റഷീദ്‌ഖാന്‍ എന്ന നാരായണന്‍

മമ്പറത്ത്‌ പുഴക്കടവത്ത്‌ അക്കരെയെത്തണമെങ്കില്‍ കടവില്‍ തോണി കയറണമായിരുന്നു. എങ്കിലും തോണിയാത്രയൊരു രസം തന്നെ. തെങ്ങിന്‍തോപ്പുകളില്‍ നിറഞ്ഞ സുന്ദരമായൊരു ഗ്രാമമാണ്‌ മമ്പറം. അക്കരെനിന്നും ഇക്കരെനിന്നും റോഡ്‌ ഉണ്ട്‌. അത്‌ പുഴവക്കത്ത്‌ അവസാനിക്കുകയാണ്‌. ഈ രണ്ട്‌ റോഡുകളെയും കൂട്ടിച്ചേര്‍ത്ത്‌ പുതിയൊരു കോണ്‍ക്രീറ്റ്‌ പാലം പണിയാന്‍ ഗവണ്‍മെന്റ്‌ തീരുമാനിച്ചു. പാലം പണിക്കരാര്‍ക്കാരന്‍ തിരുവനന്തപുരത്തുകാരനാണ്‌ കേരളത്തിന്റെ തെക്കേയറ്റമാണ്‌ തിരുവനന്തപുരം മമ്പറം കേരളത്തിന്റെ വടക്ക്‌ ഭാഗത്തുളള ജില്ലയായ കണ്ണൂരിലുമാണ്‌. ഏകദേശം '900' കിലോമീറ്റര്‍ അകലെ.

