ഒരു സാങ്കല്പിക ജലപ്രശ്ന നിവാരണ ചരിതം

അന്യം തിന്നുപൊയ ഒരു പിടി സംസ്ക്കാരങ്ങളുടെ വിളനിലമായിരുന്നതു ഓരോ നദീ തടവും ഇന്നും ജലത്തെ ആശ്രയിച്ചാണ് ജീവന്റെ നിലനില്പു തന്നെ.

ജലമില്ലാതെ നിലനില്‍ക്കുവാന്‍ സാധിക്കില്ല എന്ന തിരിച്ചറിവിന്റെ മകുടോദാഹരണമായി രാജ്യം നേരിടുന്ന ജല സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി കേന്ദ്ര ഗവണ്മെന്റ് ഒരു സമിതി രൂപീകരിച്ചു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതിനായി ഓരോ സംസ്ഥാനങ്ങളിലെയും ഗവണമെന്റുകളോട് കേന്ദ്ര സമിതിയ്ക്കു കീഴില്‍ ഉപസമിതി രൂപീകരിച്ച പ്രശനങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി പ്രശ്ന നിവാരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അതതു സംസ്ഥാനങ്ങളുടെ പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാതെ നടപ്പാക്കുവാനുള്ള രൂപരേഖ തയ്യാറാക്കി എത്രയും പെട്ടെന്ന് കേന്ദ്ര സമിതിയെ അറിയിക്കുവാന്‍ ഉത്തരവായി.

ഉത്തരവ് കേരളനിയമസഭയില്‍ ഫാക്സായി ലഭിച്ചപ്പോള്‍ മുതല്‍ എല്ലാ രാഷ്ടീയ കക്ഷികളും മാരത്തോണ്‍ ചര്‍ച്ച തുടങ്ങി. ജല സ്രോതസുകളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാനുള്ള സംസ്ഥാന സമിതിയില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് എത്രപേരെ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുമെന്നതായിരുന്നു പ്രധാന വിഷയമെങ്കിലും തിരഞ്ഞെടുക്കുന്നവനെ എങ്ങനെ പുകച്ച പുറത്ത് ചാടിക്കാമെന്നതായിരുന്നു അണികളുടെ ഇടയിലെ പ്രധാന പ്രശനം.

ഒടുവില്‍ ഐക്യകണ്ഠേന ഭരണ പക്ഷവും പ്രതിപക്ഷവും നിയമ സഭയുടെ ചരിത്ര താളുകളില്‍ സുവര്‍ണലിപികളില്‍ ആലേഖനം ചെയ്യുവാനായി ഒരുമിച്ച് ഒരു തീരുമാനത്തിലെത്തിയപ്പോള്‍ വിവേകമുള്ള പൊതു ജനത്തേക്കാള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് സമിതിയിലേക്ക് മരുന്നിരുപോലും ഇരുമുന്നണിയില്‍ നിന്നും ആരെയും തിരഞ്ഞെടുത്തിട്ടില്ല. കണ്ണുമൂടികെട്ടിയ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പ്രതിപുരുഷനായ ഒരു റിട്ടയേര്‍ഡ് ജഡ്ജിയായിരുന്നു സമിതിയുടെ ചെയര്‍മാന്‍. പ്രമുഖ വ്യവസായികളും മതനേതാക്കന്മാരും വന്മുതലാളിമാരുമായിരുന്നു സമിതിയിലെ മറ്റ് അംങ്ങള്‍. ചുരുക്കി പറഞ്ഞാല്‍ മാലിന്യനിക്ഷേപം പോലുള്ള കാര്യങ്ങളാല്‍ ജലവുമായി പരോക്ഷബന്ധമുണ്ടെന്നതല്ലാതെ യഥാര്‍ത്ഥത്തില്‍ ജലവുമായി ബന്ധപ്പെട്ടുകിടക്കുന്നവരുടെ അല്ലെങ്കില്‍ ജലസംരക്ഷണ മനോഭാവമുള്ളവരുടെ സമിതി ജലരേഖയായി.

സമിതിയിലെ എല്ലാ അംഗങ്ങളും നമ്മുടെ കൊച്ചു കേരളത്തില്‍ അങ്ങോളമിങ്ങോളം ശീതീകരിച്ച കാറില്‍ സഞ്ചരിച്ച് മേല്‍പ്പാലങ്ങളുടെ മുകളില്‍ നിന്നും മറ്റുമായി പ്രധാനപ്പെട്ടതും അല്ലാത്തതുമായ നദികള്‍ കണ്ടു. കായല്‍ കണ്ടു തടാകങ്ങള്‍ കണ്ടു. എന്തിനേറെ കടലുവരെ പോയി കണ്ടു. ഒടുവില്‍ മാലിന്യനിക്ഷേപം മണല്‍കൊള്ള തുടങ്ങിയ ഗുരുതര വിഷയങ്ങള്‍ സമിതി കണ്ടെത്തുകയുണ്ടായി.

