മേലേവാര്യത്തെ പെണ്‍കുട്ടികള്‍

“മേലേവാര്യത്തെ പെണ്‍കുട്ടികള്‍ക്ക് മാനസികരോഗം പാരമ്പര്യമാണ്. മാനസികാശുപത്രിയില്‍ പോയില്‍ സരിതയേ അന്വേഷിക്കുക”

എന്ന്,
വിശ്വസ്തനായ സുഹൃത്ത്.

രഘുവിന്റെ കൈയിലിരുന്ന് ആ എഴുത്ത് വിറച്ചു
“അപ്പോള്‍ മിനി”?
അതൊരു ചോദ്യചിഹ്നമ്മായി അയാളുടെ അന്തരാളത്തില്‍ ചെമ്പടുപ്പ് കത്തി. ഭംഗിയില്ലാത്ത കടലാസില്‍ കോഴിച്ചിക്കിച്ചികഞ്ഞതു പോലുള്ള അക്ഷരം ഒരു നവസാക്ഷരന്‍ എഴുതിയതുപോലെ. “ എവിടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.” സീലില്‍ അക്ഷരം തെളിയുന്നില്ല അതോ, തന്റെ കണ്ണില്‍ ഇരുള്‍ മൂടലോ,
അയാള്‍ കസേരയില്‍ ചാരിയിരുന്നു ഫാനിന്റെ അനുസ്യൂത പ്രവാഹത്തില്‍ സിഗററ്റ് പുകച്ചുരുളുകള്‍ കീറിമുറിഞ്ഞുകൊണ്ടിരുന്നു “തന്റെ ഹൃദയം പോലെ”.
വിശ്വസ്ഥനായ സുഹൃത്ത്.
“ആരാണീസുഹൃത്ത്”, ഇരുവരെ കണ്ടിട്ടും. കേട്ടിട്ടുമില്ലാത്ത സുഹൃത്തുക്കള്‍ മാത്രമേ നാട്ടിലുള്ളു. അവര്‍ മിനിയെ പെണ്ണുകാണാല്‍ച്ചടങ്ങില്‍ പങ്കെടുത്തവര്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചവര്‍ പിന്നെ ആര്‍ക്കാണ് തന്നോട് വിരോദം?

മേലേ വാര്യത്തുകാര്‍ കുടുബപരമായും സാമ്പത്തികമായും മോശമില്ല, മിനിയാണെങ്കില്‍ ഡിഗ്രിക്ക് പഠിക്കുന്നു ലാസ്റ്റ് ഈയറാണ് അതു പൂര്‍ത്തിയാക്കണമെന്ന് അവള്‍ പറഞ്ഞു. എന്നില്‍ അതു കഴിഞ്ഞു മതി കല്ല്യാ‍ണം എന്നുറപ്പിച്ചു. ആ കുട്ടിയുടെ സൌഭാഗ്യത്തില്‍ അസൂയ തോന്നിയ ആരെങ്കിലും മെഴുതിയതാവാം ഈ ഊമക്കത്ത്.
“അങ്ങിനെ യാവണേ” എന്നയാള്‍ മനസ്സി പറയുകയും ആശ്വസിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
“മാനസീകാശുപത്രി.”
“സരിത്” ഇതയാളുടെ മനസ്സിനെ കലക്കിമറിച്ചു. മേലേവാ‍ര്യത്തെ കുടുബത്തോട് ഈര്‍ഷ്യതോന്നി, മിനിയോട് വെറുപ്പ്, അവര്‍ക്കെന്താ സത്യം പറഞ്ഞാ‍ല്‍
“ഒന്നുമില്ലെങ്കിലുമ മിനിക്കെങ്കിലും. എല്ലാ ബ്രോക്കര്‍ രാമന്‍ കുട്ടിയുടെ പണിയാണ് അയാളുടെ ചെപ്പക്കിട്ടൊന്നു കിടക്കണം. ആകെ ഒരു തളര്‍ച്ച, ഒരു വല്ലായ്മ.
ഏതായാലും ഒന്നന്വേഷിക്കുക തന്നെ. കുളിച്ചെന്നുവരുത്തി ലീവെഴുതി ഓഫീസിലേല്‍പ്പിച്ച് വേഗം നടന്നു.