പാലം പണിതൊഴിലാളികള്‍ തിരുവനന്തപുരത്തുകാര്‍ക്കും എറണാകുളത്തുകാരുമായിരുന്നു. നാരായണന്‍ പാലം പണിക്കാരനാണ്‌ തൊഴിലാളികള്‍ ഇവിടെ ടെന്റ്‌ കെട്ടിയാണ്‌ താമസിക്കുന്നത്‌ ദയാണം റോഡ്‌സൈഡില്‍ അടുപ്പുകൂട്ടിയുണ്ടാക്കി കേവലം പതിനാല്‌ വയസ്സുകാരനായ നാരായണന്‌ മമ്പറത്തിന്റെ പ്രകൃതിരമണീയത ഏറെ ഇഷ്‌ടപ്പെട്ടു. താന്‍ വന്നത്‌ സ്വര്‍ഗ്ഗത്തിലെ ഏതോരിടത്താണ്‌ എന്നൊക്കെ നാരായണന്‌ തോന്നി. മമ്പറം എന്ന പ്രദേശം കാണുമ്പോള്‍ അവന്റെ ഹൃദയത്തില്‍ ഏതോതരത്തിലുളള ആഹ്ലാദം തിരയടിച്ചു. ഹൃദയത്തില്‍ സ്‌നേഹത്തിന്റെ ഒരുതരം എന്തോ. പക്ഷെ, മറ്റ്‌ ജോലിക്കാര്‍ക്കാര്‍ക്കും ഇത്തരം വികാരങ്ങളൊന്നും മമ്പറത്തോട്‌ തോന്നിയില്ല. നാരായണന്റെ ഹൃദയം ഒരു തേന്‍കടലാണ്‌. മൃദുലമായ കാറ്റില്‍ അവന്റെ ഹൃദയത്തിലെ റോസാപ്പൂ പതുക്കെ ചാഞ്ചാടുന്നു. നാരായണന്റെ ഹൃദയം ആനന്ദിക്കുകയാണ്‌. പക്ഷേ, മറ്റ്‌ പണിക്കാര്‍ക്കൊന്നും ഈ ആനന്ദം കിട്ടിയില്ല. അവരുടെ ഹൃദയങ്ങള്‍ കല്ലായിരിക്കുമോ? ജോലി കഴിഞ്ഞാല്‍ മമ്പറം പുഴയുടെ തീരത്ത്‌ നിന്ന്‌ പുഴയിലെ കുഞ്ഞോളങ്ങളെ നാരായണന്‍ നോക്കിനിന്നു. അപ്പോള്‍ തന്റെ ഹൃദയത്തിലും ചെറുകുഞ്ഞോളമടിക്കുന്നതായി നാരായണന്‌ ോതന്നി. പുഴയിലൂടെ ഒരിളംകാറ്റ്‌ വന്ന്‌ നാരായണന്റെ ഹൃദയവാതില്‍ പതുക്കെ തുറക്കുകയാണ്‌. ആ കാറ്റ്‌ നാരായണനോട്‌ എന്തെക്കൊയോ പറയുകയാണ്‌. നാരായണന്റെ ഹൃദയത്തിലേക്ക്‌ പ്രവേശിച്ച കാറ്റ്‌ നാരായണനില്‍ ഒരു പ്രത്യേക അനുഭൂതിയുണ്ടാക്കി. സന്ധ്യയായാല്‍ വണ്ടുകളുടെ മൂളിപ്പാട്ട്‌ കേള്‍ക്കാം. നീര്‍നായകളുടെ കരച്ചില്‍ കേള്‍ക്കാം. എന്തോ നാരായണന്‌ തോന്നുകയാണ്‌. ഇതാണെന്റെ നാടെന്ന്‌ നാരായണന്‌ തോന്നുകയാണ്‌. ഇവിടെയാണ്‌ ഞാന്‍ കഴിഞ്ഞ ജന്‍മത്തില്‍ ജീവിച്ചതെന്ന്‌ നാരായണന്‌ തോന്നുകയാണ്‌ ഇവിടെ എവിടെയോയാണ്‌ ഞാന്‍ പിറന്ന്‌ വീണതെന്ന്‌ നാരായണന്‌ തോന്നുകയാണ്‌. ആ ഭൂപ്രദേശം തന്നെ തന്റേതാണ്‌ നാരായണന്‌ തോന്നുകയാണ്‌. കടവില്‍ കിടക്കുന്ന കുഞ്ഞ്‌ തോണി തന്റെതാണെന്ന്‌. ഒരു കാര്യം മമ്പറത്ത്‌ ജനിച്ച്‌ വളര്‍ന്നവര്‍ക്കാര്‍ക്കും ഇത്തരം വികാരമൊന്നും തോന്നിയിട്ടില്ല. ഏകദേശം ആയിരത്തോളം കിലോമീറ്റര്‍ അകലെ ജനിച്ച്‌ വളര്‍ന്ന നാരായണനാണ്‌ ഇതൊക്കെ തോന്നുന്നത്‌. അവരുടെ ഹൃദയത്തിലൊന്നും ഇവിടുത്തെ ആ ഇളംകാറ്റ്‌ പതുക്കെ പ്രവേശിച്ചിട്ടില്ല. ഈ കാറ്റ്‌ അവരെയൊന്നും തഴുകി ആനന്ദിപ്പിച്ചിട്ടില്ല. പക്ഷേ, നാരായണനെ മാത്രം! എന്തോ കാറ്റിനും പ്രകൃതിക്കും നാരായണനോടൊരു പ്രത്യേകസ്‌നേഹം തോന്നുന്നു. നാരായണന്‍ ഞങ്ങളുടെ പ്രിയപ്പെട്ട ആരോയാണെന്ന്‌ പ്രകൃതിയുടെ‍ പൊന്നോമന മകനാണ്‌ നാരായണന്‍. അവന്‍ ദൈവത്തിന്റെ മകന്‍ കൂടിയായിരിക്കാം. അവനെ ദൈവം കാണുന്നുണ്ടായിരിക്കാം. മറ്റുളളവര്‍ക്കൊന്നും നാരായണനെ കാണാന്‍ കഴിഞ്ഞെന്ന്‌ വരില്ല.

നാരായണനെന്ന വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു പാവം മനുഷ്യനില്‍ ഒരു ജീനിയസുണ്ട്‌. പക്ഷേ, നാരായണന്‌ അറിയില്ല താന്‍ ജീനിയസ്സാണെന്ന്‌. കവിയല്ല ,കലാകാരന്‍ ആകേണ്ടവനാണ് പക്ഷേ, നാരായണന്‌ അറിയില്ല തന്നില്‍ കലാപരമായ കഴിവുണ്ടെന്ന്‌ നാരായണനെക്കുറിച്ച്‌ നാരായണന്‌ അറിയില്ല. നാരായണന്‍ വിചാരിക്കുന്നു തന്നെപ്പോലെത്തന്നെയാണ്‌. തന്റെ കൂടെ ജോലി ചെയ്യുന്നവരും ഈ നാട്ടിലെ മറ്റുളളവരുമെല്ലാം എന്ന്‌ മമ്പറം പുഴയുടെ തീരത്തൊരു കളളുഷാപ്പുണ്ട്‌. അവിടെ കളള്‌ മാത്രമല്ല വായില്‍നിന്ന്‌ ഉമിനീര്‍ പൊട്ടിക്കുന്ന ഞണ്ട്‌ വറുത്തതും, ഇളമ്പക്ക വറുത്തതും, കിഴങ്ങും അയല പൊരിച്ചതും അങ്ങനെ പലതുമുണ്ട്‌.