വടക്കന്‍ കേരളത്തിലെ ജീവനാഡിയായ ഭാരതപ്പുഴ പണ്ട് ഒഴുകിരുന്ന പ്രദേശങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് കൈവഴികളായി പിരിഞ്ഞ് ചാലുകളായി ഒഴുകുന്നത് കണ്ടത്. മണല്‍പ്പാടമെന്ന് തോന്നിപ്പിക്കുന്ന പാതി മരിച്ച പുഴയുടെ മരവിച്ച പാര്‍ശ്വങ്ങളിലൂടെ പായുന്ന ടിപ്പര്‍ ലോറികളുടെ പാച്ചിലിനിടയിലൂടെയാണ്. മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനുമുകളില്‍ നിന്നു നോക്കിയാല്‍ വയലാറിന്റെ വരികളിലെ കൊലുസിട്ട പെണ്ണ്പല വര്‍ണ്ണങ്ങളിലുള്ള പെണ്ണായി മാറിയത് കാണാം. ഇതിലും ഭേദം പൂര്‍ണാനദിയാണെന്ന് തോന്നു. ചൂര്‍ണിപ്പുഴയുടെ അത്ര അവള്‍ക്ക് സഹിക്കേണ്ടി വന്നിട്ടില്ലന്ന് വേണമെങ്കില്‍ പറയാം

പരിണാമ സിദ്ധാന്തമനുസരിച്ച് മൃഗങ്ങളില്‍ നിന്ന് പരിണമിച്ച മനുഷ്യര്‍ക്കും ഉള്ളിന്റെ ഉള്ളില്‍ മൃഗീയചോതന ഉടലെടുത്തെന്നുവരാമെന്ന് വിദഗ്ദ മതം. അതുപോലെ ജലപ്രശ്നങ്ങള്‍ കണ്ടെത്തുന്നതുള്ള സമിതിയിലെ അംഗങ്ങളാണങ്കിലും സ്വകാര്യ പ്രവര്‍ത്തനങ്ങളില്‍ പരോക്ഷത്തിലും പ്രത്യക്ഷത്തിലും ജലമലിനീകരണത്തിന് കൂട്ടുനില്‍ക്കുന്നതിനാല്‍ വ്യവസായ ശാലകള്‍ക്കെതിരെയോ, ഇന്ത്യയിലെ ഏറ്റവും വലിയ തുറന്ന കക്കൂസിന്റെ ഉടസ്ഥരായ ഇന്ത്യന്‍ റെയില്‍ വെക്കെതിരെയോ, മറ്റുള്ള മലിനീകരണ സ്ഥാപനങ്ങളെ അപേക്ഷിച്ച് വളരെ നിസാരനായ വീട്ടുമാലിന്യങ്ങള്‍ തള്ളുന്ന വ്യക്തികള്‍ക്കെതിരെ പോലും ഒരാക്ഷേപശരവും തൊടുക്കാതെ, പുഴയുടെ വിരിമാറില്‍ നിന്നൂറ്റുന്ന മണല്‍ കൊള്ളക്കാരെപോലും കണ്ടില്ലെന്നു നടിച്ച് സമിതി കേരളത്തിലെ ജലസ്രോതസുകളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നത്തില്‍ ഒരു കണ്ടുപിടുത്തം നടത്തി.

ജല ദൌര്‍ലഭ്യമാണ് കേരളത്തിലെ ജലസ്രോതസുകള്‍ നേരിടുന്ന പ്രധാന പ്രശനം
കാരണം കണ്ടെത്തിയനിലയ്ക്ക് പരിസ്ഥിതിയ്ക്കുനുയൊജ്യമായ പരിഹാരമാര്‍ഗവും കണ്ടെത്തി കേന്ദ്രസമിതി മുമ്പാകെ എത്തിയ്ക്കാനുള്ള കഠിനയത്നത്തിലായി. സംസ്ഥാന സമിതിയങ്ങള്‍