ദേശിയ പാതയ്ക്കരികില്‍ ആര്‍ച്ചി പേരെഴുതിയ വലിയ ഗേറ്റില്‍ ബസ്സ് നിന്നപ്പോള്‍ രഘു യാത്രികമായി ഇറങ്ങി ഗേറ്റിലേക്ക് നടന്നു. ഒരു നിമിഷം, തിരിച്ചു പോയാലോ.
“ഡോക്ടറേകാണാനാണോ”, വാച്ച് മാന്റെ ഉച്ചത്തിലുള്ള ശബ്ദം . അതേയെന്നര്‍ത്ഥത്തില്‍ തലയാട്ടി. ഇരുമ്പ് പിടിച്ച ഇരുമ്പ് ഗേറ്റ് കറകറ ശബ്ദത്തോടെ മലര്‍ക്കെതുറന്നു. അയാള്‍ മെല്ലെ നടന്നു. ഹൃദയത്തിന്റെ താളാത്മകത നഷ്ടമായതുപോലെ , കരിയിലയുടേതുപോലെ ഇരു ഭാരമില്ലയ്മ. നീണ്ട ഇടവഴിയിലൂടെ അല്പം നടന്നപ്പോള്‍ സൂപ്രണ്ടിന്റെ ഓഫീസുകണ്ടു. ഹാഫ് ഡോറില്‍ പതുക്കെ തട്ടിയപ്പോള്‍ കൈ കുഴയുന്നതുപോലെ തോന്നി.
“യെസ് കമിന്‍” ‌ മുഴക്കമുള്ളതും ശാന്തവുമായ സ്വരം ഒരു സങ്കോചത്തോടെ, തളര്‍ന്നതുപോലെ രഘു ആ തടിച്ച മനുഷ്യനദിമുഖമായി കസേരയിലിരുന്നു. എവിടെനിന്നോ ഒരു ശക്തി ഉറവയെടുക്കുന്നതുപോലെ തളര്‍ച്ചമാറി, മുഖവുരകൂടാതെ ചോദിച്ചു.
“സര്‍ ഇവിടെ സരിതയെന്നൊരു കുട്ടിയുണ്ടോ”?
“നിങ്ങള്‍ സരിതയുടെ ആരാണ്”? മറുപടി ഒരു മറുചോദ്യമായിരുന്നു.
“ആ കുട്ടി എന്റെ അകന്ന ബന്ധത്തില്‍പ്പെട്ടതാണ് സര്‍”
“രണ്ട് വര്‍ഷമായി ആ കുട്ടിയിവിടെ ഇതുവരെ ബന്ധുക്കളോ, കുടുബക്കാരോവന്നിട്ടില്ല, ഇപ്പോള്‍ ഇങ്ങനെയൊരു ബന്ധു.”
“കുറെ വര്‍ഷമായി ഞാന്‍ നാട്ടിലില്ലായിരുന്നു തിരിച്ചു വന്നപ്പോഴാണറിഞ്ഞത്”
“ഉം”
“എനിക്കാകുട്ടിയെയൊന്ന് കാണാമോ”
“തീര്‍ച്ചയായും, അഡ്രസ്സ് തരും” രഘു വേഗത്തില്‍ മേലേവാര്യത്തെ അഡ്രസ്സ് ഏല്‍പ്പിച്ചു.
മേശയിലിരിക്കുന്ന ബെല്ലടിച്ച് ഡോക്ടര്‍ നഴ്സിനെ വരുത്തി രഘുവിനെകൂടെയയച്ചു.

ഇടനാഴികയിലുള്ള ബഞ്ചിലിരിക്കുവാന്‍ പറഞ്ഞ് നഴ്സ് സരിതയെ കൊണ്ടുവരാന്‍ പോയി, രഘു പുറത്തേകാഴ്ചകള്‍ കണ്ടു കൊണ്ടിരുന്നു.

“ഇതാ നിങ്ങളുടെ ആള്‍” നഴ്സിന്റെ സ്വരം രഘുപെട്ടെന്ന് തിരിഞ്ഞു നോക്കി, അറിയാതീഴുന്നേറ്റു പോയി.
‘ഈശ്വരാ അതേമുഖം, അതേ നിറം. എണ്ണമയമില്ലാത്ത ചുരുല്‍മുടികള്‍ പാറിപ്പറക്കുന്നു. സാരിയാണ് വേഷം ഇരുപത്തി രണ്ടോ , ഇരുപത്തി മൂന്നോ തോന്നിക്കും വയസ്സ്. മെലിഞ്ഞ് കൊലുന്നനേയുള്ള രൂപം”
“സരിതേ “ പക്ഷേ അവള്‍ വിളികേട്ടില്ല അയാളെ ഒന്നു മുഖമുയര്‍ത്തി നോക്കുകപോലും ചെയ്തില്ല. രഘു വാക്കുകള്‍കുവേണ്ടി പരതി.
പൂത്തീട്ടത്തിലെകാറ്റിലാടുന്ന തെച്ചിപ്പുവിലേക്ക് നോക്കി നിര്‍വികാരതയോടുകൂടി അവള്‍ നിന്നു, എനിക്കാരെയും കാണണ്ട എന്നു പറയുന്നതുപോലെ. എന്തു പറയണമെന്നയാള്‍ക്ക് ഒരു രൂ‍പവുമുണ്ടായിരുന്നില്ല.
“ഒത്തിരി സമയമായില്ലെ ഇനി പിന്നെയാവാം നേഴ്സ് സരിതയേയും കൂട്ടിപ്പൊയി.
“ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍” അയാള്‍ അറിയാതെ ആശിച്ചു. “
എന്താ‍ മിസ്റ്റര്‍ രഘു കുട്ടിയെ കണ്ടില്ലേ” .. സൂപ്രണ്ടിന്റെ സ്വരം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി.”
“സര്‍ എനിക്കീടയ്ക്ക് വന്ന് ആകുട്ടിയെ ഇനിയും കാണുന്നതി........?
“തീര്‍ച്ചയായും, നിങ്ങള്‍ വരുന്നത് ആ കുട്ടിക്ക് സന്തോഷമാകും. അവള്‍ക്ക് ഭ്രാന്തില്ല. മാനസികമായി ഒരു ചെറിയ ഡിപ്രഷന്‍ ഉണ്ടായി എന്നുവേണമെങ്കില്‍ പറയാം അകാരണമായി ഒരു ചിരി,ഒരു കരച്ചില്‍. ഇപ്പോള്‍ നോര്‍മ്മല്‍ എന്നെയും നിങ്ങളേയും പോലെ എല്ലാം ചെയ്യുന്നു ബന്ധുക്കള്‍ക്കെഴുതി, ആരും വന്നില്ല ഇതുവരെ കൊണ്ടുപോകാന്‍.