സുഹൃത്തുക്കള്‍ പലപ്പോഴും നാരായണനെ കളള്‌ ഷാപ്പിലേക്ക്‌ വിളിക്കും. പക്ഷേ, നാരായണന്‍ പോകില്ല. അവര്‍ക്ക്‌ ഈ കളള്‌ഷാപ്പാണ്‌ ഹൃദയം അവര്‍ കൂട്ടം കൂടിയാല്‍ മിക്കപ്പോഴും സംസാരിച്ച്‌ കൊണ്ടിരുന്നത്‌ ഈ കളള്‌ഷാപ്പിനെ കുറിച്ചാണ്‌.

ഇടക്കാലത്ത്‌ നാട്ടില്‍ പോയപ്പോഴും അവര്‍ നാട്ടുകാരോട്‌ പറഞ്ഞ്‌ ഈ കളള്‌ഷാപ്പിനെ കുറിച്ചാണ്‌. കളളുഷാപ്പുമായി ബന്ധപ്പെട്ട എല്ലാകാര്യവും അവര്‍ക്കറിയാം. മമ്പറം എന്നാല്‍ അവര്‍ക്ക്‌ ഈ കളളുഷാപ്പാണ്‌. ആരാണ്‌ ഈ കളളുഷാപ്പ്‌ ലേലം വിളിച്ചെടുത്തത്‌ എന്നും അവര്‍ക്കറിയാം. അവര്‍ നാട്ടുകാരോട്‌ പറയുന്നു ഞങ്ങള്‍ ഒഴിവ്‌ ദിവസങ്ങളില്‍ പുഴയില്‍ നിന്ന്‌ മീന്‍ പിടിക്കും. പിലാപ്പി, ഇരിമീന്‍, കരിമീന്‍, കൊഞ്ച്‌, ഞണ്ട്‌ എന്നിങ്ങനെ നീളുന്നു മല്‍സ്യങ്ങളുടെ പട്ടിക. കേള്‍ക്കുന്നവന്റെ വായില്‍നിന്ന്‌ അപ്പോഴേ വെളളം കുടുകുടെ ഒഴുകാന്‍ തുടങ്ങും. ഒരു പുഴയുടെ ഉത്ഭവസ്ഥാനം അവരുടെ വായില്‍ നിന്ന്‌ രൂപപ്പെടുകയാണ്‌. അവര്‍ പറയുന്നു ഞങ്ങള്‍ മീനിനെ പിടിച്ചതിന്‌ ശേഷം അത്‌ കറിവെച്ചും പൊരിച്ചും, കരിച്ചും വറുത്തും ഭക്ഷണത്തിന്റെ കൂടെ കഴിക്കുമെന്ന്‌.

കേള്‍ക്കുന്നവര്‍ ആഗ്രഹിക്കുകയാണ്‌ ഞങ്ങള്‍ക്കും ഒന്ന്‌ മമ്പറത്തേക്ക്‌ പോകണമെന്ന്‌ കേള്‍ക്കുന്നവര്‍ പാലം പണിക്കാരായ തങ്ങളുടെ നാട്ടുകാരെ കാണുന്നത്‌ ഭാഗ്യവാന്‍മാരായാണ്‌.