ജല ദൌര്‍ലഭ്യം ഇല്ലാതാവണമെങ്കില്‍ മഴ പെയ്യണം. ദൃഷ്ടിപ്രദേശങ്ങളില്‍ കുടിലുകെട്ടി താമസമാക്കിയ നമ്മുടെ നദികളെ നിറച്ചൊഴുകുന്നതിനായി എങ്ങിനെ കൂടുതല്‍ മഴ പെയ്യിക്കാമെന്നായി അടുത്ത ചിന്ത. വനശീതീകരണം പ്രശ്നങ്ങള്‍ക്ക് മുഖ്യഹേതുവാകയാല്‍ വന പുന:സൃഷ്ടി ഒരു പരിഹാരമാര്‍ഗ്ഗമായി അവലംബിക്കാമായിരുന്നു. പക്ഷെ അത് പൂര്‍ത്തിയാവുമ്പോഴേക്കും മന്ത്രിസഭയുടെ കാലാവധി തീര്‍ന്നിട്ടുണ്ടാവും തന്നെയുമല്ല അത്യാവശ്യം കാലതാമസവും ഉണ്ടാവും. സംഗതി ഫലിച്ചാല്‍ തന്നെ ക്രെഡിറ്റ് മറ്റാര്‍ക്കെങ്കിലുമായാലോ അതുകൊണ്ട് ആ അഭിപ്രായം മുളയിലെ നുള്ളി. രണ്ടാമതായി രാസമഴയെ കുറിച്ച് പ്രതിപക്ഷം സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത വ്യവസായ പ്രമുഖന്റേതായി വന്ന് അഭിപ്രായം ഭരണപക്ഷം പിന്‍ താങ്ങുന്നവര്‍ക്ക് രസിക്കാതിരുന്നതുകൊണ്ട് ചര്‍ച്ചയ്ക്കുപോലും ഇടനല്‍കാതെ അടുത്ത അഭിപ്രായങ്ങളിലേക്ക് പോയി.

ഉപഭോഗ സംസ്ക്കാരത്തിന്റെ ഈറ്റില്ല മായ കേരളത്തിന് അനുയോജ്യമായ ഒരഭിപ്രയം എല്ലാവര്‍ക്കും ബോധിച്ചു, അമേരിയില്‍ നിന്നും ജലം ഇറക്കുമതി ചെയ്യാമെന്നതായിരുന്നു അഭിപ്രായം . ഇന്ത്യന്‍ ഗവണ്മെന്റിന്റെ വാതക പൈപ്പ് പാതിവഴിയില്‍ നില്‍ക്കുന്നതിനാല്‍ ജലം പൈപ്പുവഴി കൊണ്ടുവരുവാനുള്ള നീക്കം ആദ്യം തന്നെ ഉപേക്ഷിച്ചു. ജലമാര്‍ഗ്ഗവും വ്യോമമാര്‍ഗ്ഗവുമായിരുന്നു. ചര്‍ച്ചയ്ക്കെത്തിയ മറ്റ് രണ്ട് ഇറക്കുമതി വഴികള്‍. എങ്കിലും നാല് അവസ്ഥയില്‍ കാണപ്പെടുന്ന ജലം അതിന്റെ ഏത് രൂപത്തില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിക്കുമെന്ന ചര്‍ച്ച അഭിപ്രായ ഐക്യത്തിലെത്താതെ നീണ്ടുപോയി.

കേരളത്തില്‍ സാധാരണ പാലങ്ങളും റോഡുകളുമൊക്കെ പണിയുന്നതിനായി സ്വദേശ നിര്‍മ്മാണ കമ്പനികള്‍ ഉണ്ടെങ്കിലും വിദേശ കമ്പനികള്‍ക്ക് കരാര്‍ കൊടുക്കുകയാണല്ലോ പതിവ്. അതുപോലെ നമ്മുടെ നദികളെ അമ്പതുവര്‍ഷം മുമ്പ് ഒഴുകിയിരുന്നതുപോലെ തന്നെ ഇപ്പോഴും നിറച്ചൊഴുക്കുവാനായി ഏതെങ്കിലും വിദേശ കമ്പനിയുമായി കരാറിലേര്‍പ്പെടാമെന്ന അഭിപ്രായം ഏറെ മുന്നോട്ടുപോയി. കേന്ദ്ര സമിതിയ്ക്കു മുമ്പാകെ പൂര്‍ണ്ണ പ്രശനപരിഹാര റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടതിനാല്‍ കരാറിന്റെ ഇന്റെര്‍നെറ്റിലെ പരസ്യം കണ്ട് താല്പര്യമറിയിച്ച ചില വിദേശ കമ്പനി മേധാവികളുമായി കരാറിനെ കുറിച്ച് ചര്‍ച്ച നടത്തുകയും കുറഞ്ഞതുകയ്ക്ക് കരാറെടുക്കാമെന്നറിയിച്ച കമ്പനിയുടെ മേധാവിയെ വിദേശത്ത് പോയി കണ്ട് സമിതിയംഗങ്ങള്‍ വിദേശവിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഴുകിയിരുന്നതുപോലെ സമ്പുഷ്ടമായി കേരളത്തിലെ ജലസ്രോതസുകളെ മാറ്റിത്തരാമെന്ന് കമ്പനി കരാറില്‍ ഒപ്പുവെയ്ക്കണമെങ്കില്‍ അടുത്ത അമ്പതുവര്‍ഷത്തേയ്ക്ക് ജലസ്രോതസുകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് വേണമെന്ന്‍ കമ്പനി ഉപാധിവെച്ചു.