സൂപ്രണ്ടിന് നന്ദി പറഞ്ഞുകൊണ്ട് രഘു നടന്നു ഉറച്ച കാല്‍ വെയ്പ്പുകളോടെ എന്തോ നിശ്ചയിച്ചുറച്ചപോലെ മേലേവാര്യത്തെ തറവാട്ടിലേക്ക് മിനിയുടെ അടുത്തേക്ക്, കാരണവരുടെ മുന്നിലേക്ക്.
“നിങ്ങള്‍ക്കിതെന്നോട് പറയാമായിരുന്നില്ലേ” രഘുവിന്റെ സ്വരം കനത്തു. കാരണവര്‍ ഞെട്ടിയോ? മിനിയുടെ മുഖത്ത് കരിനിഴല്‍ നിറഞ്ഞപോലെ ?
അമ്മയില്‍ നിന്നൊരു തേങ്ങലുയര്‍ന്നു കേള്‍ക്കാം. ഒന്ന് ഒരു തീപന്തമായി തന്റെ നെഞ്ച് പൊള്ളിക്കുന്നതായി രഘുവിന് തോന്നി.

“അത് .......അത്” .........വിയര്‍ത്തുകുളിച്ച കാരണവര്‍ക്ക് തൊണ്ട വരണ്ടു, സ്വരം ഇടറി.
“ഇത് ഏഴാമത്തെ ആളായാണ് മോന്‍ മിനിയെ പെണ്ണുകാണാന്‍ വന്നത്. രണ്ട് പേരോട് സത്യം പറഞ്ഞു രണ്ടു പോയി മറ്റുള്ളവര്‍ വഴിയില്‍ വെച്ച് തന്നെ പിരിഞ്ഞു അതുകൊണ്ട് എല്ലാ കഴിഞ്ഞതിനു ശേഷം പറയാമെന്നു കരുതി, ഞങ്ങളോട് ക്ഷമിക്കണം. അവള്‍ക്ക് സൌന്ദര്യം പോരാ, പഠിപ്പ് പോരാ എന്നൊക്കെ പറഞ്ഞ് കുറേ ആലോചനകള്‍ മുടങ്ങി അതില്‍ പിന്നെയാ അസുഖം തുടങ്ങിയത്. ഇവളുടെ ഭാവിയോര്‍ത്താ അവളെ ഞങ്ങള്‍ കൊണ്ടു വരാത്തത് ഒന്നെങ്കിലും രക്ഷപെടട്ടേയെന്നു കരുതി ഇതുംകൂടി മുടങ്ങിയാല്‍.......”

“വാക്കുപറഞ്ഞാല്‍ ,മാറുന്നവനല്ല രഘു. ഒരച്ഛന്റെ മനസ്സ് എനിക്കു മനസ്സിലാകും, എന്നാല്‍ ഒരു മകളുടെ മനസ്സ് അത് മറക്കരുതായിരുന്നു”

“ഈ വിവാഹം നടക്കുന്ന മുഹൂര്‍ത്തത്തില്‍. തന്നെ സരിതയുടെ കഴുത്തിലും മിന്ന് ചാര്‍ത്തുവാന്‍ ഒരാളുണ്ടാകും”. നനവ് പടര്‍ന്ന മിഴികളെ നോക്കി മന്ദഹസിച്ചുകൊണ്ട് നിലത്തു വലിയുന്ന മുണ്ട് മാടിക്കുത്തി രഘു മുറ്റത്തേക്കിറങ്ങി. അപ്പോള്‍ ഇറയത്തിന്റെ അങ്ങേ കോണിയില്‍ നിന്ന് രണ്ട് നയനങ്ങള്‍ അയാളെ പിന്തുടരുകയായിരുന്നു.

രാജു കാഞ്ഞിരങ്ങാട്.


-, തളിപ്പറമ്പ്,



Your response will be e-Mailed to the poster.