അവര്‍ നാട്ടിലേക്ക്‌ വരുന്ന സമയത്ത്‌ വീട്ടുകാര്‍ക്കെല്ലാം വസ്‌ത്രങ്ങളും മറ്റ്‌ മധുരപലഹാരങ്ങളും വാങ്ങിച്ചിരുന്നു. അതുകൊണ്ട്‌ വീട്ടുകാര്‍ക്കെല്ലാം നല്ല സന്തോഷം ഓരോണക്കാലം വന്നതുപോലെ. വീട്ടുകാര്‍ കാണുന്നു എങ്ങും പൊന്നോണത്തിന്റെ പ്രതീതി. അവരുടെ ഹൃദയങ്ങളില്‍നിന്ന്‌ ഒരു പൂവിളി ഉയരുന്നു. അവരുടെ നാവില്‍ ഓണപ്പാട്ട്‌ മാവേലിമന്നനെ അവര്‍ സ്വപ്‌നം കണ്ടു. എല്ലാവരും സിനിമയ്‌ക്ക്‌ പോയി വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമാണ്‌ സിനിമയ്‌ക്ക്‌ പോകാറ്‌.

പാലം പണി പുരോഗമിക്കുകയാണ്‌ ഏകദേശം ജോലികള്‍ തീരാറായി. മമ്പറത്തുകാര്‍ക്ക്‌ ആഘോഷം വരാറായി ഇനി അവസാനമിനുക്ക്‌ പണികള്‍ കഴിഞ്ഞാല്‍ മമ്പറത്തിന്റെ നാഡിഞ്ഞരമ്പുകള്‍ പൂര്‍വ്വാധികം ഉഷാറോടെ പ്രവര്‍ത്തിക്കും. പാലം പണി കഴിഞ്ഞു മമ്പറത്തിന്‌ ഉത്സവമാണിന്ന്‌. കാരണം ഇന്നാണ്‌ പാലം ഉല്‍ഘാടനം ചെയ്യുന്നത്‌.

പാലം ഉല്‍ഘാടനം ചെയ്‌തുകഴിഞ്ഞു പാലത്തിലൂടെ വാഹനങ്ങള്‍ ഓടാന്‍ തുടങ്ങി. തലശ്ശേരിക്കും കണ്ണൂരേക്കുമുളള ബസുകള്‍ അതുവഴി കടന്ന്‌ പോയി അക്കരെയും ഇക്കരെയും തമ്മിലുളള അകല്‍ച്ച ഇല്ലാതായ രണ്ട്‌ കരയും ഒന്നായി തീര്‍ന്നു. ആ പാലത്തിലൂടെ രണ്ട്‌ കരയും എല്ലാം കൈമാറി രണ്ട്‌ കരയും പരസ്പരം കൈകൊടുത്ത്‌ ചിരിച്ച്‌ നിന്നു. സ്‌നേഹത്തിന്റെ പ്രതീകം. പാലം പണികഴിഞ്ഞ്‌ ജോലിക്കാരെല്ലാം കെട്ടും പെട്ടിയും എട്‌ത്ത്‌പോയി. ഇനിയൊരിക്കലും ഇവിടെക്കില്ല എന്നതുപോലെ. പക്ഷേ, നാരായണന്‍ മാത്രം പോയില്ല. നാരായണന്‍ പറയുന്ന ഇത്ര നല്ല നാട്ടില്‍നിന്ന്‌ ഇനി എവിടെപ്പോവാന്‍ നാടിനെ സ്‌നേഹിച്ചു. നാരായണനോട്‌ നാട്ടുകാരില്‍ പലര്‍ക്കും സ്‌നേഹം തോന്നി. ഇവിടെ എത്തുമ്പോള്‍ നാരായണന്‌ പ്രായം പതിനാല്‌. ഇപ്പോള്‍ പതിനാറ്‌. നാരായണന്‍ ഇവിടെനിന്ന്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

നാരായണന്റെ കീഴില്‍ ജോലിക്കാരുമായി ഇപ്പോള്‍ നാരായണനില്‍ മീശയും താടിയും മുളച്ച്‌ വന്നു. നാട്ടില്‍പോകും. ഒന്നുരണ്ട്‌ ദിവസം അവിടെനിന്ന്‌ തിരിച്ചിങ്ങോട്ട്‌ തന്നെ വരും. ഇവിടെ വാടകവീട്ടിലാണ്‌ നാരായണന്‍ താമസിക്കുന്നത്‌. ഒന്നിച്ച്‌ പാലം പണിക്കുളളവരെ നാരായണന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട്‌. അവര്‍ തിരുവനന്തപുരത്തിന്റെയും എറണാകുളത്തിന്റെയും പല ഭാഗങ്ങളില്‍ ഉളളവരായിരുന്നു. ആയിടയ്‌ക്ക്‌ നാരായണന്‌ ഒരു മുസ്‌ലീം പെണ്ണിനോട്‌ ഇഷ്‌ടം തോന്നി.

