂമിലേക്കു പോയി ഞാന്‍ താഴെഹാളിലിരുന്നു വളരെ സമയം കഴിഞ്ഞിട്ടും സന്ധ്യയെ കാണാതായപ്പോള്‍ ഞാന്‍ മുകളിലേക്ക് കയറി ചെന്നു. താക്കോല്‍ പഴുതിലൂടെ അകത്തേക്കു നോക്കിയ ഞാന്‍ ഞെട്ടിതരിച്ചു പോയി. റൂമിലെ ബെഡില്‍ വിവസ്ത്രധാരിയായി ബോധം കെട്ടു കിടക്കുന്ന സന്ധ്യ പെട്ടെന്ന് റൂം തുറന്ന് മൂന്നു നാലുപേര്‍ പുറത്തു വന്നു അവരില്‍ നിന്ന് രക്ഷപെടാന്‍ ഇറങ്ങിയോടിയതാണ്. ഇനി പോലീസ് സ്റ്റേഷന്‍ വരെ ഒന്നു പോകണം അയാള്‍ ഇറങ്ങി നടക്കുന്നതിനിടയില്‍ കരഞ്ഞുകൊണ്ട് പറഞ്ഞു ആ സന്ധ്യാദീപം പൊലിയാതെ കാക്കണെ ഈശ്വരാ............
ഹുസൈന്‍ പുരുക്കുടി..