ഉപാധി കേട്ടപാടെ എത്രയും പെട്ടെന്ന് വിദേശത്തു നിന്ന് മടങ്ങിയ സമിതിയഗങ്ങള്‍ കരാള്‍ നല്‍കിയാല്‍ തന്നെ ജലസ്രോതസുകളെ അടുത്ത അമ്പതുവര്‍ഷത്തേയ്ക്ക് വിദേശകമ്പനി എങ്ങിനെയെല്ലാം ഉപയോഗിക്കുമെന്നോര്‍ത്ത് തലപുകച്ചു.

ഒരു പാലം, പണിതശേഷം അതുപോലുള്ള പത്ത് പാലങ്ങളുടെ നിര്‍മ്മാണചെലവ് പലിശസഹിതം സാധാരണക്കരന്റെ ചില്ലിക്കാശില്‍ നിന്നുപോലും ടോളിന്റെ പേരില്‍ പിടുങ്ങുന്ന കമ്പനികള്‍ ഇപ്പോഴും അരങ്ങുവാഴുമ്പോള്‍ അര നൂറ്റാണ്ടിന്റെ ഉടമസ്ഥരായവര്‍ ജസ്രോതസുകളെ ഏതു രീതിയില്‍ ഉപയോഗിച്ചാലും അതുകണ്ട് നോക്കു കൂലി ചോദിക്കേണ്ടി വരുമോയെന്ന ഭയന്നിട്ടാവണം ചോദ്യങ്ങളുടേയും മറുചോദ്യങ്ങളുടേയും ചര്‍ച്ചകളുടെയും നടുവില്‍ ജലദൌലഭ്യം ഇല്ലാതാക്കുവനുള്ള കരാര്‍ വിദേശ കമ്പനിയ്ക്ക് നല്‍കാമെന്ന ആശയം വെള്ളത്തില്‍ വീണ ഐസുകട്ട പോലെയായി.

ജല സ്രോതസുകളുടെ പ്രശ്ന പരിഹാര ചര്‍ച്ച മൂല കാരണത്തില്‍ തൊട്ടു തീണ്ടാതെ മുന്നേറികൊണ്ടിരുന്നു.

അപ്പോഴും പനിനീരുപോലത്തെ തെളിനീരുമായി കാതങ്ങള്‍ താണ്ടിയിരുന്ന നമ്മുടെ ജലസ്രോതസുകള്‍, ഒരുപാട് ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷിയായ നദീതടങ്ങള്‍ ഒരുപാടു പേരുടെ നഷ്ടസ്വപ്നങ്ങള്‍ക്കും അവരുടെ ജീവനും സ്വന്തം ഹൃദയത്തില്‍ നിത്യതയുടെ സാന്ത്വനമൊരുക്കി അഗാധയുടെ അടിത്തട്ടില്‍ താരാട്ടു പാടി ആശ്രയിക്കുന്നവര്‍ക്ക് അഭയവും അന്നവും നല്‍കി അനേകം സാഹിത്യകാരന്മാര്‍ക്ക് ജന്മം നല്‍കി കാല്പ്നീകത ഉള്ളിലൊളിപ്പിച്ച് അവര്‍ക്ക് പ്രചോദനമേകിയ നദി അവള്‍ നിലനില്‍പ്പിനായി നിശബ്ദമായി കേഴുകയാണ്.

അസ്ഥിപഞ്ജരമെങ്കിലും അവശേഷിക്കണേയന്ന പ്രാര്‍ത്ഥനയോടെ.............

സോണി സോമന്‍, ആനച്ചാല്‍.


-, എറണാകുളം ,Your response will be e-Mailed to the poster.