നാരായണന്‍ അവളെ വിവാഹം കഴിച്ചു. പേര്‌ റഷീദ്‌ഖാന്‍ എന്നാക്കിമാറ്റി. അവള്‍ കൂത്തുപറമ്പ്‌കാരിയായിരുന്നു. കുറച്ചൊക്കെ മീശയും താടിയും വെച്ചവനായി റഷീദ്‌ഖാന്‍ അവര്‍ക്ക്‌ രണ്ടൂ കുട്ടികള്‍ ജനിച്ചു അവരുടെ ബന്ധം അധികകാലം നീണ്ട്‌ നിന്നില്ല. റഷീദ്‌ഖാനും അവളും ബന്ധം വേര്‍പ്പെടുത്തി. വര്‍ഷങ്ങള്‍ കടന്ന്‌ പോകുന്നു. റഷീദ്‌ഖാനെ വിളിച്ച്‌ കൊണ്ടുപോകാന്‍ അവള്‍ വന്നു. അവന്‍ പോയില്ല. റഷീദ്‌ഖാന്റെ പ്രായം ഇന്ന്‌ നാല്‍പ്പത്തി അഞ്ചായി കഴിഞ്ഞു.

അവള്‍ വീണ്ടും വന്നു. റഷീദ്‌ഖാനെ കൂട്ടിക്കൊണ്ട്‌ പോവാന്‍ പക്ഷെ, റഷീദ്‌ഖാന്‍ പോയില്ല. വര്‍ഷങ്ങള്‍ കടന്ന്‌ പോയി. മീശയും താടിയും വെച്ച റഷീദ്‌ഖാനെ നാട്ടുകാര്‍ മീശ എന്നാണിപ്പോള്‍ വിളിക്കാറ്‌. കുട്ടികള്‍ ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ അമ്മമാര്‍ മീശ ഇപ്പംവരും എന്ന്‌ പറഞ്ഞ്‌ പേടിപ്പിക്കും. കാണുമ്പോള്‍ ഭീകരരൂപം തോന്നാമെങ്കിലും റഷീദ്‌ഖാനെ എല്ലാവര്‍ക്കും അറിയാം ഭീകരനല്ലായെന്ന്‌. അത്‌ സ്‌നേഹത്തിന്‍ ഒരു കുടമാണ്‌ എന്ന്‌. മമ്പറം പാലത്തിന്‌ കേടുപാടുകള്‍ വന്നു. റഷീദ്‌ഖാന്റെ ഒരുഭാഗവും തളര്‍ന്ന്‌ പോയി. കുറച്ച്‌ കാലം കണ്ണൂര്‍ ആശുപത്രിയില്‍ കിടന്നു. എങ്കിലും പൂര്‍വ്വസ്ഥിതിയായില്ല. ഇപ്പോള്‍ ഒരു ജോലിയും എടുത്ത്‌കൂടാ. സാമ്പത്തികമായി തളര്‍ന്നു. മമ്പറം പാലം പൊളിക്കുന്നു എന്ന വാര്‍ത്ത റഷീദ്‌ഖാന്റെ മനസിനെ വേദനിപ്പിച്ചു. റഷീദ്‌ഖാന്‍ തന്നെയും പാലത്തിനെയും മാറിമാറി നോക്കി. ആ കണ്ണില്‍ നിന്നും ഉറ്റുകണ്ണുനീര്‍ ഒഴുക്കി. പക്ഷേ, അതൊന്നും ആരും കണ്ടില്ല. വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതെ ഇപ്പോള്‍ അടച്ചിട്ട പീടിക വരാന്തയിലും ബസ്‌സ്‌റ്റോപ്പിലുമൊക്കെയാണ്‌ കിടന്നുറങ്ങാറ്‌. ചിലര്‍ ബീഡി കൊടുക്കും. വീട്ട്‌ സാധനങ്ങള്‍ വാങ്ങിച്ച്‌ കൊടുത്താല്‍ കുറച്ച്‌ ചോറ്‌ കൊടുക്കും. ആരെങ്കിലും ഒരു ചായ വാങ്ങിച്ച്‌ കൊടുക്കും. ഇങ്ങനെയൊക്കെയാണ്‌ റഷീദ്‌ഖാന്റെ ഇന്നത്തെ ജീവിതം. ആരോടും സങ്കടങ്ങള്‍ പറഞ്ഞില്ല. പരിഭവം പറഞ്ഞില്ല. പ്രായം എഴുപതായി. മമ്പറം പാലത്തിലൂടെ വാഹനങ്ങള്‍ ഓടാന്‍ പാടില്ലാത്ത സാഹചര്യം വന്നു. പാലം അപകടഭീതിയിലാണ്‌. റോഡ്‌ ഗതാഗതം നിരോധിച്ചതിനാല്‍ റഷീദ്‌ഖാന്‍ ഇപ്പോള്‍ കിടന്നുറങ്ങുന്നത്‌ പാലത്തിന്റെ മുകളില്‍ ഒരു സൈഡിലാണ്‌. പാലം ഉപയോഗമില്ലാതായി പോയതുപോലെതന്നെ റഷീദ്‌ഖാനും ഉപയോഗമില്ലാതായി തീര്‍ന്നു.

പകല്‍ സമയത്ത്‌ പുഴക്കരയില്‍ നിന്ന്‌ റഷീദ്‌ഖാന്‍ പാലത്തിനെ നോക്കി കുറെനേരം നില്‍ക്കും. കുറെയങ്ങനെ നോക്കിക്കഴിഞ്ഞാല്‍ മരത്തണലില്‍ വിശ്രമിക്കും. മരത്തണലില്‍ നിന്ന്‌ പലപ്പോഴും പാലത്തിലേക്കായിരിക്കും അയാളുടെ കണ്ണ്‌. പാലം പൊളിക്കാന്‍ തീരുമാനിച്ചു. പാലം പൊളിക്കല്‍ പണി തുടങ്ങി. ആ പണി റഷീദ്‌ഖാന്‍ ദൂരെനിന്നും നോക്കിക്കണ്ടു. രണ്ട്‌ മാസം കൊണ്ട്‌ പാലം പൂര്‍ണ്ണമായും പൊളിച്ച്‌ കഴിഞ്ഞു. ഇനി പുതിയ പാലം വരണം. റഷീദ്‌ഖാന്‍ വടിയും കുത്തി പതുക്കെ നടക്കുന്നു. അയാളുടെ മനസ്സില്‍ നൊമ്പരങ്ങള്‍. ജീവിതത്തെക്കുറിച്ചാലോചിക്കുന്നു. താന്‍ ജനിച്ച്‌ വളര്‍ന്ന നാടിനെക്കുറിച്ചാലോചിക്കുന്നു. അച്‌ഛനമ്മമാരെക്കുറിച്ചാലോചിക്കുന്നു. സഹോദരീസഹോദരന്‍മാരെക്കുറിച്ച്‌ ആലോചിക്കുന്നു. അച്‌ഛനും അമ്മയും വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മരിച്ച്‌ പോയിരുന്നു. ഇനി അങ്ങോട്ടൊന്നും പോകാന്‍ വയ്യ.

അയാളുടെ കണ്ണില്‍നിന്നും കണ്ണീര്‍ ഒരരുവിയായി ഒഴുകി. ഇന്ന്‌ നേരം വെളുത്തപ്പോള്‍ കണ്ടത്‌ റഷീദ്‌ഖാന്‍ ജീവനറ്റ്‌ കിടക്കുന്നതാണ്‌. അയാള്‍ പ്രായാധിക്യം കാരണം മരിച്ചിരിക്കുന്നു. ജനങ്ങള്‍ മുന്‍പ്‌ പാലം നിന്നതിനടുത്ത്‌ ഒരു കുഴി കുഴിച്ചു. അതില്‍ അയാളെ കിടത്തി മണ്ണിട്ട്‌ മൂടി. എല്ലാവരും പിരിഞ്ഞ്‌ പോയി. ഈ ഭൂമിയിലേക്ക്‌ ഉറ്റിവീണ സ്‌നേഹത്തിന്റെ ഒരു തുളളിയായിരുന്നു നാരായണന്‍ എന്ന റഷീദ്‌ഖാന്‍.

രമേശന്‍ ടി.കെ.


-, വടക്കര,



Your response will be e-Mailed to the poster.